എഎ റഹീം എംപിയുടെ ഫോട്ടോ ഉള്‍പ്പെടുത്തി വ്യാജ ഫേസ്ബുക്ക് പോസ്റ്റ് , കോൺഗ്രസ് പ്രവർത്തകനെതിരെ കേസ്

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : എംപി എഎ റഹീമിനെതിരെ വ്യാജ ഫേസ്ബുക്ക് പോസ്റ്റ് പ്രചരിപ്പിച്ചെന്ന സംഭവത്തിൽ കേസെടുത്ത് പോലീസ്. കോൺഗ്രസ് പ്രവർത്തകനെ പ്രതിയാക്കിയാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കോഴിക്കോട് പേരാമ്പ്ര സ്വദേശിയായ ആദം കുട്ടി എന്ന ആൾക്കെതിരെയാണ് കേസ്. ജൂൺ 12നാണ് എംപി എഎ റഹീമിനെതിരെ ഇയാൾ വ്യാജ ഫേസ്ബുക്ക് പോസ്റ്റ് പ്രചരിപ്പിച്ചത്. കെഎസ്ആര്‍ടിസി ബസിലെ സ്ത്രീകളുടെ സൗജന്യ യാത്ര ഡിവൈഎഫ്‌ഐ തടയും എന്ന് റഹീമിന്റെ ഫോട്ടോ ഉള്‍പ്പെടുത്തിയ പോസ്റ്റ് പ്രചരിപ്പിച്ച സംഭവത്തിലാണ് കോൺഗ്രസ് പ്രവർത്തകനെതിരെ കേസെടുത്തത്. കലാപാഹ്വാനത്തിനാണ് കേസ് എടുത്തിരിക്കുന്നത്. പേരാമ്പ്ര വള്ളിക്കുന്ന് സ്വദേശിയാണ് ആദംകുട്ടി.

ഇതാദ്യമായല്ല എഎ റഹീം എംപിക്കെതിരെ വ്യാജ പോസ്റ്റ് പ്രചരിപ്പിച്ച സംഭവത്തിൽ പോലീസ് കേസെടുക്കുന്നത്. കാഫിര്‍ സ്‌ക്രീന്‍ഷോട്ട് നിര്‍മിക്കാന്‍ ആഹ്വാനം ചെയ്തത് റഹീമാണെന്ന് പ്രതി ജിതിന്‍ ഭാസ്‌കര്‍ മൊഴി നല്‍കിയെന്നും വ്യാജ പ്രചാരണം നടന്നിരുന്നു. അഗസ്റ്റിന്‍ ചെറുപുഴ, സാജന്‍ അല്‍ഫോണ്‍സ് തുടങ്ങിയ പ്രൊഫൈലുകളില്‍ നിന്നായിരുന്നു പോസ്റ്റ്. ഈ ഫേസ്ബുക്ക് പ്രൊഫൈലുകൾക്കെതിരെ പോലീസ് പരാതി നൽകിയിരുന്നു. അതിനിടെ പ്പറേഷന്‍ തൂഫാനെതിരെ എ എ റഹീം രംഗത്തെത്തി എന്നും വ്യാജ പ്രചരണമ് നടന്നിരുന്നു. ഇതിലും എംപി പരാതി നൽകിയതിനെതിരെ ശ്രീകാന്ത് പള്ളിത്തോട്, റിയാസ് തത്തോത്ത് എന്നീ ഫേസ്ബുക്ക് അക്കൗണ്ട് ഉടമകള്‍ക്കെതിരെയും കേസ് രജിസ്റ്റർ ചെയ്തിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആഫ്രിക്കയുടെ വലുപ്പം കൂടി, യൂറോപ്പും വടക്കേ അമേരിക്കയുംചെറുതായി ; പുതിയ ലോകഭൂപടം അംഗീകരിച്ച് യു...

0
ന്യൂയോർക്ക് : ആഫ്രിക്കയുടെ വലിപ്പം കൂടുതൽ കൃത്യമായി കാണിക്കുന്ന പുതിയ ലോകഭൂപടത്തിന്...

വിദ്യാർഥികളായി സതീശനും മന്ത്രിമാരും ; ഐഐഎമ്മിലെ ക്ലാസ് ഇന്ന് അവസാനിക്കും

0
കോഴിക്കോട്: കോഴിക്കോട് ഐഐഎമ്മിൽ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ഉള്ള പരിശീലനം ഇന്ന് സമാപിക്കും. ഉച്ചക്ക്...

ഭാരത് മാതാ കോളേജിലെ അധ്യാപകരുടെയും വിദ്യാർഥികളുടെയും മോർഫ് ചെയ്ത അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിച്ച കേസിൽ...

0
കൊച്ചി: തൃക്കാക്കര ഭാരത് മാതാ കോളേജിലെ അധ്യാപകരുടെയും വിദ്യാർഥികളുടെയും മോർഫ്...

സഹപാഠികളുടെ ചിത്രം മോര്‍ഫ് ചെയ്തു ; ഏറ്റുമാനൂരിൽ ബിടെക് വിദ്യാർത്ഥി പിടിയിൽ

0
കോട്ടയം: സഹപാഠികളുടെ ചിത്രം മോർഫ് ചെയ്ത സംഭവത്തിൽ വിദ്യാർത്ഥി പിടിയിൽ. ഏറ്റുമാനൂർ...