വൈകാതെ പുതിയ ജിഎസ്ടി നികുതി സ്ലാബുകൾ പുറത്തിറക്കുമെന്ന് റിപ്പോർട്ട്

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി: ജിഎസ്ടി കൗൺസിൽ യോ​ഗത്തിന് ശേഷം അധികം വൈകാതെ പുതിയ ജിഎസ്ടി നികുതി സ്ലാബുകൾ പുറത്തിറക്കുമെന്ന് റിപ്പോർട്ട്. ധനമന്ത്രി നിർമ്മല സീതാരാമൻ അധ്യക്ഷയായ ജിഎസ്ടി കൗൺസിൽ യോ​ഗം സെപ്റ്റംബർ 3,4 തിയതികളിൽ നടക്കും. സെപ്റ്റംബർ 22 നകം പുതിയ ജിഎസ്ടി നികുതി സ്ലാബുകൾ പുറത്തിറക്കിയേക്കുമെന്നാണ് സൂചന. ഒക്ടോബറില്‍ വരുന്ന ദീപാവലിക്ക് മുന്‍പായി വിപണിയില്‍ നിന്നും ഉപഭോക്താക്കള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കണം എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം.

ജിഎസ്ടി കൗൺസിലിന്റെ അം​ഗീകാരം ലഭിച്ചു ഏകദേശം അഞ്ച് മുതൽ ഏഴ് ദിവസങ്ങൾക്കുള്ളിൽ വിജ്ഞാപനങ്ങൾ പുറത്തിറക്കുമെന്നാണ് സൂചന. ഓഗസ്റ്റ് അവസാനത്തോടെ വരുന്ന ഗണേശ ചതുര്‍ത്ഥിയും ഓണവുമാണ് ഉത്സവകാലത്തിന്റെ തുടക്കം കുറിക്കുന്നത്. ഇത് ക്രിസ്മസ് വരെ നീണ്ടുനില്‍ക്കും. ഈ കാലയളവില്‍ ഫാസ്റ്റ് മൂവിംഗ് കണ്‍സ്യൂമര്‍ ഗുഡ്‌സ്, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് കമ്പനികള്‍ക്ക് മികച്ച വില്‍പ്പന ലഭിക്കാറുണ്ട്. നിലവിലുള്ള നാല് സ്ലാബ് ഘടനയില്‍ നിന്ന് 12% ഉം 28% ഉം ഒഴിവാക്കി പുതിയ രണ്ട് നിരക്ക് ഘടനയിലേക്ക് മാറാന്‍ ആണ് പദ്ധതി. പുതിയ നിര്‍ദ്ദേശങ്ങള്‍ പ്രകാരം, 12% സ്ലാബിലുള്ള മിക്ക ഉത്പന്നങ്ങളും 5% ലേക്ക് മാറ്റും. 28% സ്ലാബിലുള്ള പല ഉത്പന്നങ്ങളും 18% ലേക്ക് മാറും. ഉയര്‍ന്ന വിലയുള്ള കാറുകള്‍, പുകയില ഉത്പന്നങ്ങള്‍ തുടങ്ങിയ ചില സാധനങ്ങള്‍ക്ക് 40% എന്ന പുതിയ നികുതി സ്ലാബ് ഏര്‍പ്പെടുത്തിയേക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഉച്ചഭക്ഷണത്തെ ചൊല്ലിയുണ്ടായ തർക്കത്തിനിടെ ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു

0
മലപ്പുറം: ഉച്ചഭക്ഷണത്തെ ചൊല്ലിയുണ്ടായ തർക്കത്തിനിടെ ഭാര്യയെ കുത്തിക്കൊന്ന ഭർത്താവ് പോലീസ് കസ്റ്റഡിയിൽ....

തണ്ണിത്തോട് റോഡില്‍ അപകടക്കെണിയായി കുഴികള്‍

0
കോന്നി : ഉന്നത നിലവാരത്തില്‍ ടാറിംഗ് പൂര്‍ത്തിയാക്കിയ തണ്ണിത്തോട് റോഡില്‍ ഞള്ളൂര്‍ അംഗന്‍വാടിക്ക്...

തോട്ടം മേഖലയിൽ വന്യജീവി ആക്രമണം ലഘൂകരിക്കാൻ സമഗ്ര പദ്ധതി നടപ്പാക്കും : മന്ത്രി ബിന്ദു...

0
തിരുവനന്തപുരം : സംസ്ഥാനത്തെ തോട്ടം മേഖലയിൽ വന്യജീവി ആക്രമണം ലഘൂകരിക്കുന്നതിനായി തൊഴിൽ,...

പരസ്യം പോലെ പരിശീലനമില്ല ; സിവിൽ സർവീസ് കോച്ചിംഗ് സെൻറർ നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ...

0
കോട്ടയം: പരസ്യത്തിൽ വാഗ്ദാനം ചെയ്ത സൗകര്യങ്ങളോ യോഗ്യരായ അധ്യാപകരെയോ നൽകാതിരുന്ന...