ഗാസ പിടിച്ചടക്കുന്നതിന്‍റെ ഭാഗമായി വ്യോമാക്രമണം ശക്തമാക്കി ഇസ്രയേൽ

For full experience, Download our mobile application:
Get it on Google Play

ഗാസ : ഗാസ പിടിച്ചടക്കുന്നതിന്‍റെ ഭാഗമായി വ്യോമാക്രമണം ശക്തമാക്കി ഇസ്രയേൽ. ഇന്നലെ നടന്ന തുടർച്ചയായ ആക്രമണങ്ങളിൽ 12 കുട്ടികൾ അടക്കം 32 പേർ കൊല്ലപ്പെട്ടതായി ഷിഫാ ആശുപത്രി അധികൃതർ അറിയിച്ചു. ഗാസയിൽ ഉടനീളമുള്ള ബഹുനിലക്കെട്ടിടങ്ങളിൽ ഹമാസ് നിരീക്ഷണ ഉപകരണങ്ങൾ സ്ഥാപിച്ചു എന്നാരോപിച്ചാണ് ഇസ്രയേൽ ആക്രമണം നടത്തിയത്. ഗാസ പൂർണമായും പിടിച്ചെടുക്കുന്നതിന്‍റെ ഭാഗമായി ജനങ്ങളോട് ജനിച്ച മണ്ണ് വിട്ടുപോകാൻ ഇസ്രയേൽ അന്ത്യശാസനം നൽകിയിരുന്നു. ഇതിന്റെ ഭാഗമാണ് ആക്രമണങ്ങൾ എന്ന് വ്യക്തമാണ്. കടുത്ത പട്ടിണി മൂലം കഷ്ടപ്പെടുന്ന ജനങ്ങൾക്ക് മേലാണ് ഇന്നലെ ബോംബുകൾ വർഷിച്ചത്.

കൊല്ലപ്പെട്ടവരിൽ അമ്മയും മൂന്ന് കുട്ടികളും ഉൾപ്പെടെ പത്ത് പേരടങ്ങുന്ന ഒരു കുടുംബവുമുണ്ടെന്ന് ആരോഗ്യ ഉദ്യോഗസ്ഥർ പറയുന്നു. കനത്ത ബോംബാക്രമണത്തിന് ശേഷമുള്ള തകർന്ന കെട്ടിടങ്ങളുടെയും പുക ഉയരുന്നതിന്റെയും ചിത്രങ്ങൾ മാധ്യമങ്ങൾ പുറത്തുവിട്ടു. തുടർന്ന് ഇന്ന് ഇസ്രയേൽ സൈന്യം ഗാസ സിറ്റിയിലെ ശേഷിക്കുന്ന പലസ്തീനികളോട് ഉടൻ സ്ഥലം വിടണമെന്ന് സോഷ്യൽ മീഡിയയിലൂടെ ആവശ്യപ്പെട്ടു. ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ഖത്തറിൽ ഇസ്രായേൽ ആക്രമണം നടത്തിയതിന് പിന്നാലെയാണ് ഗാസയിൽ ബോംബ് വർഷം കടുപ്പിച്ചത്. ഖത്തറിലെ ആക്രമണത്തെ ലോക രാജ്യങ്ങൾ ശക്തമായി അപലപിച്ചിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...