തിരുവനന്തപുരം നഗരത്തിലെ ആറ്റിപ്ര വാര്‍ഡില്‍ കുടിവെള്ളം മുടങ്ങിയിട്ട് നാളേറെ..

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : തിരുവനന്തപുരം നഗരത്തിലെ ആറ്റിപ്ര വാര്‍ഡില്‍ കുടിവെള്ളം മുടങ്ങിയിട്ട് നാളേറെയായി. നിരന്തരമായ പൈപ്പ് പൊട്ടലാണ് വെള്ളം കിട്ടാക്കനിയാകാന്‍ കാരണം. വേനൽ കടുത്തതിനൊപ്പം വാട്ടർ അതോറിറ്റിയുടെ പൈപ്പിൽ വെള്ളമില്ലാതെ വന്നതോടെ പ്രത്യക്ഷ സമരവുമായി നാട്ടുകാര്‍ രംഗത്തെത്തി. ആറ്റിപ്ര വാര്‍ഡിലെ 300 ലധികം വീടുകളില്‍ കുടിവെള്ളം കിട്ടാതായിട്ട് 40 ദിവസമായി. പൈപ്പ് പൊട്ടലിന് ശേഷമാണ് ജലവിതരണം പൂർണമായി മുടങ്ങിയത്. പൊട്ടിയ പൈപ്പ് അടച്ചിട്ടും ജല വിതരണം ഇതുവരെയും പുനഃസ്ഥാപിച്ചിട്ടില്ല. വാട്ടർ അതോറിറ്റിയുടെ ടോൾ ഫ്രീ നമ്പരിൽ നാട്ടുകാർ അറിയിച്ചിട്ടും പരിഹാരവും ഉണ്ടായില്ല.

“ഒരു മാസം ഹോട്ടലിലിൽ നിന്ന് കഴിച്ചു. കഴുത്തിൽ കിടന്നതും കാതിൽ കിടന്നതും പണയം വെച്ചാണ് കഴിച്ചത്. 40 ദിവസമായിട്ടും വെള്ളമില്ല. പിന്നെ ഞങ്ങളെന്തുചെയ്യും ? കൌണ്‍സിലർ പോലും ഞങ്ങളിവിടെ ഇരിക്കുന്നതെന്തിനാ എന്ന് ഇത്ര നേരമായിട്ടും ചോദിച്ചിട്ടില്ല. ഞങ്ങള്‍ വെള്ളം വന്നിട്ടേ ഇവിടെ നിന്ന് പോവൂ”- പ്രദേശവാസികള്‍ പറഞ്ഞു. വേനൽ കടുത്തതോടെ കുടിക്കാനും പ്രാഥമിക ആവശ്യങ്ങൾക്കുമായി വെള്ളം കിട്ടാതെ നട്ടംതിരിയുകയാണ് നാട്ടുകാർ. ഇതോടെയാണ് രാത്രി വൈകിയും റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കാന്‍ തീരുമാനിച്ചത്. കുടിവെള്ളത്തിന് ബദല്‍ സംവിധാനം ഏര്‍പ്പെടുത്തുമെന്ന് വാര്‍ഡ് കൗണ്‍സിലര്‍ പറഞ്ഞു. ആവശ്യത്തിന് വെള്ളം പമ്പ് ചെയ്യാത്തതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. ഇതിന് പരിഹാരമാവുന്നത് വരെ സമരം തുടരാന്‍ തന്നെയാണ് നാട്ടുകാരുടെ തീരുമാനം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കർഷക ഉൽപന്നങ്ങൾക്ക് വിപണി ; കോയിപ്രം ഫാർമർ പ്രൊഡ്യൂസർ കമ്പനി വിപണി തുറന്നു

0
റാന്നി: കോയിപ്രം ഫാർമർ പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡിന്റെ വിപണി ഉദ്ഘാടനം അഡ്വ....

അത്തപ്പൂക്കളം പൊളിച്ചുമാറ്റുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിൽ ഇടപെട്ട വിരോധത്തിൽ യുവാവിനെ ക്രൂരമായി മർദിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചു

0
തിരുവനന്തപുരം: ഓണാഘോഷത്തോടനുബന്ധിച്ച് നിർമ്മിച്ച അത്തപ്പൂക്കളം പൊളിച്ചുമാറ്റുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിൽ ഇടപെട്ട വിരോധത്തിൽ...

ലോക്ഭവൻ സംഘടിപ്പിച്ച അറ്റ് ഹോം പരിപാടിയിൽ പിഎസ്‍സി ചെയർമാനെ ഒഴിവാക്കി

0
തിരുവനന്തപുരം: ലോക്ഭവൻ സംഘടിപ്പിച്ച അറ്റ് ഹോം പരിപാടിയിൽ പിഎസ്‍സി ചെയർമാനെ ഒഴിവാക്കി....

സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക് പോകണമെന്ന വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് സ്കൂൾ ചെയർമാൻ...

0
തൃശൂർ: മാളയിലെ ഇന്റർനാഷണൽ സൈനിക് സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക്...