സുനിതാ വില്യംസും സംഘവും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ കുടുങ്ങിയിട്ട് 50 ദിവസം പിന്നിടുന്നു

For full experience, Download our mobile application:
Get it on Google Play

വാഷിങ്ടൺ : ഇന്ത്യൻ വംശജയായ ബഹിരാകാശയാത്രിക സുനിതാ വില്യംസും സംഘവും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ കുടുങ്ങിയിട്ട് 50 ദിവസം പിന്നിടുന്നു. ജൂൺ അഞ്ചിനാണ് സുനിത വില്യംസിനെയും ബച്ച് വിൽമോറിനെയും കൊണ്ട് ബോയിങ് സ്റ്റാർലൈനർ പേടകം ബഹിരാകാ​ശത്തേക്ക് പുറപ്പെടുന്നത്. ജൂൺ 18 ന് ഭൂമിയിൽ തിരിച്ചെത്തേണ്ട സംഘത്തിന്റെ തിരിച്ചുവരവാണ് അനിശ്ചിതത്വത്തിൽ തുടരുന്നത്. ബോയിങ് സ്റ്റാർലൈനർ പേടകത്തിന് തകരാറുണ്ടായതോടെയാണ് സംഘം ബഹിരാകാശ നിലയത്തിൽ കുടുങ്ങിയത്. തകരാർ പരിഹരിക്കാനുള്ള ശ്രമങ്ങൾ നടത്തുന്നുണ്ടെങ്കിലും ഇനിയും വിജയം കണ്ടിട്ടില്ല. വിവിധ തിയതികൾ നാസ അറിയിച്ചെങ്കിലും പിന്നീട് അതെല്ലാം നീട്ടിയിരുന്നു. ജൂലൈ അവസാനത്തോടെ സംഘത്തെ ഭൂമിയിലെത്തിക്കുമെന്നായിരുന്നു അവസാനം പറഞ്ഞത്. എന്നാൽ ഇനിയും ഒരാഴ്ചകൂടി കാത്തിരിക്കേണ്ടിവരുമെന്നാണ് നിലവിൽ ലഭിക്കുന്ന വിവരം.

ദിവസങ്ങൾക്കുള്ളിൽ കഴിയുമെന്ന് പ്രവചിക്കപ്പെട്ട ദൗത്യമാണ് ഒന്നരമാസം പിന്നിട്ടത്. എന്നാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും സുനിത വിലിംസും ബുച്ച് വിൽമോറും സുരക്ഷിതരാണെന്നും നാസ വ്യക്തമാക്കി. ദിവസം വരെ ബഹിരാകാശത്ത് തങ്ങാൻ കഴിയുമെന്നാണ് ബോയിങ് അവകാശപ്പെടുന്നത്. നാസയുടെ സാമ്പത്തിക പിന്തുണയോടെയാണ് ബോയിങ് സ്റ്റാർലൈനർ പേടകം നിർമിച്ചത്. സാ​ങ്കേതിക പ്രശ്നങ്ങളെ തുടർന്ന് നിരവധി തവണ മാറ്റിവെച്ച ശേഷം ജൂൺ അഞ്ചിനാണ് വിക്ഷേപണം നടന്നത്. തകരാർ പരിഹരിക്കാനുള്ള ശ്രമം വിജയം കണ്ടില്ലെങ്കിൽ നാസ മറ്റുവഴികൾ തേടിയേക്കും. ഇലോൺ മസ്കിന്റെ സ്​പേസ് എക്സിനെ ആശ്രയിക്കുമെന്നാണ് റിപ്പോർട്ടുകൾ ഉണ്ടായിരുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിനിമാ ചിത്രീകരണത്തിനിടെ നടൻ ഷറഫുദ്ദീന് മുഖത്ത് പരിക്കേറ്റു

0
ബംഗളൂരു: നടന്‍ ഷറഫുദ്ദീന് പരിക്കേറ്റു. മൈസൂരില്‍ സിനിമാ ചിത്രീകരണത്തിനിടെയാണ് സംഭവം....

പ്രളയ ദുരിതാശ്വാസ ധനസഹായവും വ്യാപാരികൾക്കുള്ള വായ്പയും വിതരണം ചെയ്യാത്തത് ജനങ്ങളോടുള്ള വെല്ലുവിളി : കേരള...

0
റാന്നി : പ്രളയബാധിതർക്ക് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച 10,000 രൂപയുടെ അടിയന്തിര...

മജസ്റ്റിക് റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന ട്രെയിൻ കോച്ചിന് തീ പിടിച്ച സംഭവത്തിൽ വഴിതിരിവ്

0
ബെംഗളൂരു: മജസ്റ്റിക് റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന ട്രെയിൻ കോച്ചിന് തീ പിടിച്ച...

പിണറായി വിജയനും മുഹമ്മദ് റിയാസ് എംഎല്‍എക്കും ടി. വീണക്കുമെതിരായ ഇഡി നടപടികള്‍ക്കിടെ ഫേസ്ബുക് പോസ്റ്റുമായി...

0
കോഴിക്കോട്: മാസപ്പടിക്കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയനും മുഹമ്മദ് റിയാസ് എംഎല്‍എക്കും...