ചെറുകോൽപ്പുഴ – റാന്നി റോഡ് അറ്റകുറ്റപ്പണിക്ക് പണം അനുവദിച്ചിട്ടും നിര്‍മ്മാണം ആരംഭിച്ചില്ലെന്ന് ആരോപണം

For full experience, Download our mobile application:
Get it on Google Play

റാന്നി : തകർന്നു കിടക്കുന്ന ചെറുകോൽപ്പുഴ – റാന്നി റോഡ് അറ്റകുറ്റപ്പണിക്ക് പണം അനുവദിച്ചിട്ടും നിര്‍മ്മാണം ആരംഭിച്ചില്ലെന്ന് ആരോപണം. ഹൈക്കോടതി നിര്‍ദേശിച്ചിട്ടുള്ള പതിനേഴ് റോഡുകളിലൊന്നായ ഇത് നാളുകളായി തകര്‍ന്നു കിടക്കുകയാണ്. പുതമണ്‍ പാലം തകര്‍ന്നതോടെ റാന്നിയില്‍ നിന്നും കോഴഞ്ചേരിക്കും തിരികെയുമുള്ള വാഹനങ്ങള്‍ ഇതുവഴിയാണ് കടന്നു പോകുന്നത്. മഴ ശക്തമാവുകയും വാഹനങ്ങളുടെ സഞ്ചാരം  കൂടുകയും ചെയ്തതോടെ റോഡ് താറുമാറി. വെള്ളം കെട്ടി കിടന്ന് കുഴിയുടെ ആഴം വര്‍ദ്ധിച്ചു. ചെറിയ വാഹനങ്ങള്‍ വലിയ കുഴിയില്‍ പതിച്ച് തകരാര്‍ സംഭവിക്കുന്നത് പതിവ് കാഴ്ചയാണ്. റോഡിന്‍റെ പുനരുദ്ധാരണം അടിയന്തിരമായി പൂര്‍ത്തീകരിച്ചില്ലെങ്കില്‍ ശബരിമല തീര്‍ത്ഥാടനത്തേയും ബാധിക്കും. റോഡ് ഉന്നത നിലവാരത്തില്‍ നിര്‍മ്മിക്കുന്നതിനായി കിഫ്ബി ഏറ്റെടുത്തെങ്കിലും വീതിയുടെ കാര്യത്തിലെ തര്‍ക്കമാണ് ജോലികള്‍ തുടങ്ങാന്‍ കാലതാമസം നേരിടുന്നത്. ഈ പ്രത്യേക സാഹചര്യവും റോഡിൻ്റെ പ്രാധാന്യവും കണക്കിലെടുത്താണ് അടിയന്തര അറ്റകുറ്റപ്പണിക്ക് ഫണ്ട് അനുവദിച്ചിരിക്കുന്നത്.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ട്രെക്കിംഗിന് പോയ എംബിഎ വിദ്യാർത്ഥിനിയെ കാണാതായി ; രണ്ട് സുഹൃത്തുക്കൾ കസ്റ്റഡിയിൽ

0
ഡെറാഡൂണ്‍: ട്രെക്കിംഗിന് പോയ എംബിഎ വിദ്യാർത്ഥിനിയെ കാണാതായിട്ട് ആറ് ദിവസം. ഉത്തരാഖണ്ഡിലെ...

സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ ഇടിവ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ ഇടിവ്. കേരള ഗോൾഡ് മെർച്ചന്റ്സ് അസോസിയേഷൻ...

ധവളപത്രം പുറത്തിറക്കിയതിന് പിന്നാലെ സഭയിൽ മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും തമ്മിൽ പോര്

0
തിരുവനന്തപുരം: ധവളപത്രം പുറത്തിറക്കിയതിന് പിന്നാലെ സഭയിൽ മുഖ്യമന്ത്രി വിഡി സതീശനും പ്രതിപക്ഷ...

റാന്നി – ചെറുകോല്‍പ്പുഴ റോഡില്‍ വാട്ടര്‍ അതോറിറ്റി നിര്‍മ്മിച്ച കുഴി അപകടക്കെണിയാകുന്നു

0
റാന്നി : റാന്നി - ചെറുകോല്‍പ്പുഴ റോഡില്‍ വാട്ടര്‍ അതോറിറ്റി നിര്‍മ്മിച്ച കുഴി...