ഇട്ടിയപ്പാറ ബസ് സ്റ്റാന്‍ഡ് നിയമലംഘനങ്ങളുടെ കേന്ദ്രം ; സ്വകാര്യ വാഹനങ്ങളുടെ പാര്‍ക്കിംഗ് ജീവന് ഭീഷണി

For full experience, Download our mobile application:
Get it on Google Play

റാന്നി : ഇട്ടിയപ്പാറ സ്വകാര്യ ബസ് സ്റ്റാന്‍ഡ് ട്രാഫിക് നിയമ ലംഘനങ്ങളുടെ കേന്ദ്രമായി മാറുന്നതായി ആക്ഷേപം. തലങ്ങും വിലങ്ങും പായുന്ന സ്വകാര്യ, കെ.എസ്.ആര്‍.ടി.സി ബസുകളും മറ്റു വാഹനങ്ങളും. ഇവയുടെ ഇടയിലൂടെ ജീവനും വാരിപ്പിടിച്ച് ഓടി മാറേണ്ട അവസ്ഥയാണ് സ്ത്രീകളും കുട്ടികളും അടക്കമുള്ള യാത്രക്കാര്‍ക്ക്. പോലീസിന്റെയും മോട്ടോര്‍ വാഹന വകുപ്പുകളുടെയും ഉത്തരവാദിത്വമില്ലായ്മയാണ് പ്രധാന പ്രശ്നം. റാന്നിക്ക് സ്വന്തമായി ഡി.വൈ.എസ്.പി ഓഫീസ് ലഭിച്ചപ്പോള്‍ നഗരത്തിലെ കുത്തഴിഞ്ഞ ഗതാഗത സംവിധാനത്തിന് അറുതി വരുമെന്ന് കരുതിയവര്‍ക്ക് തെറ്റി. ബസ് സ്റ്റാന്‍ഡ് നിറയെ സ്വകാര്യ കാറുകളൂം ഇരുചക്ര വാഹനങ്ങളും ഓട്ടോ റിക്ഷകളും അലക്ഷ്യമായി പാര്‍ക്കിംഗ് നടത്തുകയാണ്.

നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളിലെത്തുന്നവര്‍ പാര്‍ക്കിംങ്ങിനായി കണ്ടെത്തുന്നത് ബസ് സ്റ്റാന്‍ഡാണ്. രാവിലെ വാഹനം കൊണ്ടുവന്ന് ഇവിടെ പാര്‍ക്കു ചെയ്തശേഷം ദൂരെ സ്ഥലങ്ങളില്‍ ജോലിക്ക് പോകുന്നവരും ഉണ്ട്. രാത്രിയോടു കൂടി മാത്രമെ ഈ വാഹനങ്ങള്‍ ഇവിടെ നിന്നും മാറ്റുകയുള്ളു. ബസുകള്‍ പാര്‍ക്കു ചെയ്യാന്‍ ഉപയോഗിച്ചിരുന്ന സ്ഥലങ്ങള്‍ ഇപ്പോള്‍ മറ്റു വാഹനങ്ങള്‍ കൈയ്യടക്കിയിരിക്കുകയാണ്. അതോടെ ബസുകള്‍ സ്റ്റാന്‍ഡിന് മധ്യത്തില്‍ തലങ്ങും വിലങ്ങും പാര്‍ക്കിങ്ങ് നടത്തുകയാണിപ്പോള്‍. ഇതിനിടയിലൂടെ മറ്റു ബസുകള്‍ കടന്നു വരുമ്പോള്‍ യാത്രക്കാര്‍ക്ക് അപകടം സംഭവിക്കാന്‍ സാധ്യത ഏറെയാണ്. പലപ്പോഴും അപകടത്തില്‍ നിന്നും തലനാരിഴയ്ക്കാണ് യാത്രക്കാര്‍ രക്ഷപ്പെടുന്നത്. സ്റ്റാന്‍ഡിലെ വ്യാപാരികളും തങ്ങളുടെ സ്ഥാപനത്തിന് മുന്‍വശം കൈയ്യേറി ബോര്‍ഡുകള്‍ സ്ഥാപിച്ചിരിക്കുന്നത് കാണാം. ബസുകള്‍ അല്ലാത്ത വാഹനങ്ങള്‍ക്ക് ഇവിടെ പ്രവേശനം നിരോധിച്ചാല്‍ മാത്രമേ ഇതിനു പരിഹാരമാകു.

സ്റ്റന്‍ഡിലേക്ക് ബസുകല്‍ കയറുന്നതിനായി വയലിനു നടുവിലൂടെ നിര്‍മ്മിച്ച വഴി ഇപ്പോള്‍ എല്ലാവരും ഉപയോഗിക്കുകയാണ്. വണ്‍വേയിലൂടെ ചുറ്റിത്തിരിയുന്നത് ഒഴിവാക്കാനാണിത്. കൂടാതെ ഒരു വഴിയിലൂടെ ബസുകള്‍ക്ക് കയറാനും മറുവഴിയിലൂടെ ഇറങ്ങാനുമായി നിജപ്പെടുത്തിയിത് ലംഘിച്ച് ബസുകള്‍ തലങ്ങും വിലങ്ങും പായുകയാണ്. ബസുകള്‍ ഏതുവഴി എത്തുമെന്ന് ഇതുമൂലം യാത്രക്കാര്‍ക്ക് കൃത്യമായ ധാരണയും ഇല്ല. പഞ്ചായത്തും മോട്ടോര്‍ – പോലീസ് അധികൃതരും ഇടപെട്ടാല്‍ മാത്രമേ ഇതിന് പരിഹാരം കണ്ടെത്താനാവു. അല്ലെങ്കില്‍ നഗരത്തില്‍ ട്രാഫിക് പോലീസ് യൂണിറ്റ് അനുവദിച്ച് പരിഹാരമുണ്ടാക്കുവാനും ശ്രമിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എന്റെ ശബ്ദം ഇനി എനിക്ക് വേണ്ടി മാത്രം ; രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിക്കുന്നുവെന്ന സൂചനയുമായി...

0
കൊച്ചി: രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നുവെന്ന സൂചന നല്‍കി അഖില്‍ മാരാര്‍. തന്റെ...

ലോകത്തെ ഞെട്ടിച്ച് പുതിയ പി.ആർ. തന്ത്രം ; ജനപിന്തുണ നേടാൻ ചാറ്റ് ജിപിടിയെ സ്വാധീനിച്ച്...

0
വാഷിങ്ടൺ : അമേരിക്കൻ ജനതയ്ക്കിടയിൽ ഇസ്രയേലിനുള്ള പിന്തുണ കുറഞ്ഞുവരുന്ന പശ്ചാത്തലത്തിൽ, പൊതുജനാഭിപ്രായത്തെ...

കാസർകോട് അച്ഛനും മകളും വീട്ടിൽ മരിച്ച നിലയിൽ

0
കാസർകോട്: ചെമ്മനാട് അച്ഛനും മകളും വീട്ടിൽ മരിച്ച നിലയിൽ. മീപ്പുഗിരി സ്വദേശികളായ...

അരുണാചൽ പ്രദേശിൽ ഉരുൾപൊട്ടലിൽ മൂന്ന് പേർ മരിച്ചു

0
ഇറ്റാനഗർ: അരുണാചൽ പ്രദേശിലെ അപ്പർ സുബൻസിരിയിൽ ഉരുൾപൊട്ടലിൽ മൂന്ന് പേർ മരിച്ചു....