ഇസ്റാഅ് മിഅ്റാജ് ; അവധി പ്രഖ്യാപിച്ച് കുവൈത്തും ഒമാനും

For full experience, Download our mobile application:
Get it on Google Play

മസ്കറ്റ് : ഇസ്റാഅ് വൽ മിഅ്‌റാജ് ദിനത്തിന് മുന്നോടിയായി വിവിധ ഗൾഫ് രാജ്യങ്ങളിലെ അവധി ദിവസങ്ങൾ പ്രഖ്യാപിച്ചു. ഇസ്റാഅ് വൽ മിഅ്‌റാജ് പ്രമാണിച്ച് കുവൈത്തിലും ഒമാനിലും ഔദ്യോഗിക അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കുവൈത്തിൽ സർക്കാർ മേഖലയിൽ ജോലി ചെയ്യുന്നവർക്ക് ജനുവരി 18ന് പൊതു അവധിയായിരിക്കും. ഒമാനും ഇതേ ദിവസം പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്. യുഎഇയിൽ ഈ ദിനത്തിൽ പൊതു അവധി ഉണ്ടായിരിക്കില്ല.

2019 മുതൽ നിലവിൽ വന്ന പുതിയ നയമനുസരിച്ച് ഇസ്രാഅ് വൽ മിഅ്‌റാജ് ദിനത്തിന് പ്രത്യേക അവധി നൽകുന്ന പതിവ് യുഎഇ അധികൃതർ ഒഴിവാക്കിയിരുന്നു. ഇതിന് പകരമായി രണ്ട് പെരുന്നാൾ ആഘോഷങ്ങൾക്ക് കൂടുതൽ ദിവസത്തെ അവധി നൽകുന്ന രീതിയാണ് ഇപ്പോൾ യുഎഇ പിന്തുടരുന്നത്. അതിനാൽ യുഎഇയിലെ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾ പതിവുപോലെ പ്രവർത്തിക്കും. ഹിജ്‌റ കലണ്ടറിലെ റജബ് മാസം 27-ാം രാവിലാണ് പ്രവാചകൻ മുഹമ്മദ് നബി മക്കയിലെ ഹറം പള്ളിയിൽ നിന്ന് ജറുസലേമിലെ അൽ അഖ്‌സ പള്ളിയിലേക്കും അവിടെ നിന്ന് ആകാശലോകങ്ങളിലേക്കും പ്രയാണം നടത്തിയതിന്റെ ഓർമ വിശ്വാസികൾ പുതുക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....