ശബരിമലയില്‍ പ്ലാസ്റ്റിക് മാലിന്യം തള്ളുന്നത് പതിവ് ; ദിവസവും ലഭിക്കുന്നത് 50 ലോഡ് വരെ പ്ലാസ്റ്റിക്

For full experience, Download our mobile application:
Get it on Google Play

ശബരിമല : അയ്യപ്പന്റെ പൂങ്കാവനമെന്ന് അറിയപ്പെടുന്ന ശബരിമല പ്ലാസ്റ്റിക് നിരോധിത മേഖലയാണെങ്കിലും ദിവസവും 50 ലോഡ് വരെ പ്ലാസ്റ്റിക് മാലിന്യങ്ങളാണ് ഇവിടെ നിന്ന് ശേഖരിച്ച് നശിപ്പിക്കുന്നത്. മഞ്ഞൾപ്പൊടി, കർപ്പൂരം, സാമ്പ്രാണി, അവൽ, മലർ, കൽക്കണ്ടം, ശർക്കര ഉൾപ്പെടെയുള്ള പൂജാസാധനങ്ങളും ഭക്ഷ്യവസ്തുക്കളുമെല്ലാം ഇപ്പോഴും ഭക്തർ കൊണ്ടുവരുന്നത് പ്ലാസ്റ്റിക് കവറുകളിലാണ്. ഇതുകൂടാതെ വലിച്ചെറിയുന്ന കുപ്പികളും സഞ്ചികളും തുണികളുമെല്ലാം ശബരിമലയെ മലിനമാക്കുന്നു. സന്നിധാനത്ത് മാളികപ്പുറത്തിനും നാഗക്ഷേത്രങ്ങൾക്കും സമീപമാണ് പ്ലാസ്റ്റിക് മാലിന്യങ്ങൾ ഏറെയും. അന്യസംസ്ഥാനങ്ങളിൽ നിന്നെത്തുന്ന ഭക്തരാണ് കൂടുതലായും പ്ലാസ്റ്റിക് കവറുകളിലെ സാധനങ്ങൾ കെട്ടിൽ കൊണ്ടുവരുന്നത്.

ക്ഷേത്രത്തിന്റെ പരിസരങ്ങളിലും ശരംകുത്തി, മരക്കൂട്ടം, ശബരിപീഠം എന്നിവിടങ്ങളിലും മറ്റും ഭക്തർ നിക്ഷേപിക്കുന്ന മാലിന്യങ്ങൾ വിശുദ്ധിസേനാംഗങ്ങൾ ശേഖരിച്ച് മാളികപ്പുറത്തിന് സമീപം സൂക്ഷിക്കുന്നു. ഇതിൽ പൊട്ടിക്കാത്ത പായ്ക്കറ്റുകൾ ഉൾപ്പെടെയുണ്ട്. ഇവയെ തരംതിരിച്ച് ഉപയോഗിക്കാവുന്നവ മാറ്റിയെടുക്കും. ബാക്കിയുള്ളവ ട്രാക്ടറുകളിൽ ശേഖരിച്ച് രണ്ട് ഇൻസിനറേറ്ററുകൾ തുടർച്ചയായി പ്രവർത്തിപ്പിച്ചാണ് കത്തിച്ചുകളയുന്നത്. രാപകൽ രണ്ട് ഷിഫ്റ്റിൽ വിശുദ്ധി സേനാംഗങ്ങൾ ഇവിടെ ജോലിയെടുക്കുന്നു. സന്നിധാനത്ത് കൂടാതെ നിലയ്ക്കൽ, പമ്പ എന്നിവിടങ്ങളിലും മാലിന്യങ്ങൾ ശേഖരിച്ച് നശിപ്പിക്കുന്നുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...