കാനഡയിൽ നിന്ന് അമേരിക്കയിലേക്ക് ചേക്കേറാൻ ഇനി എളുപ്പം ; എൽ1 വിസ നടപടികൾ കൂടുതൽ ലളിതമാക്കി കാനഡ

For full experience, Download our mobile application:
Get it on Google Play

ടൊറന്റോ: കാനഡയിൽ ജോലി ചെയ്യുന്ന പ്രഫഷനലുകൾക്ക് അമേരിക്കയിലേക്ക് തങ്ങളുടെ ഔദ്യോഗിക കരിയർ മാറ്റാൻ സഹായിക്കുന്ന എൽ1 വിസ നടപടികൾ കൂടുതൽ ലളിതമാകുന്നു. രാജ്യാന്തര കമ്പനികളിലെ മാനേജർമാർ, എക്സിക്യൂട്ടീവുകൾ, പ്രത്യേക വൈദഗ്ധ്യമുള്ള ജീവനക്കാർ എന്നിവർക്കാണ് ഈ ഇൻട്രാ കമ്പനി ട്രാൻസ്ഫർ വിസ വഴി വലിയ അവസരങ്ങൾ തുറക്കുന്നത്. കനേഡിയൻ പൗരന്മാർക്ക് യുഎസ് എംബസിയിൽ പോകാതെ തന്നെ അതിർത്തിയിലോ പ്രീ-ക്ലിയറൻസ് വിമാനത്താവളങ്ങളിലോ നേരിട്ട് അപേക്ഷ നൽകി അന്നുതന്നെ വിസ അനുമതി നേടാം എന്ന വലിയ ആനുകൂല്യം യുഎസ്എംസിഎ (USMCA) കരാർ ഉറപ്പു നൽകുന്നുണ്ട്.

കമ്പനിയുടെ പ്രധാന നയരൂപീകരണ ചുമതലയുള്ളവർക്ക് എൽ-1എ വിസയും പ്രത്യേക അറിവോ വൈദഗ്ധ്യമോ ആവശ്യമുള്ള സാങ്കേതിക ജീവനക്കാർക്ക് എൽ-1ബി (L-1B) വിസയുമാണ് അനുവദിക്കുന്നത്. എൽ-1എ വിസയിലുള്ളവർക്ക് പരമാവധി ഏഴു വർഷം വരെയും എൽ-1ബി വിഭാഗത്തിൽ ഉള്ളവർക്ക് അഞ്ചു വർഷം വരെയും അമേരിക്കയിൽ തുടരാൻ സാധിക്കും. ഈ വിസയ്ക്ക് അപേക്ഷിക്കുന്നതിന് തൊട്ടുമുമ്പുള്ള മൂന്ന് വർഷത്തിനിടയിൽ കുറഞ്ഞത് ഒരു വർഷമെങ്കിലും കാനഡയിലെ കമ്പനിയിൽ തുടർച്ചയായി ജോലി ചെയ്തിരിക്കണം എന്നത് നിർബന്ധമാണ്.

ഈ വിസയുടെ ഏറ്റവും വലിയ സവിശേഷത ഇതിലൂടെ ഗ്രീൻ കാർഡിന് അപേക്ഷിക്കാനുള്ള എളുപ്പവഴിയാണ് എന്നതാണ്. എൽ1 വിസ ഒരു ‘ഡ്യുവൽ ഇന്റന്റ്’ വിഭാഗത്തിൽപ്പെടുന്നതിനാൽ അമേരിക്കയിൽ ജോലിയിലിരിക്കുമ്പോൾ തന്നെ സ്ഥിരതാമസത്തിന് തടസ്സമില്ലാതെ അപേക്ഷിക്കാം. കൂടാതെ അപേക്ഷകരുടെ പങ്കാളിക്ക് എൽ2 (L2) വിസ വഴി യുഎസിൽ തൊഴിൽ ചെയ്യാനുള്ള അനുവാദവും ലഭിക്കുന്നതാണ്. ചുരുക്കത്തിൽ കാനഡയിൽ നിന്ന് അമേരിക്കൻ സ്വപ്നങ്ങളിലേക്ക് ചേക്കേറാൻ ആഗ്രഹിക്കുന്ന പ്രഫഷനലുകൾക്ക് ഏറ്റവും അനുയോജ്യമായ പാതയായി എൽ1 വിസ മാറിക്കഴിഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു ; സംഭവം മാരത്തൺ ഓട്ടത്തിനിടെ

0
മലപ്പുറം: മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു....

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...