യൂറോപ്യൻ സ്പേസ് ഏജൻസിയുമായി സഹകരണ കരാറില്‍ ഒപ്പിട്ട് ഐഎസ്ആർഒ

For full experience, Download our mobile application:
Get it on Google Play

ബെംഗളൂരു : യൂറോപ്യൻ സ്പേസ് ഏജൻസിയുമായി സഹകരണ കരാറില്‍ ഒപ്പിട്ട് ഇന്ത്യന്‍ ബഹിരാകാശ ഏജന്‍സിയായ ഐഎസ്ആർഒ. ഐഎസ്ആർഒ ചെയർമാൻ ഡോ. എസ് സോമനാഥും ഇഎസ്എ ഡയറക്ടർ ജനറൽ ഡോ. ജോസഫ് അഷ്ബാച്ചറുമാണ് കരാറിൽ ഒപ്പുവെച്ചത്. ബഹിരാകാശ രംഗത്ത് കൂടുതൽ യോജിച്ചുള്ള പ്രവർത്തനങ്ങൾ നടത്തുകയാണ് ലക്ഷ്യം. ബഹിരാകാശ യാത്രികരുടെ പരിശീലനം, ദൗത്യം നടപ്പാക്കൽ, ഗവേഷണ-പരീക്ഷണങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിലെ സഹകരണത്തിനായാണ് കരാറിൽ ഏജൻസികൾ ഒപ്പിട്ടിരിക്കുന്നത്.

കരാര്‍ അനുസരിച്ച് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ യൂറോപ്യൻ സ്പേസ് ഏജൻസിയുടെ സൗകര്യങ്ങൾ ഉപയോഗിച്ച് ബയോമെഡിക്കൽ ഗവേഷണ പരീക്ഷണവും ബഹിരാകാശത്തെ മനുഷ്യന്‍റെ ആരോഗ്യത്തെക്കുറിച്ചുള്ള ഗവേഷണവും ഒപ്പം വിദ്യാഭ്യാസ പരിപാടികളും നടത്താനാണ് ലക്ഷ്യംവെയ്ക്കുന്നതെന്ന് ഐഎസ്ആർഒ പ്രസ്താവനയിൽ പറഞ്ഞു. കൂടാതെ ഐഎസ്ആർഒയുടെ പ്രധാന ഭാവി പദ്ധതികളിലൊന്നായ ഭാരതീയ അന്തരീക്ഷ സ്റ്റേഷന്‍റെ (ബിഎഎസ്) വിഭാവനത്തിലും യൂറോപ്യൻ സ്പേസ് ഏജൻസിയുമായുള്ള സഹകരണം ഗുണം ചെയ്യുമെന്നാണ് സൂചന. ഇന്ത്യയുടെ സ്വന്തം ബഹിരാകാശ നിലയമാണ് ഭാരതീയ അന്തരീക്ഷ സ്റ്റേഷന്‍.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോതമംഗലം എം എ എൻജിനീയറിങ് കോളജിൽ നാളെ മുതൽ സമരം ശക്തമാക്കാൻ വിദ്യാർഥികൾ

0
കോതമംഗലം: കോതമംഗലം മാർ അതനിഷ്യസ് എൻജിനീയറിങ് കോളജിലെ വിദ്യാർഥിയുടെ മരണത്തിൽ സമരം...

ഷഹ്‌സാദ് ഭട്ടി ഭീകര ശൃംഖലയുടെ വേരറുത്ത് അന്വേഷണ ഏജൻസികൾ; വിവിധ സംസ്ഥാനങ്ങളിൽ നിന്നായി കസ്റ്റഡിയിലായത്...

0
ദില്ലി: രാജ്യത്ത് വൻ ആക്രമണങ്ങൾക്ക് പദ്ധതിയിട്ടിരുന്ന വൻ ക്രിമിനൽ ഭീകര ബന്ധമുള്ള...

ഇടുക്കി അടിമാലി മണ്ണിടിച്ചിൽ ദുരന്തബാധിതർക്ക് നഷ്ടപരിഹാരം അനുവദിച്ച് സർക്കാർ

0
ഇടുക്കി: ഇടുക്കി അടിമാലി മണ്ണിടിച്ചിൽ ദുരന്തബാധിതർക്ക് നഷ്ടപരിഹാരം അനുവദിച്ച് സർക്കാർ. ദുരന്ത...

രണ്ട് മാസത്തിനകം മറുപടി നൽകണം; ദേശീയ നഴ്സിംഗ് കമ്മീഷൻ വൈകുന്നതിൽ കേന്ദ്ര സർക്കാരിന് ദില്ലി...

0
ദില്ലി: രാജ്യത്ത് ദേശീയ നഴ്സിംഗ് & മിഡ്‌വൈഫറി കമ്മീഷൻ രൂപീകരിക്കുന്നത് വൈകുന്നതിൽ...