കുട്ടനാടൻ ശൈലിയിൽ പാടുന്നവരെ അവഗണിച്ചതായി ആരോപണം

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : അന്യംനിന്നുപോകുന്ന വഞ്ചിപ്പാട്ടിനു പുതുജീവൻ നൽകാനാണു സ്കൂൾ കലോത്സവത്തിൽ ഉൾപ്പെടുത്തിയതെങ്കിലും അതിന്റെ പ്രയോജനം കുട്ടനാടൻ ശൈലിക്കാർക്കു കിട്ടാതായെന്ന് ആരോപണം. മത്സരിച്ച കുട്ടനാടൻ ശൈലിക്കാരെല്ലാം അവഗണിക്കപ്പെട്ടു. ആറൻമുള ശൈലിയിൽ പാടിയവർക്കാണ് ഒന്നും രണ്ടും സമ്മാനങ്ങൾ. അവർക്കു സമ്മാനം നൽകിയതിലുള്ള പരിഭവമല്ല. മറിച്ച് കുട്ടനാടൻ ശൈലിയിൽ പാടുന്നവരെ അവഗണിക്കുന്നതാണ് ഇതിനെ പിന്തുണയ്ക്കുന്നവരെ ചൊടിപ്പിക്കുന്നത്. ആറന്മുള ഭക്തിസാന്ദ്രമായും കുട്ടനാടൻശൈലി ആഘോഷഭരിതമായുമാണു വഞ്ചിപ്പാട്ട് പാടുന്നത്. തികച്ചും വ്യത്യസ്തമായ ശൈലികൾ. അതുകൊണ്ടുതന്നെ രണ്ടുശൈലിയിലും വെവ്വേറെ മത്സരം വേണമെന്ന് ആവശ്യപ്പെട്ടിട്ടും വിദ്യാഭ്യാസ വകുപ്പ് അംഗീകരിച്ചിട്ടില്ല. വിധികർത്താക്കളായെത്തുന്നതിലും ആറന്മുളക്കാർക്കാണു മിക്കവാറും പ്രാമുഖ്യം കിട്ടുന്നത്. ആറന്മുളയ്ക്കു പൊലിമ കൂടുതലാണ്. കുട്ടനാടന് ആവേശവും. ഇവർ തമ്മിലുള്ള തർക്കം മിക്കവാറും സംഘർഷത്തിനും കാരണമാകുന്നു. ഇതു മുൻനിർത്തി രണ്ടുശൈലി വേണമെന്നു പൊതുപ്രവർത്തകനായ എസ്. ബാലകൃഷ്ണൻ കലോത്സവം തുടങ്ങുംമുമ്പുതന്നെ വിദ്യാഭ്യാസ അധികൃതർക്കു പരാതി നൽകിയിരുന്നു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നഗരസഭ താലൂക്ക് തലങ്ങളില്‍ സെന്‍സസ് പരിശീലനം ആരംഭിച്ചു

0
പത്തനംതിട്ട : ആദ്യഘട്ട സെന്‍സസുമായി ബന്ധപ്പെട്ട് എന്യുമറേറ്റര്‍, സൂപ്പര്‍വൈസര്‍ എന്നിവര്‍ക്കുള്ള പരിശീലനം...

എൽപിജി വിലവർധനവ് ; കൊള്ളയടി അവസാനിപ്പിക്കണമെന്ന് എംവി ഗോവിന്ദൻ

0
തിരുവനന്തപുരം : ഇന്ധന വിലവർധനവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുണ്ടാകുന്ന പ്രതിസന്ധി ചൂണ്ടിക്കാട്ടി സിപിഎം...

സ്‌കൂളുകളിൽ ഹരിതവിദ്യാലയം ക്യാമ്പയിന് തുടക്കമായി ; ലക്ഷ്യം മാലിന്യമുക്തമായ നാളെ

0
പത്തനംതിട്ട: പുതിയ അധ്യയന വർഷാരംഭത്തിൽ സ്കൂളുകളിൽ സുസ്ഥിരവും പരിസ്ഥിതി സൗഹൃദവുമായ അന്തരീക്ഷം...

പാറ്റകളുടെ ആദ്യ പരസ്യപ്രതിഷേധത്തിന് പിന്തുണയേറുന്നു

0
ന്യൂഡൽഹി : കോക്രോച്ച് ജനത പാർട്ടി ശനിയാഴ്ച സംഘടിപ്പിക്കുന്ന പ്രതിഷേധ പരിപാടിക്ക്...