റാഫയിൽ വീണ്ടും ഇസ്രയേൽ വ്യോമാക്രമണം ; ഒരു കുടുംബത്തിലെ ഒമ്പതുപേർ കൊല്ലപ്പെട്ടു

For full experience, Download our mobile application:
Get it on Google Play

റാഫ: ഇറാനുമായുള്ള സംഘർഷം പശ്ചിമേഷ്യയിൽ പ്രതിസന്ധി രൂക്ഷമാക്കുന്നതിനിടെ, ഗാസയിലും ഇസ്രയേലിന്റെ ആക്രമണങ്ങൾക്ക് അയവില്ല. തെക്കൻ ഗാസയിലെ റാഫയിൽ വെള്ളിയാഴ്ച രാത്രി വീടിനുമേൽ ബോംബിട്ട് കുടുംബത്തിലെ ഒമ്പതുപേരെ ഇസ്രയേൽ കൊലപ്പെടുത്തി. അതിൽ ആറുപേർ കുട്ടികളാണ്. മൃതദേഹങ്ങൾ അൽ നജ്ജാർ ആശുപത്രിയിലേക്കു മാറ്റി. അന്താരാഷ്ട്രസമ്മർദങ്ങളെത്തുടർന്ന് റാഫയിൽ കരയാക്രമണം ഇസ്രയേൽ ഇതുവരെ ആരംഭിച്ചിട്ടില്ലെങ്കിലും വ്യോമാക്രമണം ദിനംപ്രതി ശക്തിപ്പെടുത്തുകയാണ്. വടക്കൻ-മധ്യ ഗാസയിൽനിന്ന് ഒഴിഞ്ഞെത്തിയ അഭയാർഥികളുൾപ്പെടെ 17 ലക്ഷം പേരാണ് ഇവിടെ തിങ്ങിപ്പാർക്കുന്നത്. തെക്കൻഗാസയിലെ ഖാൻ യൂനിസിൽനിന്ന് ഹമാസിനെ ഉന്മൂലനം ചെയ്തെന്നു പ്രഖ്യാപിച്ച ഇസ്രയേൽ സൈന്യം അവിടെനിന്ന് പിൻവാങ്ങിയിരുന്നു. ശേഷിക്കുന്ന ഹമാസുകാർ റാഫയിലാണ് തമ്പടിച്ചിരിക്കുന്നതെന്നാരോപിച്ചാണ് കരയാക്രമണം വീണ്ടും ശക്തമാക്കിയിരിക്കുന്നത്.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഹോർമുസ് കടലിടുക്കിൽ ചരക്കുകപ്പലുകൾക്ക് നേരെയുള്ള ആക്രമണത്തിൽ അപലപിച്ച് വിദേശകാര്യമന്ത്രാലയം

0
ഡൽഹി: ഹോർമുസ് കടലിടുക്കിൽ ചരക്കുകപ്പലുകൾക്ക് നേരെയുള്ള ആക്രമണത്തിൽ അപലപിച്ച് വിദേശകാര്യമന്ത്രാലയം. ഇന്ത്യാക്കാരൻ...

അടൂരിലെ യുവതിയുടെ മരണം വാക്കുതര്‍ക്കത്തിന് പിന്നാലെയെന്ന് കസ്റ്റഡിയിലുള്ള സുഹൃത്തിന്റെ മൊഴി

0
പത്തനംതിട്ട: അടൂര്‍ കോട്ടമുകളിലെ യുവതിയുടെ മരണം വാക്കുതര്‍ക്കത്തിന് പിന്നാലെയെന്ന് കസ്റ്റഡിയിലുള്ള സുഹൃത്തിന്റെ...

‘ഓപ്പറേഷൻ തൂഫാൻ’ പദ്ധതിക്ക് പിന്തുണ തേടി തമിഴ്‌നാട് മുഖ്യമന്ത്രി വിജയിയെ കാണുമെന്ന് ആഭ്യന്തര മന്ത്രി...

0
കൊച്ചി: ലഹരിക്കെതിരെയുള്ള ഈ വലിയ പോരാട്ടത്തിന് പിന്തുണ തേടി നാളെ ഉച്ചയ്ക്ക്...

കണ്ണൂരിൽ രക്ഷിതാക്കൾ പണം നൽകാത്തതിൽ പ്രതിഷേധിച്ച് സ്വന്തം വീടിന് തീയിട്ട് യുവാവ്

0
കണ്ണൂർ: കണ്ണൂർ ആയിക്കരയിൽ രക്ഷിതാക്കൾ പണം നൽകാത്തതിൽ പ്രതിഷേധിച്ച് സ്വന്തം വീടിന്...