കണ്ണൂരിൽ കേരള കോൺഗ്രസ്‌ ജോസഫ് വിഭാഗവും കോൺഗ്രസ്സും തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിച്ചു

For full experience, Download our mobile application:
Get it on Google Play

കണ്ണൂർ : കണ്ണൂർ ജില്ലയിൽ കേരള കോൺഗ്രസ്‌ ജോസഫ് വിഭാഗവും കോൺഗ്രസ്സും തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിച്ചു. അയ്യങ്കുന്ന് പഞ്ചായത്തിൽ അവസാന രണ്ടര വർഷം വൈസ് പ്രസിഡന്റ്‌ സ്ഥാനം ജോസഫ് ഗ്രൂപ്പിന് നൽകാൻ തീരുമാനമായി. ഇരു മുന്നണികൾക്കും തുല്യ സീറ്റ് ലഭിച്ച ഇരിക്കൂർ ബ്ലോക്ക്‌ പഞ്ചായത്തിൽ നറുക്കെടുപ്പിൽ അധികാരം ലഭിച്ചാൽ വൈസ് പ്രസിഡന്റ്‌ സ്ഥാനം ജോസഫ് വിഭാഗത്തിനു നൽകും. ഇല്ലങ്കിൽ ഇരിട്ടി ബ്ലോക്ക്‌ പഞ്ചായത്തിൽ വൈസ് പ്രസിഡന്റ്‌ സ്ഥാനം നൽകാനും ധാരണ ആയിട്ടുണ്ട്. ജില്ലാ പഞ്ചായത്തിൽ ജോസഫ് വിഭാഗത്തിന് നൽകിയ തില്ലങ്കേരി ഡിവിഷനിൽ കേരള കോൺഗ്രസ്‌ തന്നെ മത്സരിക്കും. സ്ഥാനാർഥി മരിച്ചതിനെ തുടർന്ന് ഇവിടെ തെരഞ്ഞെടുപ്പ് മാറ്റി വെച്ചിരുന്നു.

കോൺഗ്രസുമായുള്ള പ്രശ്നങ്ങളെ തുടർന്ന് കണ്ണൂരിൽ ജോസഫ് വിഭാഗം യുഡിഎഫ് വിടാനൊരുങ്ങിയിരുന്നു. സീറ്റ് വിഭജനത്തിലും വിജയിച്ച തദ്ദേശ സ്ഥാപനങ്ങളിലെ ഭരണ സമിതികളിലും അർഹമായ പരിഗണന ലഭിച്ചില്ലെന്ന് ആരോപിച്ചാണ് കേരള കോൺഗ്രസ് ജോസഫ് വിഭാഗം കണ്ണൂർ ജില്ലയിൽ യുഡിഎഫ് വിടാൻ ഒരുങ്ങിയത്. 16 സീറ്റുകളാണ് ജോസഫ് വിഭാഗത്തിന് ജില്ലയിൽ യുഡിഎഫ് മത്സരിക്കാൻ നൽകിയത്. നാലിടത്ത് കോൺഗ്രസ് സ്ഥാനാർത്ഥികൾ വിമതരായി മത്സരിക്കുകയും ചെയ്തു. അതും കൈപ്പത്തി ചിഹ്നത്തിൽ. ആറ് സീറ്റുകളിലാണ് ജില്ലയിൽ ജോസഫ് വിഭാഗം വിജയിച്ചത്. ഇരിട്ടി, ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്തുകളിലും അയ്യൻകുന്ന് പഞ്ചായത്തിലും വൈസ് പ്രസിഡന്റ് സ്ഥാനം വേണമെന്നായിരുന്നു ആവശ്യം. എന്നാൽ യുഡിഎഫ് ഇത് നിരാകരിച്ചതോടെയാണ് അതൃപ്തി പൊട്ടിത്തെറിയിലെത്തിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...