പെരുനാട്ടിൽ ജനവാസ മേഖലകളില്‍ ഇറങ്ങി കാട്ടാന കൃഷി നശിപ്പിക്കുന്നത് പതിവാകുന്നു

For full experience, Download our mobile application:
Get it on Google Play

പെരുനാട്: ജനവാസ മേഖലകളില്‍ ഇറങ്ങി കാട്ടാന കൃഷി നശിപ്പിക്കുന്നത് പതിവാകുന്നു. ഇന്നലെ രാത്രി പെരുനാട് പുതുക്കടയിലാണ് കാട്ടാന ഇറങ്ങിയത്. മേഖലയില്‍ ഇറങ്ങിയ ആന ചിറ്റാര്‍ റൂട്ടിലുള്ള മുറിത്താന്നിക്കല്‍ ദേവീ ക്ഷേത്രത്തിന് സമീപത്തെ കുട്ടിവനത്തില്‍ നിലയുറപ്പിച്ചിരിക്കുകയാണ്. ളാഹ തോട്ടത്തിന് മധ്യത്തിലാണ് ഈ വനം. അടിക്കാടുകള്‍ തെളിച്ച് സംരക്ഷിച്ചിരുന്ന വനം ഇപ്പോള്‍ കാടു വളര്‍ന്നു നില്‍ക്കുന്നതിനാല്‍ കാട്ടുമൃഗങ്ങളുടെ വിഹാര കേന്ദ്രമായി മാറിയിരിക്കുകയാണ്.

തോട്ടം മേഖലയായ പുതുക്കടയില്‍ കാട്ടാന ഇറങ്ങുന്നത് പതിവില്ലായിരുന്നു. രാത്രിയില്‍ ഇറങ്ങിയ ആന ലയങ്ങളുടെ മുമ്പിലെ കൃഷികള്‍ വ്യാപകമായി നശിപ്പിച്ചു. വാഴകള്‍ മുഴുവന്‍ മൂടോടെ പിഴുതു ചവിട്ടിമെതിച്ചാണ് ആന തിരികെ കാടു കയറിയത്. ആനകൂടി ഇറങ്ങിയതോടെ തോട്ടം മേഖലകളില്‍ ജനങ്ങള്‍ കടുത്ത ആശങ്കയിലായി. രാവിലെ ടാപ്പിംങ്ങിന് ഇറങ്ങാന്‍ തൊഴിലാളികള്‍ മടിക്കുകയാണ്. വനം വകുപ്പ് അധികൃതര്‍ സ്ഥലം സന്ദര്‍ശിച്ചെങ്കിലും ജനങ്ങളുടെ ആശങ്ക ഒഴിവായിട്ടില്ല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വീടിനുള്ളില്‍ കുടുങ്ങിയ അമ്മയെയും രണ്ട് കുഞ്ഞുങ്ങളെയും അഗ്‌നിരക്ഷാസേന രക്ഷപ്പെടുത്തി

0
മലപ്പുറം: മുണ്ടുപറമ്പ് ബൈപാസ് ജങ്ഷന് സമീപം വീടിനുള്ളില്‍ കുടുങ്ങിയ അമ്മയെയും...

മൊബൈല്‍ ഫോണ്‍ കവര്‍ച്ച : കോട്ടക്കലില്‍ രണ്ട് സംഭവങ്ങളിലായി രണ്ട് പേര്‍ പിടിയില്‍

0
മലപ്പുറം: നഗരത്തിലും പരിസര പ്രദേശങ്ങളിലും മൊബൈൽ ഫോൺ കവർച്ചയുമായി ബന്ധപ്പെട്ട...

നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്. നാളെ മൂന്നു...

ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ ഉയരുന്നു

0
ഇന്തോനേഷ്യ: മോശം കാലവസ്ഥയെ തുടർന്ന് ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ...