ഗാസ്സയിലേക്ക്​ അടിയന്തര സഹായം എത്തിക്കണമെന്ന യുഎൻ അഭ്യർഥന നിരസിച്ച് ഇസ്രായേൽ

For full experience, Download our mobile application:
Get it on Google Play

ഗാസ്സ സിറ്റി: പട്ടിണി പിടിമുറുക്കിയ ഗാസ്സയിലേക്ക്​ അടിയന്തര സഹായം ഉടൻ എത്തിക്കണമെന്ന യുഎൻ അഭ്യർഥന തള്ളി ഇസ്രായേൽ. ഇന്നുമുതൽ ആക്രമണം വ്യാപിപ്പിക്കുമെന്ന്​ മുന്നറിയിപ്പ്​ നൽകി. ഭക്ഷ്യശേഖരം പൂർണമായും അവസാനിച്ചതോടെ ഗാസ്സയിൽ ലക്ഷങ്ങൾ പട്ടിണി മൂലം മരിക്കേണ്ട സാഹചര്യം രൂപപ്പെട്ടതായി ലോക ഭക്ഷ്യപദ്ധതി സാരഥികൾ വെളിപ്പെടുത്തി. രണ്ടു മാസത്തിലേറെയായി ഒരു ട്രക്ക്​ പോലും ഗാസ്സയിലേക്ക്​ കടത്തി വിടാൻ ഇസ്രായേൽ തയാറായിട്ടില്ല. ഭക്ഷണം, വെള്ളം, മരുന്ന്​ എന്നിവയുടെ ശേഖരം അവസാനിച്ചിരിക്കെ, എത്രയും വേഗം സാധന സാമഗ്രികൾ ഗാസ്സയിൽ എത്തിക്കേണ്ട ബാധ്യത ലോകസമൂഹം ഏറ്റെടുക്കണമെന്ന യു.എൻ അഭ്യർഥനയും ഇസ്രായേൽ തള്ളി.

ഇന്നുമുതൽ ഗാസ്സയിൽ യുദ്ധം വ്യാപിപ്പിക്കാനുള്ള പദ്ധതിക്ക്​ തുടക്കം കുറിക്കുമെന്ന്​ ഇസ്രായേൽ സൈനികമേധാവി അറിയിച്ചു. ഹമാസ്​ പോരാളികളെ വകവരുത്താൻ ആക്രമണം വിപുലപ്പെടു​ത്തേണ്ട ഘട്ടത്തിലാണ്​ ഇസ്രായേലെന്നും സൈനിക മേധാവി വ്യക്​തമാക്കി. ബന്ദികളുടെ മോചനത്തിന്​ ശക്​തമായ നടപടി സ്വീകരിക്കുമെന്ന്​ യു.എസ്​ പ്രസിഡന്‍റ്​ ഡോണാൾഡ്​ ട്രംപ്​. ബന്ദികളുടെ മോചനം പരമപ്രധാനമാണെന്നും അതിനായി ശക്​തമായ നടപടികൾ സ്വീകരിച്ചു വരുന്നതായും അമേരിക്കൻ പ്രസിഡന്‍റ്​ ഡോണാൾഡ്​ ട്രംപ്​ വെളിപ്പെടുത്തി. എന്നാൽ ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ വ്യക്​തമാക്കാൻ ട്രംപ്​ വിസമ്മതിച്ചു. കെയ്‌റോയിലും ദോഹയിലും കേന്ദ്രീകരിച്ച്​ വെടിനിർത്തൽ ചർച്ച തുടരുന്നുണ്ടെങ്കിലും കാര്യമായ പുരോഗതി ഉണ്ടായിട്ടില്ലെന്നാണ്​ മധ്യസ്ഥ രാജ്യങ്ങൾ നൽകുന്ന സൂചന.

ഹേഗിലെ അന്താരാഷ്ട്ര ക്രിമിനൽ കോടതിക്കു മുമ്പാകെ ഗസ്സയുടെ ദുരിതം സംബന്ധിച്ച വാദം കേൾക്കൽ ഇന്ന്​ പൂർത്തിയാകും. പിന്നിട്ട നാലു ദിവസങ്ങളായി നിരവധി രാജ്യങ്ങളും കൂട്ടായ്മകളുമാണ്​ ഇസ്രായേലിന്‍റെ വംശഹത്യാ നടപടികളുമായി ബന്ധപ്പെട്ട തെളിവുകൾ കോടതിക്ക്​ കൈമാറിയത്​. ഇസ്രായേലിന്‍റെ ക്രൂരത തടയേണ്ട ഉത്തരവാദിത്വം എല്ലാവർക്കും ഉണ്ടെന്ന്​ ഇന്തോനേഷ്യയും ഖത്തറും വ്യക്​തമാക്കി. അതിനി​ടെ ഇസ്രായേലിലെ ജറുസലേമിൽ ആളിപ്പടർന്ന കാട്ടുതീ അണക്കാനുള്ള ശ്രമങ്ങൾ തുടരുന്നു. 24 മണിക്കൂറിനുള്ളിൽ ആയിരക്കണക്കിന് ആളുകളെയാണ് ഒഴിപ്പിച്ചത്. ഏകദേശം 3,000 ഏക്കർ ഭൂമി കത്തിനശിച്ചു. ഫ്രാൻസ്​, ഇറ്റലി, ക്രൊയേഷ്യ, സൈപ്രസ്​ ഉൾപ്പെടെ വിവിധ രാജ്യങ്ങൾ ഇസ്രായേലിന്​ സഹായം വാദ്​ഗാനം ചെയ്തു

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വയോധികയെ മർദ്ദിച്ചെന്ന പരാതിയിൽ കുരുങ്ങി ഫോട്ടോഗ്രാഫറും ഇൻഫ്ലുവൻസറുമായ ശാലു പേയാട്

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് വയോധികയ്ക്ക് മര്‍ദ്ദനമേറ്റതായി പരാതി. ഫോട്ടോഗ്രാഫറും ഇന്‍ഫ്‌ളുവന്‍സറുമായ ശാലു പേയാട്...

സുരക്ഷാ പരിശോധനകൾ കടുപ്പിച്ച് സിയാൽ; കൊച്ചി വിമാനത്താവളത്തിൽ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് പ്രത്യേക ക്രമീകരണങ്ങൾ

0
കൊച്ചി: സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും ഏര്‍പ്പെടുത്തുന്ന പ്രത്യേക സുരക്ഷാ ക്രമീകരണങ്ങളുടെ...

​’തോന്ന്യാസം’ പരാമർശത്തിൽ കെ. മുരളീധരന് ചുട്ട മറുപടിയുമായി മുൻ മന്ത്രി വീണാ ജോർജ്

0
തിരുവനന്തപുരം: മന്ത്രി കെ മുരളീധരനെതിരെ വിമര്‍ശനവുമായി മുന്‍ ആരോഗ്യ വകുപ്പ് മന്ത്രി...

കാണാതായ മത്സ്യത്തൊഴിലാളികൾക്ക് വേണ്ടി പതിമൂന്നാം ദിനവും നടത്തിയ തിരച്ചിൽ വിഫലം

0
തിരുവനന്തപുരം: കാണാതായ മത്സ്യത്തൊഴിലാളികൾക്ക് വേണ്ടി പതിമൂന്നാം ദിനവും നടത്തിയ തിരച്ചിൽ വിഫലം....