രാഹുലിനെ രാജ്യം വിടാൻ സഹായിച്ച പോലീസുകാരനെ സസ്പെന്‍ഡ് ചെയ്തു

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: പന്തീരങ്കാവ് ഗാര്‍ഹിക പീഡന കേസിലെ പ്രതി രാഹുലിനെ രാജ്യം വിടാൻ സഹായിച്ച പോലീസ് ഉദ്യോഗസ്ഥനെതിരെ നടപടി. പന്തീരാങ്കാവ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ ശരത് ലാലിനെ സസ്പെന്‍ഡ് ചെയ്തു. ഇതുസംബന്ധിച്ച ഉത്തരവും ഇറങ്ങി. ഇന്നലെ രാത്രിയോടെ തന്നെ ശരത് ലാലിനെ ജോലിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യുന്നതിനുള്ള നടപടി പൂര്‍ത്തിയായിരുന്നു. തുടര്‍ന്ന് ഇതുസംബന്ധിച്ച ഉത്തരവിറക്കുകയായിരുന്നു.പ്രതി രാഹുലിന് രക്ഷപ്പെടാൻ ഉള്ള നിർദ്ദേശങ്ങൾ നൽകിയത് ശരത് ലാൽ ആണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. സംഭവദിവസം സിപിഒ ശരത് ലാല്‍ പന്തീരങ്കാവ് സ്റ്റേഷനിലെ ജി ഡി ഡ്യൂട്ടിയിലായിരുന്നു.

വധശ്രമ കുറ്റം ചുമത്താനുളള നീക്കം അടക്കം ഇയാൾ രാഹുലിനെ അറിയിച്ചു. ഗാര്‍ഹിക പീഡന പരാതിക്ക് പിന്നാലെ പോലീസ് അന്വേഷണത്തിലെ നിര്‍ണായക വിവരങ്ങളും ശരത് ലാല്‍ ചോര്‍ത്തി നല്‍കി. പോലീസിന്റെ കണ്ണിൽ പെടാതെ ചെക്ക് പോസ്റ്റ് കടക്കണം എന്നും നിർദ്ദേശിച്ചു. ശരത് ലാലിന്‍റെ ഫോൺ രേഖകൾ പോലീസ് പരിശോധിച്ചു. കഴിഞ്ഞദിവസം അറസ്റ്റിലായ രാജേഷിന്‍റെ അടുത്ത സുഹൃത്തു കൂടിയാണ് ശരത്. രാഹുലും രാജേഷും ബംഗളൂരുവിലേക്ക് പോകുന്ന വഴിക്ക് ഇയാളുമായി കൂടിക്കാഴ്ച നടത്തിയതായും അന്വേഷണത്തിൽ കണ്ടെത്തി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നോൺ ഇന്റർലോക്ക്ഡ് റെയിൽവേ ഗേറ്റുകളിൽ എഐ ക്യാമറകൾ സ്ഥാപിക്കാൻ തീരുമാനവുമായി റെയിൽവേ

0
ചെന്നൈ : ഇന്റർലോക്കിങ് സംവിധാനമില്ലാത്ത ലെവൽ ക്രോസിങ്ങുകളിൽ നിർമിതബുദ്ധി (എ.ഐ.)അടിസ്ഥാനമായുള്ള ക്യാമറകൾ...

കൊച്ചിയിലെ ലേബർ കമ്മിഷണർ ഓഫിസിലെ മിന്നൽ രക്ഷാകവചവും ചെമ്പ് പട്ടകളും മോഷ്ടിച്ചു ; ഇതരസംസ്ഥാന...

0
കൊച്ചി: കേന്ദ്ര ലേബർ കമ്മിഷണർ ഓഫിസ് സമുച്ചയത്തിൽ സ്ഥാപിച്ചിരുന്ന മിന്നൽ രക്ഷാകവചങ്ങളും...

ഖനനനിയന്ത്രണ ഭേദഗതി ബിൽ ; ധാതുശേഖരമുള്ള ഭൂമിയുടെ അവകാശം കേരളത്തിന് നഷ്ടമാകും

0
തിരുവനന്തപുരം : കേന്ദ്രസർക്കാർ കൊണ്ടുവന്ന ഖനനനിയന്ത്രണ ഭേദഗതി ബിൽ കേരളത്തെ ഗുരുതരമായി...

‘ചോറും മീനും’ ഹോട്ടലിലെ അടിപിടി ; അഞ്ചുപേർക്കെതിരേ കേസെടുത്ത് പോലീസ്

0
കുറ്റിപ്പുറം : കുറ്റിപ്പുറത്തെ ‌ഹോട്ടലിലുണ്ടായ സംഘർഷത്തിൽ അഞ്ചുപേർക്കെതിരേ പോലീസ് കേസെടുത്തു. ചൊവ്വാഴ്‌ച...