ഉന്നത വിദ്യാഭ്യാസ മേഖലയിൽ കാലാനുസൃതമായ മാറ്റങ്ങൾ ഉണ്ടാകേണ്ടത് അത്യന്താപേക്ഷിതം ; വി ഡി സതീശൻ

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി : കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ കാലാനുസൃതമായ പരിഷ്കാരങ്ങൾ ഉണ്ടാവേണ്ടത് അത്യാന്താപേക്ഷിതമാണെന്നും അതിനായി രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങൾ മറന്നു കൊണ്ട് ഏവരും പ്രവർത്തിക്കണമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കാലാനുസൃതമായ മാറ്റങ്ങൾ ഉന്നത വിദ്യാഭ്യാസ മേഖലയിൽ വരുത്തിയാൽ കേരളം സമീപഭാവിയിൽ തന്നെ ആഗോള വിദ്യാഭ്യാസ ഹബ്ബായി മാറും എന്നുള്ള കാര്യത്തിൽ തനിക്ക് യാതൊരു സംശയവുമില്ല എന്നും അദ്ദേഹം പറഞ്ഞു. തുരുത്തിക്കാട് ബി എ എം കോളേജ് ആലുംമ്നൈ അസോസിയേഷൻ സംഘടിപ്പിച്ച ആഗോള പൂർവവിദ്യാർഥ സംഗമം ഉദ്ഘാടനം ചെയ്യ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തന്റെ ഏറ്റവും വലിയ ശക്തി തന്റെ സഹപാഠികളുമായി ദീർഘവർഷമായുള്ള സൗഹൃദം ആണെന്നും അത്തരം സൗഹൃദങ്ങളെ സജീവമായി നിലനിർത്തുന്നതിൽ ഇത്തരം പൂർവവിദ്യാർഥി സംഗമങ്ങൾക്കും പൂർവവിദ്യാർഥി സംഘടനകൾക്കുമുള്ള പങ്ക് നിസീമവും നിസ്തുല്യവുമാണ് വി ഡി സതീശൻ പറഞ്ഞു. ആലുംമ്നൈ അസോസിയേഷൻ പ്രസിഡൻ്റ് കോശി പി സഖറിയയുടെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ കോളേജിന്റെ വജ്ര ജൂബിലിയുടെ ഭാഗമായി ആലുമ്നൈ അസോസിയേഷൻ നടപ്പാക്കുന്ന പദ്ധതികളുടെ ഉദ്ഘാടനം ആന്റോ ആന്റണി എം പി നിർവഹിച്ചു. ആദ്യ ബാച്ച് പൂർവവിദ്യാർഥികളെ മല്ലപ്പള്ളി ബ്ളോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ബാബു കൂടത്തിൽ പൊന്നാട അണിയിച്ച് ആദരിച്ചു.

ജില്ല പഞ്ചായത്ത് അംഗം സി കെ ലതാകുമാരി, ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഗീതാ ശ്രീകുമാർ, ആലുംമനൈ അസോസിയേഷൻ സെക്രട്ടറിയും പൂർവ വിദ്യാർത്ഥി സംഗമം ജനറൽ കൺവീനറുമായ ജേക്കബ് തോമസ്, കോളേജ് സി ഇ ഒ എബ്രഹാം ജോർജ്, മാനേജർ ഡോ മാത്യു പി ജോസഫ്, പ്രിൻസിപ്പൽ ഡോ. അനീഷ് കുമാർ ജി എസ്, ആലുംമ്നൈ അസോസിയേഷൻ ജനറൽ സെക്രട്ടറി ലഫ് എൻസ് മാത്യൂസ് എന്നിവർ പ്രസംഗിച്ചു
പൂർവ വിദ്യാർഥികള്‍ അവതരിപ്പിച്ച കലാസാംസ്കാരിക പരിപാടികൾ, ഭക്ഷണകൂട്ടായ്മ എന്നിവയോടെ ആഗോള പൂർവവിദ്യാർഥ സംഗമം 2025 ന് തിരശ്ശീല വീണു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അമൃതാനന്ദമയിയുമായി കൂടിക്കാഴ്ച നടത്തി വി ഡി സതീശൻ

0
കൊല്ലം: അമൃതാനന്ദമയിയെ കണ്ട് മുഖ്യമന്ത്രി വി ഡി സതീശൻ. കൊല്ലത്ത് നിന്ന്...

എക്‌സൈസ് മന്ത്രിക്കെതിരെയുള്ള സമൂഹമാധ്യമങ്ങളിലെ വ്യാജപ്രചാരണം; സൈബർ പോലീസ് അന്വേഷണം ആരംഭിച്ചു

0
തിരുവനന്തപുരം: എക്‌സൈസ് മന്ത്രിക്കെതിരെ വ്യാജ പ്രചരണം നടത്തിയെന്ന പരാതിയില്‍ കേസെടുത്ത് തിരുവനന്തപുരം...

ലഹരിക്കേസ്; മുഖ്യമന്ത്രിയുടെ സോഷ്യൽമീഡിയ കോർഡിനേറ്റർ അറസ്റ്റിൽ

0
കാസർകോട്: ലഹരിക്കേസിൽ മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ കോർഡിനേറ്റർ പിടിയിൽ. യൂത്ത് കോൺഗ്രസിന്റെ...

​റാങ്ക് ലിസ്റ്റ് കാലാവധി തീരുന്നു; മന്ത്രിയുടെ മുന്നിൽ വിങ്ങിപ്പൊട്ടി ഉദ്യോഗാർത്ഥിയായ അധ്യാപിക

0
പാലക്കാട്: കൊമേഴ്സ് അസിസ്റ്റന്റ് പ്രൊഫസർമാരുടെ റാങ്ക് ലിസ്റ്റ് കാലാവധി തീരാൻ ദിവസങ്ങൾ...