മോദിയുടെ സന്ദർശനം ഒരു ദിവസം മാത്രം ; കർണാടക ബിജെപി സർക്കാർ ചെലവഴിച്ചത് 33 കോടി

For full experience, Download our mobile application:
Get it on Google Play

ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഒരു ദിവസത്തെ കർണാടക സന്ദർശനത്തിന് അന്നത്തെ ബിജെപി സംസ്ഥാന സർക്കാർ പൊട്ടിച്ചത് 33 കോടി രൂപ. 2023ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി മോദി കർണാടകയിലെത്തിയപ്പോഴാണ് ഇത്രയും തുക ചിലവായത്. ആക്ടിവിസ്റ്റ് ആയ മഞ്ജുനാഥ് ഹിരെചൗത്തിക്ക് വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിലാണ് ഞെട്ടിക്കുന്ന ഈ കണക്കുകളുള്ളത്. നിയമസഭാ തെരഞ്ഞെടുപ്പിന് മൂന്ന് മാസം മുൻപാണ് മോദി കർണാടകത്തിലെത്തിയത്. വിവിധ പദ്ധതികളുടെ ഉദ്‌ഘാടനവും റോഡ് ഷോയുമാണ് അന്ന് നടന്നത്.

ഷിമോഗ വിമാനത്താവളത്തിന്റെ ഉദ്‌ഘാടനത്തിന് മാത്രം ചിലവായത് 18.81 കോടി രൂപയാണ്. വിവിധ പ്രദേശങ്ങളിൽ നിൻ ആളുകളെ മോദിയുടെ പരിപാടിയിലേക്കെത്തിക്കാൻ മാത്രം 4.11 കോടി രൂപയായി. 1800 ബസുകളിലായാണ് വേദിയിലേക്ക് ആളുകളെ എത്തിച്ചത്. വാട്ടർ പ്രൂഫ് ജർമൻ പന്തൽ, പ്രധാന വേദി, ഗ്രീൻ റൂം, പ്രെസെന്റേഷൻ സ്റ്റോളുകൾ, അലങ്കാരപ്പണികൾ എന്നിവയ്ക്കായി 1.8 കോടി രൂപയാണ് ചിലവായത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

തൃണമൂൽ കോൺ​ഗ്രസിന് കുരുക്ക് മുറുക്കി കേന്ദ്ര ഏജൻസികളും ; 440 കോടിയുള്ള പാർട്ടിയുടെ ബാങ്ക്...

0
ന്യൂഡൽഹി : തൃണമൂൽ കോൺ​ഗ്രസിന് കുരുക്ക് മുറുക്കി കേന്ദ്ര ഏജൻസികളും. പാർട്ടിയുടെ...

കേരളത്തിലേക്ക് ഓണം സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ചു

0
ന്യൂഡൽഹി: ഓണക്കാലത്തെ യാത്രാതിരക്ക് പരിഗണിച്ച് കേരളത്തിലേക്ക് കൂടുതൽ പ്രത്യേക ട്രെയിനുകൾ അനുവദിച്ച്...

ദില്ലിയിൽ നിന്നും കാണാതായ മലയാളി വിദ്യാർത്ഥിനിയെ കണ്ടെത്തി

0
ദില്ലി: ദില്ലിയിൽ നിന്നും കാണാതായ മലയാളി പെൺകുട്ടിയെ സുരക്ഷിതമായി കണ്ടെത്തി. ഓഖ്ലയിൽ...

ഹോർമുസ് കടലിടുക്കിൽ വീണ്ടും സംഘർഷം : ഇറാനിൽ തന്ത്രപ്രധാന കേന്ദ്രങ്ങളിൽ വ്യാപക യുഎസ് വ്യോമാക്രമണം

0
ടെഹ്‌റാൻ: പശ്ചിമേഷ്യയെ വീണ്ടും യുദ്ധഭീതിയിലാഴ്ത്തി ഇറാനിലെ വിവിധ തന്ത്രപ്രധാന കേന്ദ്രങ്ങളിൽ അമേരിക്കൻ...