ഉമ്മന്‍ചാണ്ടിയുടെ ഫ്‌ളക്‌സടക്കം വികൃതമാക്കിയത് സങ്കടകരം : ടി സിദ്ദിഖ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: നേതാക്കന്മാരെ അപമാനിക്കുന്നത് കോണ്‍ഗ്രസ് സംസ്‌കാരത്തിന് ചേര്‍ന്നതല്ലെന്നും അതില്‍ അമര്‍ഷവും വേദനയും ഉണ്ടെന്നും ടി സിദ്ദിഖ്. പ്രവര്‍ത്തകര്‍ പരിധിവിടുന്നത് ശരിയല്ല. ഉമ്മന്‍ചാണ്ടിയുടെ അടക്കം ഫ്‌ളക്‌സ് വികൃതമാക്കിയത് സങ്കടകരമാണ്. പരസ്പരമുള്ള ഇകഴ്ത്തലും ആക്രമണവും അടിയന്തരമായി അവസാനിപ്പിക്കണമെന്നും ടി സിദ്ദിഖ് അഭ്യര്‍ത്ഥിച്ചു. വിഡിയും കെസിയും ആര്‍സിയുമെല്ലാം കോണ്‍ഗ്രസിന്റെ സമുന്നത നേതാക്കളാണ്. അവരുടെ യോജിച്ചുള്ള പ്രവര്‍ത്തനത്തിനുള്ള ഇടപെടലാണ് ഹൈക്കമാന്‍ഡ് നടത്തുന്നത്. മുഖ്യമന്ത്രിപദം ഹൈക്കമാന്‍ഡ് തീരുമാനിക്കും. സമൂഹമാധ്യമത്തിലും പൊതു ഇടത്തിലും പരിധിവിട്ട് പെരുമാറുകയാണ്. ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകന് ചെയ്യാന്‍ സാധിക്കാത്ത തരത്തില്‍ പരിധിവിടുന്നുണ്ട്. ഉമ്മന്‍ചാണ്ടിയുടെ ഫ്‌ളക്‌സ് അടക്കം മോശമായ രീതിയില്‍ വികൃതമാക്കി. ഇത് സങ്കടകരമാണെന്നും സിദ്ദിഖ് പറഞ്ഞു.

തെരഞ്ഞെടുപ്പിന് എല്ലാ നേതാക്കളുടെയും നേതൃത്വപരമായ പങ്കുണ്ടായിട്ടുണ്ട്. ഒറ്റ തിരിഞ്ഞുള്ള ഇകഴ്ത്തലും അപമാനിക്കലും അടിയന്തരമായി അവസാനിപ്പിക്കണം. വി ഡി സതീശന്‍ ഇക്കാര്യം വ്യക്തമാക്കിയതിന് ശേഷവും ഇത് തുടരുന്നത് ഒരിക്കലും അംഗീകരിക്കാനാവില്ല. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സംയമനത്തോടെ ഈ പ്രശ്‌നം കൈകാര്യം ചെയ്യണമെന്നും ടി സിദ്ദിഖ് അഭ്യര്‍ത്ഥിച്ചു. അക്രമ-അധിക്ഷേപ പരാമര്‍ശങ്ങള്‍ അവസാനിപ്പിക്കണം. ഫ്‌ളക്‌സുകള്‍ വയ്ക്കുന്നതും നശിപ്പിക്കുന്നതുമല്ല മാനദണ്ഡമെന്നും ടി സിദ്ദിഖ് പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എയർ ഷോയ്ക്കിടെ നിയന്ത്രണം നഷ്ടപ്പെട്ട് യുദ്ധവിമാനം താഴേക്ക് പതിച്ചു ;

0
ഗ്രീക്ക്: ഏഥൻസിന് സമീപമുള്ള തനാഗ്ര വ്യോമതാവളത്തിൽ നടന്ന വാർഷിക വ്യോമ പ്രദർശനത്തിനിടയിൽ...

കഴിഞ്ഞ മാസം ചെങ്കോട്ടയില്‍ നല്‍കിയത് ഹോമിയോപ്പതി ഡോസ് : ദിമാഗി നക്സൽ പരാമർശം ആവർത്തിച്ച്...

0
ന്യൂഡൽഹി: ദിമാഗി നക്‌സല്‍ പരാമര്‍ശം ആവര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ...

വ്യാപാര യുദ്ധങ്ങൾക്കിടയിലും അനുനയ നീക്കം ; ചൈനീസ് പ്രസിഡന്റിനായി വിരുന്ന് ഒരുക്കാൻ യു.എസ് പ്രസിഡന്റ്

0
വാഷിംഗ്ടൺ :ഇറാനുമായുള്ള സാമ്പത്തിക ബന്ധത്തെച്ചൊല്ലി അമേരിക്കയും ചൈനയും തമ്മിൽ തർക്കങ്ങൾ നിലനിൽക്കുന്നതിനിടെ,...

ചികിത്സാ സഹായമായി സമാഹരിച്ച തുകയിൽ നിന്ന് പണം തട്ടിയെന്ന് പരാതി; ‘മല്ലു ബോയ്‌സ്’ വ്‌ളോഗർക്കെതിരെ...

0
തിരുവനന്തപുരം: മല്ലു ബോയ്‌സ് അക്കൗണ്ട് ഉടമ രാജേഷിനെതിരെ ഗുരുതര ആരോപണവുമായി തിരുവനന്തപുരം...