കോഴിക്കോട്: അദാനിയല്ല, അദ്വാനിയാണ് ബി.ജെ.പി.യെ അധികാരത്തിലെത്തിച്ചതെന്നത് എല്ലാവര്‍ക്കും ഓര്‍മ്മവേണമെന്ന് ബി.ജെ.പി. ദേശീയസമിതി അംഗം സി.കെ. പത്മനാഭന്‍ പറഞ്ഞു. പഴയതലമുറയുടെ ത്യാഗമാണ് പാര്‍ട്ടിയെ അധികാരത്തിലെത്തിച്ചതെന്ന് ഇന്ന് പലരും മറക്കുന്നു. അദ്വാനിയെന്നാല്‍ ലാല്‍കൃഷ്ണ അദ്വാനിയാണെന്ന് അവരോട് എടുത്തുപറയേണ്ടിയിരിക്കുന്നു. തനിക്ക് പഴയകാല നേതാക്കളോടൊപ്പം പ്രവര്‍ത്തിക്കാനായി എന്നതുതന്നെ വലിയ അനുഭവമാണ്. അതിന്റെ ഓര്‍മ്മകള്‍പോലും ഇന്നും നല്‍കുന്ന ഊര്‍ജം ചെറുതല്ല. ഇപ്പോള്‍ വഹിക്കുന്ന ദേശീയസമിതി അംഗം എന്ന സ്ഥാനത്തേക്കാള്‍ 1997 മുതല്‍ ആറുവര്‍ഷം ബി.ജെ.പി. സംസ്ഥാന പ്രസിഡന്റായിരുന്നയാള്‍ എന്നറിയപ്പെടാനാണ് താന്‍ ഇഷ്ടപ്പെടുന്നതെന്നും സി.കെ. പത്മനാഭന്‍ പറഞ്ഞു.
—
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.





























