പൈപ്പ് പൊട്ടി കുടിവെള്ളം പാഴാവാൻ തുടങ്ങിയിട്ട് ഒരാഴ്ച ; യാതൊരു നടപടിയും സ്വീകരിക്കാതെ ജല അതോറിറ്റി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പൈപ്പ് പൊട്ടി കുടിവെള്ളം പാഴാവാൻ തുടങ്ങിയിട്ട് ഒരാഴ്ച പിന്നിട്ടിട്ടും യാതൊരു നടപടിയും സ്വീകരിക്കാതെ ജല അതോറിറ്റി. പ്രമാടം ഒന്നാം വാർഡിൽ പനയ്ക്കക്കുഴി പടി-മങ്ങാട്ട് പടി റോഡിലാണ് പൈപ്പ് പൊട്ടി കിലോലിറ്റർ കണക്കിന് ശുദ്ധജലം ദിവസേന പാഴാവുന്നത്. കുളപ്പാറ മലയിൽ സ്ഥാപിച്ചിട്ടുള്ള ജലഅതോറിറ്റിയുടെ പ്രധാന ടാങ്കിൽനിന്ന് രാവിലെയും വൈകുന്നേരവുമാണ് ജലം പമ്പ് ചെയ്യുന്നത്. ഈ സമയത്താണ് കുടിവെള്ളം പൊട്ടിയപൈപ്പിലൂടെ കൂടുതലായി റോഡിലൂടെ ഒഴുകുന്നത്. സമീപ പ്രദേശത്തെ വീട്ടുകാർക്കും കാൽനട-വാഹന യാത്രികർക്കും റോഡിലൂടെ കുടിവെള്ളം ഒഴുകുന്നത് ബുദ്ധിമുട്ടുണ്ടാക്കുന്നു. നിലവിൽ പുനരുദ്ധാരണം പുരോഗമിക്കുന്ന എരപ്പ്കുഴി -പ്രമാടം മറൂർ റോഡിലേക്കാണ് ഈ ജലം ഒഴുകിയെത്തുന്നത്. ഇതോടെ ഈ റോഡിൽ ചെളിവെള്ളം നിറയുന്ന സ്ഥിതിയാണ്. ഇരുചക്രവാഹന യാത്രികർ ചെളിയിൽവീണ് അപകടത്തിൽപ്പെടുന്നത് പതിവാണ്. മാത്രമല്ല റോഡിൽ ചെളിവെള്ളം രൂപപ്പെടുന്നത് റോഡ് പണി മന്ദഗതിയിലാവുന്നു. പൈപ്പ് പൊട്ടി കുടിവെള്ളം വൻതോതിൽ ഒഴുകി പോവുന്നത് മൂലം ജലഅതോറിറ്റിയുടെ കണക്ഷൻ എടുത്ത വീടുകളിലെ ടാങ്കുകളിൽ വെള്ളം കയറുന്നില്ലെന്ന പരാതിയുമുണ്ട്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേരള സ്റ്റേറ്റ് എക്സര്‍വീസ് ലീഗ് മലയാലപ്പുഴ യൂണിറ്റിന്‍റെ നേതൃത്വത്തില്‍ സ്വാതന്ത്ര്യദിന ആഘോഷം നടന്നു

0
മലയാലപ്പുഴ : . കേരള സ്റ്റേറ്റ് എക്സര്‍വീസ് ലീഗ് മലയാലപ്പുഴ യൂണിറ്റിന്‍റെ...

പൊതുജനാരോഗ്യ മേഖലയിൽ അടിയന്തര മാറ്റങ്ങൾ അനിവാര്യം; സേവനനിലവാരം ഉറപ്പാക്കാൻ പുതിയ ക്യാമ്പയിനുമായി സിജെപി

0
ന്യൂഡൽഹി: രാജ്യത്തെ സർക്കാർ ആശുപത്രികളിലെ സേവനനിലവാരം പരിശോധിക്കാനായി പുതിയ ക്യാമ്പയിൻ പ്രഖ്യാപിച്ച്...

ജില്ലയില്‍ വില വര്‍ധിച്ചിട്ടും വാഴക്കുലകള്‍ കിട്ടാനില്ല : മറുനാടന്‍ കുലകള്‍ വിപണി കീഴടക്കുന്നു

0
പത്തനംതിട്ട : ജില്ലയില്‍ വാഴക്കുല വിപണയില്‍ വില കുതിച്ചുയരുമ്പോഴും വാഴക്കുലകള്‍ ലഭ്യമല്ലാത്തത് കര്‍ഷകരെ...

മലപ്പുറത്ത് കോൺഗ്രസ് എം എൽ എമാർക്കായി സംഘടിപ്പിച്ച സ്വീകരണ പരിപാടിയിൽ നേതാക്കൾ തമ്മിലുള്ള വിഭാഗീയത...

0
കോഴിക്കോട്: മലപ്പുറത്ത് കോൺഗ്രസ് എം എൽ എമാർക്കായി സംഘടിപ്പിച്ച സ്വീകരണ പരിപാടിയിൽ...