യാക്കോബായ ഓര്‍ത്തഡോക്സ് സഭാ തര്‍ക്കം ; ജസ്റ്റിസ് കെ.ടി തോമസ് കമ്മീഷന്‍ ശുപാര്‍ശ നടപ്പിലാക്കണം

For full experience, Download our mobile application:
Get it on Google Play

കോതമംഗലം : യാക്കോബായ ഓര്‍ത്തഡോക്സ് സഭാ തര്‍ക്കത്തിന് ശാശ്വത സമാധാനം സൃഷ്ടിക്കുന്നതിന് ജസ്റ്റിസ് കെ.ടി തോമസ് അധ്യക്ഷനായ നിയമ പരിഷ്‌കരണ കമ്മീഷന്‍ ശുപാര്‍ശ നടപ്പിലാക്കണമെന്ന് ജില്ലയിലെ തദ്ദേശ – സ്വയം ഭരണസ്ഥാപനങ്ങള്‍. എറണാകുളം ജില്ലാ പഞ്ചായത്ത് കോതമംഗലം ബ്ലോക്ക് പഞ്ചായത്ത്, കോതമംഗലം നഗരസഭ, നെല്ലിക്കുഴി, കോട്ടപ്പടി, പിണ്ടിമന കുട്ടമ്പുഴ, കീരംപാറ, കവളങ്ങാട്, വാരപ്പെട്ടി, പല്ലാരിമംഗലം പഞ്ചായത്ത് ഭരണസമിതികള്‍ ഐക്യകണ്ഠേന പ്രമേയത്തിലൂടെ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കോതമംഗലം മാര്‍തോമ ചെറിയപള്ളി ആഗോള സര്‍വമത തീര്‍ത്ഥാടന കേന്ദ്രം ആയതിനാല്‍ നിയമ പരിഷ്‌കരണ ശുപാര്‍ശ വേഗത്തില്‍ നടപ്പാക്കണമെന്ന് ത്രിതല പഞ്ചായത്ത് – നഗരസഭ അധ്യക്ഷന്മാര്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പട്ടു.

ആരാധനാലയങ്ങളില്‍ ഭൂരിപക്ഷം ഉള്ളവര്‍ക്ക് നീതി നിഷേധിക്കപ്പെട്ട് ക്രമസമാധാന പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കുവാനും നാടിന്റെയും ആരാധനാലയങ്ങളുടെയും ചൈതന്യത്തിനും പുരോഗതിക്കും തടസ്സങ്ങള്‍ ഉണ്ടാകാതിരിക്കാനും സര്‍ക്കാര്‍ നിയമനിര്‍മ്മാണം നടത്തി പ്രശ്നത്തിന് പരിഹാരം കാണണമെന്നാണ് തദ്ദേശ – സ്വയം ഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷന്മാരുടെ ആവശ്യം. കക്ഷിരാഷ്ട്രീയ ഭേദമെന്യേ ത്രിതല പഞ്ചായത്തുകളും നഗരസഭയും പ്രമേയങ്ങള്‍ പാസാക്കി സര്‍ക്കാരിന് സമര്‍പ്പിച്ചത് അനുകൂല നിയമ നടപടികള്‍ക്ക് സഹായകമാകുമെന്നാണ് പൊതുസമൂഹത്തിന്റെ വിലയിരുത്തല്‍.

പത്രസമ്മേളനത്തില്‍ മതമൈത്രി സംരക്ഷണ സമിതി ചെയര്‍മാന്‍ എ.ജി ജോര്‍ജ്, എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ.എം ബഷീര്‍, കോതമംഗലം നഗരസഭ വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.എ നൗഷാദ്, കവളങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് ഷൈജന്റ് ചാക്കോ, കീരംപാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.സി ചാക്കോ, പിണ്ടിമന ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെയ്സണ്‍ ഡാനിയേല്‍, വാരപ്പെട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ ചന്ദ്രശേഖരന്‍ നായര്‍, മതമൈത്രി സംരക്ഷണ സമിതി നേതാക്കളായ മുന്‍ മന്ത്രി ടി.യൂ കുരുവിള, ബാബുപോള്‍, ലിസി ജോസ്, രാജേഷ് രാജന്‍, പി.എ സോമന്‍, എ.ടി പൗലോസ്, മാര്‍തോമാ ചെറിയപള്ളി ട്രസ്റ്റിമാരായ ബിനോയ് മണ്ണഞ്ചേരി, സി.ഐ ബേബി തുടങ്ങിയവര്‍ പങ്കെടുത്തു. കക്ഷിരാഷ്ട്രീയ ഭേദമെന്യേ ത്രിതല പഞ്ചായത്തുകളും നഗരസഭയും പ്രമേയങ്ങള്‍ പാസാക്കി സര്‍ക്കാരിന് സമര്‍പ്പിച്ചത് അനുകൂല നിയമ നടപടികള്‍ക്ക് സഹായകമാകുമെന്നാണ് പൊതുസമൂഹത്തിന്റെ വിലയിരുത്തല്‍.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഛത്തീസ്ഗഡിലും ചോദ്യ പേപ്പർ ചോർച്ച ; വാട്സാപ്പിൽ പ്രചരിച്ച ചോദ്യങ്ങൾക്ക് യഥാർത്ഥ ചോദ്യപേപ്പറുമായി സാമ്യം...

0
ന്യൂഡൽഹി : ഛത്തീസ്ഗഡിലും ചോദ്യ പേപ്പർ ചോർച്ചയെ തുടർന്നുണ്ടായ പ്രതിഷേധത്തിൽ പരീക്ഷ...

ആലപ്പുഴയിൽ സ്വദേശ് ദർശൻ 2.0 പദ്ധതി നടപ്പാക്കിയതിൽ വീഴ്ച ; സുരേഷ് ഗോപി

0
ആലപ്പുഴ : കേന്ദ്ര സർക്കാരിന്റെ സ്വദേശ് ദർശൻ 2.0 പദ്ധതിയിൽ ഉൾപ്പെടുത്തി...

ട്രംപിന്റെ സമാധാന റോഡ് മാപ്പിനോട് പ്രതിജ്ഞാബദ്ധം ; മധ്യസ്ഥരുടെ ഇടപെടൽ ആവശ്യപ്പെട്ട് ഹമാസ്

0
ഗസ്സ: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ 15 ഇന സമാധാന റോഡ്മാപ്പ്...

നിശ്ചയിച്ച വിവാഹത്തിൽ തർക്കം ; യുവതി തൂങ്ങിമരിച്ച നിലയിൽ

0
അരൂർ : നിശ്ചയിച്ച വിവാഹവുമായി ബന്ധപ്പെട്ടുള്ള തർക്കത്തെ തുടർന്ന് ഐ.ടി. ഉദ്യോഗസ്ഥയെ...