ഭാരത് ജോഡോ യാത്ര നടത്തിയവരാണ് കോൺഗ്രസ്, ഭാരതമെന്ന വാക്കിനോടല്ല എതിർപ്പ്; കെ.സി വേണുഗോപാൽ

For full experience, Download our mobile application:
Get it on Google Play

ഡൽഹി; ഇന്ത്യ എന്ന പേര് തുടച്ചുനീക്കാനാണ് നീക്കമെങ്കിൽ അത് ദുഷ്ടലാക്കാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. ബിജെപിയുടെ നീക്കം വിഭജനവും വിഭഗീയതയുമാണ്. ഭാരതം എന്ന വാക്കിനോടല്ല എതിർപ്പ്, ഭാരത് ജോഡോ യാത്ര നടത്തിയവരാണ് കോൺഗ്രസെന്ന് അദ്ദേഹം പറഞ്ഞു. പുതുപ്പള്ളിയിൽ കോൺഗ്രസ് വമ്പൻ വിജയം നേടുമെന്നും സിപിഐഎം വോട്ടും കോൺഗ്രസിന് ലഭിച്ചുവെന്നും അദ്ദേഹം പറഞ്ഞു. എം.വി ഗോവിന്ദന്റേത് മുൻകൂർ ജാമ്യമാണ്. ഞങ്ങൾ സന്ധി ചെയ്യാത്ത ഒരേ ഒരു പ്രസ്ഥാനം ബിജെപിയാണ്‌. ഇഡി, സിബിഐ എന്ന് കേൾക്കുമ്പോൾ കവാത്ത് മറക്കുന്നത് സിപിഐഎമ്മാണെന്ന് അദ്ദേഹം പരിഹസിച്ചു.

ഇതിനിടെ രാജ്യത്തിന്റെ പേര് മാറ്റാൻ ശ്രമിക്കുന്നത് വർഗീയ താത്പര്യങ്ങൾക്ക് വേണ്ടിയാണെന്ന് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു.
ഇന്ത്യയും ഹിന്ദുസ്ഥാനും ഭാരതും എല്ലാം ഒരേ വികാരമാണ്. ഇന്ത്യയിലെ പ്രതിപക്ഷ ഐക്യത്തെ നരേന്ദ്ര മോദി ഭയപ്പെടുന്നു. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ഫെഡറൽ സംവിധാനത്തിന് നേരെയുള്ള ഏറ്റവും വലിയ വെല്ലുവിളിയാണ്. രാജ്യത്തിന്റെ ഭരണഘടനയെ അട്ടിമറിക്കാനുള്ള ബോധപൂർവ്വമായ ശ്രമമാണ് നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...