പള്ളി തർക്ക വിഷയം ; യാക്കോബായ സഭാ നേതൃത്വം മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

For full experience, Download our mobile application:
Get it on Google Play

ആലുവ : പള്ളി തർക്ക വിഷയവുമായി ബന്ധപ്പെട്ട് യാക്കോബായ സഭാ നേതൃത്വം മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. ആലുവ പാലസ് ഗസ്റ്റ് ഹൗസിലെത്തിയാണ് കൂടിക്കാഴ്ച നടത്തിയത്. ബസേലിയോസ്‌ തോമസ്‌ പ്രഥമൻ കാതോലിക്ക ബാവയുടെ നേതൃത്വത്തിൽ അരമണിക്കൂറോളം ചർച്ച നീണ്ടു. മെത്രാപ്പോലീത്തൻ ട്രസ്റ്റി ജോസഫ് മാർ ഗ്രിഗോറിയോസ്, മാത്യൂസ് മാർ അപ്രേം മെത്രാപ്പോലീത്ത, തമ്പു ജോർജ് തുകലൻ എന്നിവർ ഒപ്പമുണ്ടായിരുന്നു. പള്ളി തർക്കവുമായി ബന്ധപ്പെട്ട് പരിഹാരമുണ്ടാക്കാൻ ഇടപെടൽ നടത്തുമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകിയതായി സഭാ നേതൃത്വം പറഞ്ഞു.

സഭാ തർക്കത്തിൽ പ്രധാനമന്ത്രിയുടെ ഇടപെടലിന് തുടർച്ചയായി മിസോറാം ഗവർണർ പിഎസ് ശ്രീധരൻ പിള്ള യാക്കോബായ സഭാ നേതൃത്വവുമായി ചർച്ച നടത്തിയിരുന്നു. പുത്തൻകുരിശിലെ പാത്രിയാർക്ക സെന്ററിൽ എത്തിയാണ് രണ്ടാംഘട്ട ചർച്ചകൾക്ക് തുടക്കം കുറിച്ചത്. യാക്കോബായ സഭയ്ക്ക് പുറമേ ഓർത്തഡോക്സ് വിഭാഗവുമായും പിഎസ് ശ്രീധരൻപിള്ള ചർച്ച നടത്തുന്നുണ്ട്. ഗവർണർക്ക് രാഷ്ട്രീയമില്ലെന്നും ചർച്ചകളുടെ വിശദാംശങ്ങൾ പ്രധാനമന്ത്രിയെ ധരിപ്പിക്കുമെന്നും ശ്രീധരൻപിള്ള കൂട്ടിച്ചേർത്തു.

അതേസമയം ഓർത്തഡോക്സ് സഭയുമായി യോജിച്ച് പോകാൻ കഴിയില്ലെന്ന് ഗവർണറെ അറിയിച്ചതായി യാക്കോബായ സഭാ വക്താവ് വ്യക്തമാക്കിയിരുന്നു. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ നിയമപരമായ പ്രശ്നങ്ങൾ ബോധ്യപ്പെടുത്തി. തർക്കം പരിഹരിക്കുന്നതിന് ഇരുവിഭാഗവുമായും മിസോറം ഗവർണർ സംസാരിക്കുന്നുണ്ടെന്നും യാക്കോബായ സഭാ നേതൃത്വം അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ടിഫിൻ ബോക്സിൽ ഐഇഡി : ചണ്ഡീ​ഗഢിൽ ഭീകരാക്രമണ നീക്കം ; മൂന്നുപേർ അറസ്റ്റിൽ

0
ചണ്ഡീ​ഗഢ് : ചണ്ഡീ​ഗഢിൽ ഭീകരാക്രമണ നീക്കം പൊളിച്ച് പോലീസ്. മൂന്നുപേരെ അറസ്റ്റ്...

അച്ഛനോടൊപ്പം കടയിൽ പോയി വരുമ്പോള്‍ അപകടം ; ടോറസിനടിയിൽപ്പെട്ട ഏഴ് വയസ്സുകാരന് ദാരുണാന്ത്യം

0
കൊച്ചി : പെരുമ്പാവൂരിൽ ടോറസ് കയറിയിറങ്ങി ഏഴ് വയസ്സുകാരന് ദാരുണാന്ത്യം. പെരുമ്പാവൂർ...

സോഷ്യൽ മീഡിയവഴി മയക്കുമരുന്നുവില്പന : നടൻ റോഹുല്ല ധാർ അറസ്റ്റിൽ

0
മുംബൈ : ബോളിവുഡ് സിനിമാ മേഖലയെ കേന്ദ്രീകരിച്ച് നടക്കുന്ന ലഹരിമരുന്ന് ശൃംഖലകൾക്കെതിരെയുള്ള...

3 വർഷത്തിനിടെ മന്ത്രിമന്ദിരങ്ങൾ മോടിപിടിപ്പിക്കാൻ ചെലവഴിച്ചത് കോടികൾ ; കണക്കുകൾ പുറത്തുവിട്ട് സിജെപി

0
ഡൽഹി : കേന്ദ്ര മന്ത്രിമാരുടെ ഔദ്യോഗിക വസതികൾ മോടിപിടിപ്പിക്കുന്നതിനും അറ്റകുറ്റപ്പണികൾക്കുമായി കഴിഞ്ഞ...