കോടിയേരിയുടെ പ്രസ്താവന സ്ത്രീ വിരുദ്ധതയുടെ തുറന്ന് പറച്ചിൽ ; ജബീന ഇർഷാദ്

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : പാര്‍ട്ടി കമ്മിറ്റികളില്‍ സ്ത്രീ പ്രാതിനിധ്യം അന്‍പത് ശതമാനം ആയാല്‍ പാര്‍ട്ടി തകര്‍ന്ന് പോകുമെന്ന സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പരിഹാസ പ്രതികരണം അദ്ദേഹം ഉള്ളില്‍ കൊണ്ടു നടക്കുന്ന സ്ത്രീ വിരുദ്ധതയുടെ പുറത്താകലാണെന്ന് വിമന്‍ ജസ്റ്റിസ് സംസ്ഥാന പ്രസിഡന്‍റ് ജബീന ഇര്‍ഷാദ്. ഇത്തരം പ്രസ്താവനകള്‍ സ്ത്രീകളുടെ സാമൂഹ്യ – രാഷ്ട്രീയ പങ്കാളിത്തത്തിനെതിരായ പൊതുബോധത്തെ ശക്തിപ്പെടുത്തുകയാണ് ചെയ്യുകയെന്നും ജബീന ഇര്‍ഷാദ് വ്യക്തമാക്കി.

ഒരു വശത്ത് സ്ത്രീപക്ഷ കേരളത്തെ കുറച്ച്‌ വാചാലമാവുകയും എന്നാല്‍ സ്ത്രീ പ്രാതിനിധ്യം വര്‍ധിക്കുന്നതിനെ പ്രായോഗികമായി തടയുകയും ചെയ്യുന്ന ഇരട്ടത്താപ്പു നയം ആണ് കോടിയേരിയും സി.പി.എമ്മും സ്വീകരിക്കുന്നത്. 50 ശതമാനം സ്ത്രീ സംവരണം പ്രായോഗികമല്ലെന്നുള്ള നിലപാട് സ്ത്രീ വിഭാഗത്തോടുള്ള അവഹേളനമാണ്.

പ്രസ്താവന പിന്‍വലിച്ച്‌ മാപ്പുപറയാന്‍ കോടിയേരി തയാറാകണം. സ്ത്രീപക്ഷ നവകേരളത്തെക്കുറിച്ച്‌ പറയുമ്പോഴും സ്ത്രീവിരുദ്ധ പൊതുബോധത്തെ ശക്തിപ്പെടുത്തുന്ന കാപട്യ സമീപനം ഉള്ളില്‍ പേറുന്ന ഇത്തരക്കാരില്‍ നിന്ന് സ്ത്രീകള്‍ക്ക് നീതി ലഭിക്കില്ലെന്ന കാര്യം സ്ത്രീ സമൂഹം തിരിച്ചറിയണമെന്നും ജബീന ഇര്‍ഷാദ് ആവശ്യപ്പെട്ടു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മോദി ദിനം മുതല്‍ ഗാന്ധി ജയന്തിവരെ ; 15 ദിവസം സേവനവാരം ആചരിക്കാന്‍ ബിജെപി

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി പൊതുസേവന രംഗത്ത് 25 വര്‍ഷം പൂര്‍ത്തിയാക്കുന്നതിന്റെ...

പരീക്ഷ നടത്തിപ്പിലെ വീഴ്ചകളുടെ പേരില്‍ വ്യാപക വിമര്‍ശനമേറ്റുവാങ്ങുന്നതിനിടെ വീണ്ടും പുനഃപരീക്ഷയുമായി നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി

0
ന്യൂഡല്‍ഹി: പരീക്ഷ നടത്തിപ്പിലെ വീഴ്ചകളുടെ പേരില്‍ വ്യാപക വിമര്‍ശനമേറ്റുവാങ്ങുന്നതിനിടെ വീണ്ടും പുനഃപരീക്ഷയുമായി...

സംസ്ഥാനത്ത് സൗജന്യ ഓണക്കിറ്റ് വിതരണം 100% പൂർത്തിയായതായി മന്ത്രി അനൂപ് ജേക്കബ്

0
തിരുവനന്തപുരം: പ്രതിപക്ഷ നേതാവിന് ഭക്ഷ്യമന്ത്രിയുടെ മറുപടി. സംസ്ഥാനത്ത് സൗജന്യ ഓണക്കിറ്റ് വിതരണം...

കണ്ണൂരില്‍ എംബിബിഎസ് വിദ്യാര്‍ത്ഥി കുളത്തില്‍ മുങ്ങി മരിച്ചു

0
കണ്ണൂർ: കണ്ണൂരില്‍ എംബിബിഎസ് വിദ്യാര്‍ത്ഥി കുളത്തില്‍ മുങ്ങി മരിച്ചു. കോയമ്പത്തൂര്‍ സ്വദേശി അനിരുദ്ധ്...