ദ്വിദിന സന്ദര്‍ശനത്തിനായി ഉപരാഷ്ട്രപതി ജഗദീപ് ധന്‍കര്‍ തിരുവനന്തപുരത്തെത്തി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ദ്വിദിന കേരള സന്ദര്‍ശനത്തിനായി ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ കേരളത്തിലെത്തി. തിരുവനന്തപുരം വിമാനത്താവളത്തില്‍ മന്ത്രിമാരും ഗവര്‍ണറും ചേര്‍ന്ന് ഉപരാഷ്ട്രപതിയെ സ്വീകരിച്ചു. ഭാര്യ സുദേഷ് ധന്‍കറിനൊപ്പം വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ ഉപരാഷ്ട്രപതിയെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, ഗതാഗത മന്ത്രി ആന്റണി രാജു എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തി.

നാളെ രാവിലെ 10:30ന് നിയമസഭ ആര്‍. ശങ്കരനാരായണന്‍ തമ്പി മെമ്പേഴ്‌സ് ലോഞ്ചില്‍ നിയമസഭാമന്ദിരത്തിന്റെ രജതജൂബിലി ആഘോഷങ്ങള്‍ ഉപരാഷ്ട്രപതി ഉദ്ഘാടനംചെയ്യും. ഉച്ചയ്ക്ക് 12 ന് അദ്ദേഹം കണ്ണൂരിലേക്ക് പോകും. കണ്ണൂരിലേക്കു പോകുന്ന ഉപരാഷ്ട്രപതി കണ്ണൂര്‍ ഏഴിമലയിലെ ഇന്ത്യന്‍ നേവല്‍ അക്കാദമിയും (ഐഎന്‍എ) സന്ദര്‍ശിക്കും, അവിടെ അദ്ദേഹം കേഡറ്റുകളുമായി സംവദിക്കും. അതിന് ശേഷം തന്റെ അധ്യാപികയായിരുന്ന കണ്ണൂര്‍ പാനൂരിലെ രത്‌നാ നായരെ സന്ദര്‍ശിക്കും. ശേഷം വൈകിട്ട് 6.20ന് ദില്ലിക്ക് മടങ്ങും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡല്‍ഹി ഐഐടിയില്‍ വിദ്യാര്‍ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികരണവുമായ അഭിജീത് ദീപ്‌കെ

0
ന്യൂഡല്‍ഹി: ഡല്‍ഹി ഐഐടിയില്‍ വിദ്യാര്‍ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി സിജെപി...

കോഴിക്കോട് സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് 20 പേർക്ക് പരിക്ക്

0
കോഴിക്കോട്: കോഴിക്കോട് പയ്യോളി അയനിക്കാട് ദേശീയപാതയിൽ ഒരേ ദിശയിൽ സഞ്ചരിക്കുകയായിരുന്ന സ്വകാര്യ...

മാധ്യമങ്ങൾക്കും രാഷ്ട്രീയ പാർട്ടികൾക്കുമെതിരെ രൂക്ഷവിമർശനവുമായി വെള്ളാപ്പള്ളി നടേശൻ

0
പറവൂർ: മാധ്യമങ്ങൾക്കും രാഷ്ട്രീയ പാർട്ടികൾക്കുമെതിരെ രൂക്ഷവിമർശനവുമായി വെള്ളാപ്പള്ളി നടേശൻ. എസ്.എൻ.ഡി.പി യോഗം...

തമിഴ്‌നാട് മുഖ്യമന്ത്രി വിജയിയെ ഭാവിയിലെ ഇന്ത്യന്‍ പ്രധാനമന്ത്രിയെന്ന് വിശേഷിപ്പിച്ച് പോസ്റ്ററുകള്‍

0
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി വിജയിയെ ഭാവിയിലെ ഇന്ത്യന്‍ പ്രധാനമന്ത്രിയെന്ന് വിശേഷിപ്പിച്ച് പോസ്റ്ററുകള്‍....