തിരിച്ചുനൽകാത്തവർക്ക്​ മാത്രം കേന്ദ്ര അവാർഡുകൾ നൽകിയാൽ മതിയെന്ന്​ ശുപാർശ

For full experience, Download our mobile application:
Get it on Google Play

ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര സാ​ഹി​ത്യ അ​ക്കാ​ദ​മി​യും മ​റ്റ്​ സാ​ഹി​ത്യ-​സാം​സ്കാ​രി​ക സ്ഥാ​പ​ന​ങ്ങ​ളും അ​വാ​ർ​ഡ്​ കൊ​ടു​ക്കു​മ്പോ​ൾ, രാ​ഷ്ട്രീ​യ കാ​ര​ണ​ങ്ങ​ളാ​ൽ മ​ട​ക്കി​ക്കൊ​ടു​ക്കി​ല്ലെ​ന്ന്​ മു​ൻ​കൂ​റാ​യി ഉ​റ​പ്പു​വാ​ങ്ങി​യ​ശേ​ഷം മാ​ത്ര​മാ​ക​ണ​മെ​ന്ന്​ പാ​ർ​ല​മെ​ന്‍റ്​ സ​മി​തി ശുപാ​ർ​ശ. അ​വാ​ർ​ഡ്​ തി​രി​ച്ചു​കൊ​ടു​ക്കു​ന്ന​വ​രെ ഭാ​വി​യി​ൽ അ​വാ​ർ​ഡി​ന്​ പ​രി​ഗ​ണി​ക്കേ​ണ്ട​തി​ല്ലെ​ന്നും സാം​സ്കാ​രി​ക മ​ന്ത്രാ​ല​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട സ​ഭ സ​മി​തി അ​ഭി​പ്രാ​യ​പ്പെ​ട്ടു. അ​വാ​ർ​ഡ്​ തി​രി​ച്ചേ​ൽ​പി​ച്ച്​ ഭാ​വി​യി​ൽ ഒ​രി​ക്ക​ലും അ​വാ​ർ​ഡി​നെ അ​നാ​ദ​രി​ക്കി​ല്ലെ​ന്ന ഉ​റ​പ്പ്​ എ​ഴു​തി​വാ​ങ്ങ​ണം. അ​വാ​ർ​ഡ്​ തി​രി​ച്ചു​കൊ​ടു​ക്കു​ന്ന​ത്​ രാ​ജ്യ​ത്തോ​ടു​ള്ള അ​നാ​ദ​ര​വാ​ണ്. ഒ​രാ​ൾ തി​രി​ച്ചു​കൊ​ടു​ക്കു​മ്പോ​ൾ മ​റ്റ്​ അ​വാ​ർ​ഡ്​ ജേ​താ​ക്ക​ളു​ടെ നേ​ട്ടം വി​ല​കു​റ​ച്ചു കാ​ണു​ന്ന​തി​ന് തു​ല്യ​മാ​ണ്.

സ​ഭ സ​മി​തി​യി​ലെ കെ. ​മു​ര​ളീ​ധ​ര​ൻ, എ.​എ. റ​ഹിം എ​ന്നി​വ​ർ ഈ ​നി​രീ​ക്ഷ​ണ​ത്തോ​ട്​ വി​യോ​ജി​ച്ചെ​ന്നാ​ണ്​ അ​റി​യു​ന്ന​ത്. ജ​നാ​ധി​പ​ത്യ സം​വി​ധാ​ന​ത്തി​ൽ അ​ഭി​പ്രാ​യം പ്ര​ക​ടി​പ്പി​ക്കാ​നും പ്ര​തി​ഷേ​ധി​ക്കാ​നും ഓ​രോ​രോ മാ​ർ​ഗ​ങ്ങ​ൾ സ്വീ​ക​രി​ക്കാ​ൻ പൗ​ര​ന്​ അ​വ​കാ​ശ​മു​ണ്ട്. അ​വാ​ർ​ഡ്​ തി​രി​ച്ചേ​ൽ​പി​ക്കു​ന്ന​ത്​ ഒ​രു പ്ര​തി​ഷേ​ധ രീ​തി​യാ​ണ്. പ്ര​തി​ഷേ​ധ​ത്തി​ന്‍റെ യ​ഥാ​ർ​ഥ കാ​ര​ണം പ​രി​ശോ​ധി​ച്ച്​ പ​രി​ഹ​രി​ക്കാ​ൻ ന​ട​പ​ടി വേ​ണം. അ​ക്കാ​ദ​മി​ക​ൾ ​പ്ര​തി​ഭ​ക​ൾ​ക്കൊ​പ്പം പ്ര​വ​ർ​ത്തി​ക്കു​ക​യാ​ണ്, അ​വ​രെ അ​ക​റ്റു​ക​യ​ല്ല വേ​ണ്ട​തെ​ന്നും വി​യോ​ജ​ന​ക്കു​റി​പ്പി​ൽ രേ​ഖ​പ്പെ​ടു​ത്തി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ആശങ്കയ്ക്ക് വിരാമം ; ഡൽഹിയിൽ നിന്ന് കാണാതായ മലയാളി വിദ്യാർത്ഥിനിയെ കണ്ടെത്തി

0
ന്യൂഡല്‍ഹി: ഡൽഹിയിൽ നിന്ന് കാണാതായ മലയാളി വിദ്യാര്‍ത്ഥിനിയെ കണ്ടെത്തി. 23 കാരി...

രാജ്യത്തെ ബാങ്കുകള്‍ ഈടാക്കുന്ന ചാര്‍ജുകളില്‍ നിര്‍ണായക നിര്‍ദേശവുമായി ആര്‍ബിഐ

0
ന്യൂഡല്‍ഹി: രാജ്യത്തെ ബാങ്കുകള്‍ ഈടാക്കുന്ന ചാര്‍ജുകളില്‍ നിര്‍ണായക നിര്‍ദേശവുമായി കേന്ദ്രബാങ്കായ ആര്‍ബിഐ....

വഖഫ് ബോർഡ് പിരിച്ചു വിടണമെന്ന ഹർജിയിൽ സർക്കാരിന്റെ വിശദീകരണം തേടി ഹൈക്കോടതി

0
കൊച്ചി: മുൻ സർക്കാർ ചട്ട വിരുദ്ധമായി രൂപീകരിച്ച വഖഫ് ബോർഡ് പിരിച്ചു...

പിഎംഎൽഎ നടപടി : തൃണമൂൽ കോൺഗ്രസിന്റെ ₹440.42 കോടി നിക്ഷേപമുള്ള മൂന്ന് ബാങ്ക് അക്കൗണ്ടുകൾ...

0
കൊൽക്കൊത്ത: കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമത്തിന്റെ (PMLA) ഭാഗമായി തൃണമൂൽ കോൺഗ്രസിന്റെ...