ന്യൂയോർക്ക്: രതിച്ചിത്ര നടി സ്റ്റോമി ഡാനിയേൽസുമായി ബന്ധപ്പെട്ട കേസിൽ യു.എസ്. മുൻപ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വിചാരണ നടക്കവേ കോടതിമുറിക്കുപുറത്ത് യുവാവ് തീകൊളുത്തി മരിച്ചു. ഫ്ളോറിഡ സ്വദേശിയായ മുപ്പതുകാരൻ മാക്സ് അസാരെല്ലായാണ് മരിച്ചത്. വെള്ളിയാഴ്ച പ്രാദേശികസമയം ഉച്ചയ്ക്ക് 1.30-ഓടെയാണ് ഇയാൾ കോടതിവളപ്പിലെത്തിയത്. പിന്നാലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ടതെന്നു പറഞ്ഞ് ലഘുലേഖകൾ ഉയർത്തിക്കാട്ടി. ഇത് ചുറ്റും വിതറിയശേഷം മാക്സ് ദേഹത്തു തീകൊളുത്തുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. ഈസമയം ട്രംപിന്റെ അനുയായികൾ കോടതിക്കുപുറത്ത് പ്രതിഷേധിക്കുന്നുണ്ടായിരുന്നു. ലഘുലേഖകളിലൊന്നിൽ ‘ദുഷ്ടനായ കോടീശ്വരൻ’ എന്നെഴുതിയിരുന്നെന്ന് ചില മാധ്യമങ്ങൾ റിപ്പോർട്ടുചെയ്തു. ഫ്ളോറിഡയിൽനിന്ന് മാക്സ് കഴിഞ്ഞദിവസമാണ് ന്യൂയോർക്കിലെത്തിയതെന്നാണ് സൂചന. ഇയാൾ ട്രംപിനെയോ കേസിൽ പ്രതികളായ മറ്റുള്ളവരെയോ ലക്ഷ്യംവെച്ചല്ല എത്തിയതെന്ന് പോലീസ് പറയുന്നു.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.