ജനവിധിയെ പരിഹസിച്ച് കോണ്‍ഗ്രസ് നടത്തുന്ന കസേരകളി തികച്ചും അപഹാസ്യം : കെ കെ ശൈലജ

For full experience, Download our mobile application:
Get it on Google Play

കൊച്ചി: ജനവിധിയെ പരിഹസിച്ചുകൊണ്ട് കോണ്‍ഗ്രസ് നടത്തുന്ന കസേര കളി തികച്ചും അപഹാസ്യമാണെന്ന് സിപിഐഎം നേതാവ് കെ കെ ശൈലജ. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഇത്ര വലിയ തര്‍ക്കമാണെങ്കില്‍ ഭാവിയില്‍ ഗവണ്മെന്റിന് ഏതെങ്കിലുമൊരു വിഷയത്തില്‍ ഉചിതമായ തീരുമാനം കൈക്കൊള്ളാന്‍ കഴിയുമോയെന്നും അവര്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ ചോദിച്ചു. എത്രയും പെട്ടന്ന് ഈ അനിശ്ചിതത്വം മാറ്റി സര്‍ക്കാര്‍ രൂപീകരിക്കാന്‍ കോണ്‍ഗ്രസ് തയ്യാറായില്ലെങ്കില്‍ കേരളം കടുത്ത അരാജകത്വത്തിലേക്ക് പോകുമെന്നും അവര്‍ കുറിച്ചു. എല്‍ഡിഎഫിന്റെ പരാജയ കാരണങ്ങള്‍ വിലയിരുത്തി ജനകീയ പ്രശ്നങ്ങളില്‍ ഇടപെട്ടും രാഷ്ട്രീയ സംഭവ വികാസങ്ങള്‍ ശരിയായി ചര്‍ച്ച ചെയ്തും മുന്നോട്ടു പോകുമെന്നും കെ കെ ശൈലജ വ്യക്തമാക്കി.

ഫേസ്ബുക്ക് കുറിപ്പ്

മികച്ച ജനവിധിയാണ് യുഡിഎഫിന് കേരളത്തിലുണ്ടായത്. എല്‍ഡിഎഫ് ന്റെപരാജയ കാരണങ്ങള്‍ വിലയിരുത്തി. ജനകീയ പ്രശ്നങ്ങളില്‍ ഇടപെട്ടും രാഷ്ട്രീയ സംഭവ വികാസങ്ങള്‍ ശരിയായി ചര്‍ച്ച ചെയ്തും ഞങ്ങള്‍ മുന്നോട്ടുപോകും. എന്നാല്‍ ജനവിധിയെ പരിഹസിച്ചു കൊണ്ട് കോണ്‍ഗ്രസ്സ് നടത്തുന്ന കസേര കളി തികച്ചും അപഹാസ്യമാണ്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഇത്ര വലിയ തര്‍ക്കമാണെങ്കില്‍ ഭാവിയില്‍ ഗവണ്മെന്റിന് ഏതെങ്കിലുമൊരു വിഷയത്തില്‍ ഉചിതമായ തീരുമാനം കൈക്കൊള്ളാന്‍ കഴിയുമോ? എത്രയും പെട്ടന്ന് ഈ അനിശ്ചിതത്വം മാറ്റി ഗവഃ രൂപീകരിക്കാന്‍ കോണ്‍. തയ്യാറായില്ലെങ്കില്‍ കേരളം കടുത്ത അരാജകത്വത്തിലേക്ക് നീങ്ങും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എയർ ഷോയ്ക്കിടെ നിയന്ത്രണം നഷ്ടപ്പെട്ട് യുദ്ധവിമാനം താഴേക്ക് പതിച്ചു ;

0
ഗ്രീക്ക്: ഏഥൻസിന് സമീപമുള്ള തനാഗ്ര വ്യോമതാവളത്തിൽ നടന്ന വാർഷിക വ്യോമ പ്രദർശനത്തിനിടയിൽ...

കഴിഞ്ഞ മാസം ചെങ്കോട്ടയില്‍ നല്‍കിയത് ഹോമിയോപ്പതി ഡോസ് : ദിമാഗി നക്സൽ പരാമർശം ആവർത്തിച്ച്...

0
ന്യൂഡൽഹി: ദിമാഗി നക്‌സല്‍ പരാമര്‍ശം ആവര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ...

വ്യാപാര യുദ്ധങ്ങൾക്കിടയിലും അനുനയ നീക്കം ; ചൈനീസ് പ്രസിഡന്റിനായി വിരുന്ന് ഒരുക്കാൻ യു.എസ് പ്രസിഡന്റ്

0
വാഷിംഗ്ടൺ :ഇറാനുമായുള്ള സാമ്പത്തിക ബന്ധത്തെച്ചൊല്ലി അമേരിക്കയും ചൈനയും തമ്മിൽ തർക്കങ്ങൾ നിലനിൽക്കുന്നതിനിടെ,...

ചികിത്സാ സഹായമായി സമാഹരിച്ച തുകയിൽ നിന്ന് പണം തട്ടിയെന്ന് പരാതി; ‘മല്ലു ബോയ്‌സ്’ വ്‌ളോഗർക്കെതിരെ...

0
തിരുവനന്തപുരം: മല്ലു ബോയ്‌സ് അക്കൗണ്ട് ഉടമ രാജേഷിനെതിരെ ഗുരുതര ആരോപണവുമായി തിരുവനന്തപുരം...