ഗസ്സയിലെ അഭയാർഥി ക്യാമ്പിൽ വീണ്ടും ഇസ്രായേൽ വ്യോമാക്രമണം ; 18 പേർ കൊല്ലപ്പെട്ടു

For full experience, Download our mobile application:
Get it on Google Play

ഗസ്സ സിറ്റി: ഗസ്സയിലെ അഭയാർഥി ക്യാമ്പായ പ്രവർത്തിച്ചിരുന്ന സ്കൂളിന് നേരെ ഇസ്രായേൽ സൈന്യം നടത്തിയ ബോംബാംക്രമണത്തിൽ യുഎൻ ഉദ്യോഗസ്ഥരും കുട്ടികളുമടക്കം 18 പേർ കൊല്ലപ്പെട്ടു. യുഎൻ ഏജൻസിയായ യുഎൻആർഡബ്ല്യുഎയിലെ ആറ് ഉദ്യോഗസ്ഥരും കുട്ടികളും സ്ത്രീകളുമാണ് കൊല്ലപ്പെട്ടത്. നു​സൈറത്ത് അഭയാർത്ഥി ക്യാമ്പുകളിലൊന്നായ അൽ-ജൗനി സ്‌കൂളിന് നേരെ ബുധനാ​​ഴ്ച നടന്ന ആക്രമണത്തിൽ സ്ത്രീകളുടെയും കുട്ടികളുയെും ശരീരങ്ങൾ ചിന്നിച്ചിതറിയതായി ദൃക്‌സാക്ഷികൾ പറഞ്ഞു. യുഎൻ ഏജൻസിയുടെ നേതൃത്വത്തിൽ സ്കൂളിലൊരുക്കിയ ദുരിതാശ്വാസ ക്യാമ്പിൽ 12,000 ഫലസ്തീനികളാണ് ഉള്ളത്. അവരിൽ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണ്. അഭയാർത്ഥി ക്യാമ്പിലേക്ക് രണ്ട് തവണയാണ് ഇസ്രായേൽ വ്യോമാക്രണം നടത്തിയത്.

യുഎൻ ഏജൻസിയുടെ പ്രധാനഉദ്യോഗസ്ഥനും കൊല്ലപ്പെട്ടവരിലുണ്ട്. ഗസ്സയിൽ ആരും സുരക്ഷിതരല്ലെന്നും, ആരും ഒഴിവാക്കപ്പെടുന്നില്ലെന്നും എക്സിലെ ഒരു പോസ്റ്റിൽ യുഎൻ വക്താവ് പ്രതികരിച്ചു. വലിയ ദുരന്തമാണുണ്ടായിരുക്കുന്നതെന്നാണ് അൽ ജസീറയുടെ റിപ്പോർട്ടർ താരിഖ് അബു അസ്‍ലം പറഞ്ഞത്. ‘വലിയ ആക്രമണമാണുണ്ടായത്, വായുവിന് പോലും രക്തത്തിന്റെ ഗന്ധമാ​ണ്’. ആളുകൾ ബോംബുകളിൽ നിന്ന് രക്ഷതേടി ഓടുന്നത് നമ്മുക്ക് അവിടെ കാണാൻ പറ്റും. ചിന്നിച്ചിതറിയ മൃതദേഹങ്ങളും കെട്ടിടാവശിഷ്ടങ്ങളും കുന്നുകൂടി കിടക്കുക്കയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...