ഗര്‍ഭിണിയായ വിദ്യാര്‍ത്ഥിനിയെയും ഭര്‍ത്താവിനെയും വര്‍ക്ക് ഷോപ്പ് ഉടമയും തൊഴിലാളികളും മര്‍ദ്ദിച്ചതായി പരാതി

For full experience, Download our mobile application:
Get it on Google Play

പാലാ : ഞാെണ്ടിമാക്കല്‍ കവലയില്‍ വഴിയാത്രക്കാരിയായ വിദ്യാര്‍ത്ഥിനിയെ വര്‍ക് ഷോപ്പ് ഉടമയും കൂട്ടാളികളും ആക്രമിക്കുകയും ബൂട്ട് ഇട്ട് ചവിട്ടുകയും ചെയ്തതായി പരാതി. ഞൊണ്ടിമാക്കല്‍ കവലയില്‍ മാരുതി വര്‍ക്ക് ഷോപ്പ് നടത്തുന്നയാള്‍ വിദ്യാര്‍ത്ഥിയും ഗര്‍ഭിണിയുമായ യുവതിയും ഭര്‍ത്താവും നടന്നു പോകുമ്പോള്‍ വര്‍ക്ക് ഷോപ്പിൽ നിന്ന് കമന്റടിച്ചത് ഭര്‍ത്താവ് ചോദ്യം ചെയ്തതാണ് തര്‍ക്കത്തിന് കാരണം.

യുവതിയെ കമന്‍ന്റടിച്ചത് ചോദ്യം ചെയ്ത ഭര്‍ത്താവിനെ വര്‍ക് ഷോപ്പ് ഉടമയും കൂട്ടാളികളും അടിച്ചു വീഴ്ത്തുകയും യുവതിയെ ബൂട്ട് ഇട്ട് ചവിട്ടുകയും ചെയ്യുകയായിരുന്നു. പോലീസിനെ വിളിക്കാന്‍ തുടങ്ങിയ ദമ്പതികളെ വണ്ടിയിടിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തതായി പരാതിയില്‍ പറയുന്നു. പോലീസ് വരുന്നതിന് തൊട്ടു മുന്‍പ് പ്രതികള്‍ അവിടുന്ന് വാഹനത്തില്‍ കടന്നു കളഞ്ഞു. പാലാ പോലീസ് അന്വേഷണം ആരംഭിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ദുരന്തനിവാരണ അതിജീവന സംവിധാനം : സെപ്തംബര്‍ മാസം യോഗം ചേരുമെന്ന് ജില്ല കളക്ടര്‍

0
പത്തനംതിട്ട : ജില്ലയില്‍ ദുരന്തനിവാരണ അതിജീവന സംവിധാനം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് വിവിധ...

പ്രതിപക്ഷ ഉപനേതാവ് പദവിയിലെ തർക്കത്തിൽ സി പി ഐയും സി പി എമ്മും തമ്മിലുള്ള...

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവിയിലെ തർക്കത്തിൽ സി പി ഐയും സി...

മലയാള മനോരമ ദിനപത്രം നൽകിയ വ്യാജ വാർത്തയ്ക്കെതിരെ പി എ മുഹമ്മദ് റിയാസ് എംഎൽഎ...

0
കോഴിക്കോട്: മലയാള മനോരമ ദിനപത്രം നൽകിയ വ്യാജ വാർത്തയ്ക്കെതിരെ പി എ...

ആനപ്രേമികളുടെ പ്രിയങ്കരൻ മംഗലാംകുന്ന് ഗണേശൻ ചരിഞ്ഞു

0
പാലക്കാട്: ആനപ്രേമികളുടെ പ്രിയപ്പെട്ട കൊമ്പൻ മംഗലാംകുന്ന് ഗണേശൻ ചരിഞ്ഞു. ഏറെ...