സെമി ക്രയോജനിക് റോക്കറ്റ് എഞ്ചിൻ പരീക്ഷണം വിജയകരം

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : ഇന്ത്യയുടെ ബഹിരാകാശ ദൗത്യങ്ങൾക്ക് കൂടുതൽ കരുത്തേകുന്ന നിർണായക മുന്നേറ്റമായി ഐഎസ്ആർഒയുടെ സെമി ക്രയോജെനിക് റോക്കറ്റ് എഞ്ചിൻ പവർ ഹെഡിന്റെ പരീക്ഷണം വിജയകരമായി പൂർത്തിയായി. ലക്ഷ്യമിട്ട ശേഷിയുടെ 88 ശതമാനം കരുത്തിൽ പരീക്ഷണം വിജയിച്ചതായി ഐഎസ്ആർഒ അറിയിച്ചു. ഭാവിയിലെ കൂടുതൽ ഭാരമേറിയ ഉപഗ്രഹ വിക്ഷേപണങ്ങൾക്ക് വഴിയൊരുക്കുന്ന സുപ്രധാന നേട്ടമായാണ് ഇതിനെ വിലയിരുത്തുന്നത്. തമിഴ്നാട്ടിലെ ഐഎസ്ആർഒ പ്രൊപ്പൽഷൻ കോംപ്ലക്സിൽ ജൂൺ 24-നാണ് പരീക്ഷണം നടത്തിയത്. പരീക്ഷണത്തിനിടെ 175 ടൺ ത്രസ്റ്റ് നിലയിൽ എഞ്ചിൻ പവർ ഹെഡ് സുരക്ഷിതമായും സ്ഥിരതയോടെയും പ്രവർത്തിച്ചതായി ഐഎസ്ആർഒയുടെ ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു.

ഇതിന് മുമ്പ് 47 ശതമാനവും 60 ശതമാനവും കരുത്തിൽ നടത്തിയ പരീക്ഷണങ്ങളും വിജയകരമായിരുന്നു. അതിന്റെ തുടർച്ചയായാണ് 88 ശതമാനം ശേഷിയിൽ നടത്തിയ ഈ പരീക്ഷണം. ഇതോടെ 200 ടൺ പൂർണശേഷിയിലുള്ള പരീക്ഷണത്തിലേക്കുള്ള ആത്മവിശ്വാസം വർധിച്ചിരിക്കുകയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എച്ച്.പി.വി. വാക്സിനേഷനിൽ കേരളം പിന്നിൽ

0
കാളികാവ്: രോഗം വന്നശേഷം ചികിത്സിക്കുന്നതിനേക്കാൾ രോഗം വരുന്നതിന് മുമ്പേ പ്രതിരോധം...

വീടിന്റെ ഓടുപൊളിച്ച് അകത്തുകടന്ന് ഉറങ്ങിക്കിടന്ന യുവതിയുടെ പാദസരം മോഷ്ടിച്ചു ; പക്ഷേ പണികിട്ടി

0
മലപ്പുറം: വണ്ടൂര്‍ പോരൂര്‍ കരുവാറ്റക്കുന്ന് കക്കുണ്ടില്‍ വീടിന്‍റെ ഓട് പൊളിച്ച് മോഷണം....

രമ്യ ഹരിദാസ് വിഷയം പാർട്ടി അനേഷിക്കുമെന്ന് കോൺ​ഗ്രസ് നേതാവ് കെസി വേണുഗോപാൽ

0
കൊല്ലം: രമ്യ ഹരിദാസ് വിഷയം പാർട്ടി അനേഷിക്കുമെന്ന് കോൺ​ഗ്രസ് നേതാവ് കെസി...

എസ്.കെ.ഇ.പി.ഡബ്ല്യു.എസ് പ്രവർത്തനോദ്ഘാടനവും ആചാര്യൻ എസ്.കെ രാഘവൻ അനുസ്മരണവും സെപ്റ്റംബർ 6ന് കൊട്ടാരക്കരയിൽ

0
കൊല്ലം: സിദ്ധനർ-കുറവർ എംപ്ലോയീസ് ആൻ്റ് പെൻഷനേഴ്സ് വെൽഫെയർ സൊസൈറ്റി (എസ്.കെ.ഇ.പി.ഡബ്ല്യു.എസ്)...