പുന്തലപ്പടി-വെള്ളക്കുളങ്ങര ഭാഗത്തെ കനാലിൽ കക്കൂസ് മാലിന്യം തള്ളുന്നത് പതിവാകുന്നു

For full experience, Download our mobile application:
Get it on Google Play

വെള്ളക്കുളങ്ങര : വെള്ളക്കുളങ്ങരയ്ക്കുസമീപം പുന്തലപ്പടി-വെള്ളക്കുളങ്ങര ഭാഗത്തെ കനാലിൽ കക്കൂസ് മാലിന്യം പതിവായി തള്ളുന്നു. ദുർഗന്ധംകാരണം വീടിനുള്ളിൽപോലും ഇരിക്കാൻ പറ്റില്ല. ഒരാഴ്ചമുമ്പ് രണ്ടുതവണ മാലിന്യം തള്ളിയിരുന്നു. നിലവിൽ വെളുത്ത നിറത്തിലുള്ള മാലിന്യമാണ് കനാലിൽ കിടക്കുന്നത്. മാലിന്യം തള്ളിയതറിഞ്ഞ് ഏറത്ത് ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡൻന്റ്‌ ശ്രീജ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അനിൽ പൂതക്കുഴി, പഞ്ചായത്തംഗങ്ങളായ ജയകുമാർ, രാജേഷ് അമ്പാടി എന്നിവർ സ്ഥലത്തെത്തിയിരുന്നു. കുറച്ചുനാളുകളായി കനാലിലെ മാലിന്യം സമീപത്തെ വീടുകളിലെ കിണറ്റിലേക്ക് ഇറങ്ങിയെന്ന് നാട്ടുകാർ പറയുന്നു. അടുത്തിടെയായി താമസക്കാരിൽ ചിലർക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായി. ഇതോടെ കിണറ്റിലെ വെള്ളം ചില വീട്ടുകാർ പരിശോധിച്ചു. പരിശോധനയിൽ വെള്ളത്തിൽ കോളിഫോം, ഇ-കോളി ബാക്ടീരിയയുടെ അസാധാരണമായ സാന്നിധ്യം കണ്ടെത്തിയിരുന്നുവെന്ന് നാട്ടുകാർ തന്നെ പറയുന്നു. കക്കൂസ് മാലിന്യം തള്ളുന്നത് സംബന്ധിച്ച് ഗ്രാമപ്പഞ്ചായത്ത് ആരോഗ്യവിഭാഗം, പോലീസ്‌ എന്നിവർക്ക് പരാതി നൽകിയിട്ടും ഒരു നടപടിയും ഉണ്ടായില്ലെന്ന് ഒരുമ റെസിഡെൻസ് അസോസിയേഷൻ ഭാരവാഹികൾ പറയുന്നു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...