​’ഇറാനെതിരെയുള്ള യുദ്ധത്തിൽ ഇസ്രായേൽ തനിച്ചു പോരാടണം’; അമേരിക്കയെ അമിതമായി ആശ്രയിക്കേണ്ടെന്ന് ബെന്യാമിൻ നെതന്യാഹു

For full experience, Download our mobile application:
Get it on Google Play

ടെല്‍അവീവ്: ഇറാനെതിരായ പോരാട്ടത്തില്‍ ഇനി മുതല്‍ യുഎസിനെ ആശ്രയിക്കരുതെന്ന് മുന്നറിയിപ്പ് നൽകി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഇസ്രയേല്‍ സ്വതന്ത്രമായി പോരാടണമെന്നും യുഎസിന്റെ പിന്തുണയില്ലാതെ ഇസ്രയേലിന് പ്രതിരോധിക്കാന്‍ കഴിയുമെന്നും നെതന്യാഹു വ്യക്തമാക്കി. വെസ്റ്റ് ബാങ്കിലെ സൈനിക ചുമതലയുള്ള ഗഷ് എറ്റിസണുമായി നടത്തിയ ചര്‍ച്ചയ്ക്കിടെയായിരുന്നു നെതന്യാഹുവിൻ്റെ പരാമർശം. അമേരിക്ക ഇതുവരെ നല്‍കിയ സൈനിക ബലത്തിലും ആയുധശേഷിയിലും ഇസ്രയേല്‍ വളരെ കടപ്പെട്ടിരിക്കുന്നു. യുഎസ് എന്നും നല്ല സുഹൃത്താണ്.

എന്നിരുന്നാലും ഇനി മുതല്‍ ഇറാനെതിരായ ആക്രമണങ്ങളില്‍ ഇസ്രയേല്‍ സ്വതന്ത്രമായി പോരാടണം. ഇസ്രയേലിന് വേണ്ട ആയുധങ്ങള്‍ നമ്മള്‍ തന്നെ നിര്‍മ്മിക്കണം . ഇക്കാര്യത്തില്‍ ഇനി അമേരിക്കയെ ആശ്രയിക്കേണ്ടതില്ല’ എന്നാണ് നെതന്യാഹു പറഞ്ഞത്.ഇറാനെതിരായ പോരാട്ടത്തിലാണ് നാം. അവരെ ആഞ്ഞടിക്കേണ്ടതുണ്ട്. ഇതുവരെയും ഈ പോരാട്ടം അവസാനിച്ചിട്ടില്ല. 30 വര്‍ഷത്തോളമായി നാം നമ്മുടെ ശക്തിയെ ആശ്രയിച്ചുകൊണ്ടിരിക്കുന്നു. ഇനിയും നാം അത് തന്നെ തുടരും. അതുപയോഗിച്ച് നമ്മുടെ സംവിധാനങ്ങളെ ശക്തിപ്പെടുത്തും’. നെതന്യാഹു കൂട്ടിച്ചേര്‍ത്തു.

യുഎസിന്റെ സൈനിക പിന്തുണ അവസാനിപ്പിക്കുമെന്ന് ഇതാദ്യമായല്ല നെതന്യാഹു പറയുന്നത്. എന്നാല്‍ യുഎസ്-ഇറാന്‍ സമാധാന കരാര്‍ നടന്നതിന് ശേഷം നെതന്യാഹുവിന്റെ ആദ്യ പ്രതികരണമാണിത്. ടെക്‌നോളജിയുമായി സഹകരിച്ച് കൂടുതല്‍ ശക്തമായി സൈനികനീക്കത്തെ സജ്ജീകരിക്കുമെന്നും പ്രതിരോധം ശക്തിപ്പെടുത്തുമെന്നും നെതന്യാഹു പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...

കൊയിലാണ്ടിയിൽ ജ്വല്ലറി ഉടമയുടെ വീട്ടിൽ കവർച്ച

0
കോഴിക്കോട്: കൊയിലാണ്ടിയിൽ വീട്ടിൽ കവർച്ച. ജ്വല്ലറി ഉടമയുടെ വീട്ടിലാണ് കവർച്ച നടന്നത്....

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....