മോദിയുടെ സന്ദർശന സമയത്ത് ഇറാൻ ആക്രമണ വിവരം ഉണ്ടായിരുന്നില്ലെന്ന് ഇന്ത്യയിലെ ഇസ്രായേൽ അംബാസഡർ

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശന സമയത്ത് ഇറാൻ ആക്രമണ വിവരം ഉണ്ടായിരുന്നില്ലെന്ന് ഇന്ത്യയിലെ ഇസ്രായേൽ അംബാസഡർ റൂവൻ അസർ. പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യം വിട്ടതിന് തൊട്ടുപിന്നാലെയാണ് അവസരം ഒത്തുവന്നതെന്നും ഏറെ നാളlത്തെ നിരീക്ഷണത്തിന് ശേഷം ‘ശരിയായ നിമിഷത്തിലാണ്’ ആക്രമണം ഉണ്ടായതെന്നും അദ്ദേഹം ദി ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു. പ്രധാനമന്ത്രി മോദിയുടെ സന്ദർശന വേളയിൽ ഇറാനിൽ ഈ ആക്രമണങ്ങൾ നടത്തുമെന്ന് അറിയില്ലായിരുന്നു. പ്രധാനമന്ത്രി മോദി പോയതിനുശേഷം മാത്രമാണ് അവസരം ഒത്തുവന്നതായി അറിയുന്നത്.

പ്രധാനമന്ത്രി മോദിയുമായുള്ള സംഭാഷണത്തിനിടെ, ഞങ്ങൾ പ്രാദേശിക വികസനത്തെക്കുറിച്ച് സംസാരിച്ചു. പക്ഷേ ഞങ്ങൾക്ക് അറിയാത്ത എന്തെങ്കിലും പങ്കുവെക്കാൻ കഴിയില്ലായിരുന്നു. പ്രധാനമന്ത്രി മോദി അവിടെ എത്തിയപ്പോൾ ഓപ്പറേഷൻ ഉടൻ നടക്കുമെന്ന് ഇസ്രായേലിന് അറിയില്ലായിരുന്നു. അദ്ദേഹം പോയതിന് ശേഷം, ശനിയാഴ്ച രാവിലെ മാത്രമാണ് ഞങ്ങൾ ഓപ്പറേഷനുള്ള സുരക്ഷാ മന്ത്രിസഭയുടെ അംഗീകാരം നേടിയതെന്നും അദ്ദേഹം വിശദീകരിച്ചു. സന്ദർശനം കഴിഞ്ഞ് രണ്ട് ദിവസത്തിന് ശേഷം, അമേരിക്കയും ഇസ്രായേലും ഇറാനെതിരെ ആക്രമണം ആരംഭിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആടിനെ പിടിക്കാൻ വന്ന പാമ്പിന് കിട്ടി എട്ടിന്റെ പണി; മദ്യലഹരിയിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട് കറങ്ങി...

0
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ മദ്യലഹരിയില്‍ യുവാവിന്റെ സാഹസം. ആടിനെ പിടികൂടാന്‍ ഇറച്ചിക്കടയില്‍...

ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ ഇന്ത്യ സന്ദർശനം ഉടൻ? നിർണായക നീക്കങ്ങളുമായി താരിഖ് റഹ്മാൻ

0
ന്യൂഡല്‍ഹി: ബംഗ്ലാദേശ് പ്രധാനമന്ത്രിയായി ചുമതലയേറ്റ താരിഖ് റഹ്‌മാന്‍ ഓഗസ്റ്റ് 20 നും...

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...