ശ​ര്‍ക്ക​ര​യി​ലെ മാ​യം ക​ണ്ടെ​ത്തു​ന്ന​തി​ന് ഓ​പ​റേ​ഷ​ന്‍ ജാ​ഗ​റി​ക്ക്​ തു​ട​ക്കം

For full experience, Download our mobile application:
Get it on Google Play

മ​റ​യൂ​ര്‍ : സം​സ്ഥാ​ന​ത്ത് ഭ​ക്ഷ്യ​വ​സ്തു​ക്ക​ളി​ലെ മാ​യം ക​ണ്ടെ​ത്താ​ന്‍ ഭ​ക്ഷ്യ​സു​ര​ക്ഷ വ​കു​പ്പ് ആ​വി​ഷ്‌​ക​രി​ച്ച ‘ന​ല്ല ഭ​ക്ഷ​ണം നാ​ടി​ന്റെ അ​വ​കാ​ശം’ കാ​മ്പ​യി​ന്റെ ഭാ​ഗ​മാ​യി ശ​ര്‍ക്ക​ര​യി​ലെ മാ​യം ക​ണ്ടെ​ത്തു​ന്ന​തി​ന് ഓ​പ​റേ​ഷ​ന്‍ ജാ​ഗ​റി​ക്ക്​ തു​ട​ക്കം. സം​സ്ഥാ​ന​ത്ത്​ പ​ല​യി​ട​ത്തും മ​റ​യൂ​ര്‍ ശ​ര്‍ക്ക​ര എ​ന്ന പേ​രി​ല്‍ വ്യാ​ജ​ന്‍ വ​ന്‍​തോ​തി​ലാ​ണ്​ വി​റ്റ​ഴി​ക്കു​ന്ന​ത്. പ​രാ​തി​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ വ്യാ​പാ​ര ശാ​ല​ക​ളി​ല​ട​ക്കം പ​രി​ശോ​ധ​ന തു​ട​ങ്ങി​യ​ത്. ഇ​തു​വ​രെ 387 സ്ഥാ​പ​ന​ങ്ങ​ള്‍ പ​രി​ശോ​ധി​ച്ചു. വി​ദ​ഗ്ധ ല​ബോ​റ​ട്ട​റി പ​രി​ശോ​ധ​ന​ക്കാ​യി ശ​ര്‍ക്ക​ര​യു​ടെ 88 സ​ര്‍വ​യ​ല​ന്‍സ് സാമ്പി​​ളും 13 സ്റ്റാ​റ്റ്യൂ​ട്ട​റി സാമ്പി​ളും ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്. നി​ര്‍മാ​ണ​ശാ​ല​ക​ള്‍ മു​ത​ല്‍ ചെ​റു​കി​ട ക​ച്ച​വ​ട​ക്കാ​രു​ടെ സ്ഥാ​പ​ന​ങ്ങ​ള്‍ വ​രെ പ​രി​ശോ​ധ​ന ന​ട​ത്തു​ക​യും സാമ്പി​ളു​ക​ള്‍ ശേ​ഖ​രി​ക്കു​ക​യും ചെ​യ്തു.

മ​റ​യൂ​ര്‍, കാ​ന്ത​ല്ലൂ​ര്‍ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ക​രി​മ്പി​​ല്‍നി​ന്ന്​ ഉ​ല്‍​പാ​ദി​പ്പി​ക്കു​ന്ന ശ​ര്‍ക്ക​ര​യാ​ണ് മ​റ​യൂ​ര്‍ ശ​ര്‍ക്ക​ര എ​ന്ന​റി​യ​പ്പെ​ടു​ന്ന​ത്. കു​റ​ഞ്ഞ സോ​ഡി​യ​വും കൂ​ടി​യ ഇ​രു​മ്പി​ന്റെ അം​ശ​വും അ​ട​ങ്ങു​ന്ന മ​റ​യൂ​ര്‍ ശ​ര്‍ക്ക​ര​ക്ക്​ ഭൗ​മ​സൂ​ചി​ക പ​ദ​വി ല​ഭ്യ​മാ​യി​രു​ന്നു. എ​ന്നാ​ല്‍, ഗു​ണ​മേ​ന്മ കു​റ​ഞ്ഞ​തും നി​റം​കു​റ​ഞ്ഞ​തു​മാ​യ ശ​ര്‍ക്ക​ര കൃ​ത്രി​മ​നി​റ​ങ്ങ​ള്‍ ചേ​ര്‍ത്ത് മ​റ​യൂ​ര്‍ ശ​ര്‍ക്ക​ര എ​ന്ന വ്യാ​ജേ​ന സം​സ്ഥാ​ന​ത്ത് വി​റ്റ​ഴി​ക്കു​ന്ന​താ​യി ല​ഭി​ച്ച പ​രാ​തി​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് വ്യാ​പ​ക പ​രി​ശോ​ധ​ന ന​ട​ത്താ​ന്‍ തീ​രു​മാ​നി​ച്ച​ത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവല്ല എം.എല്‍.എ ഓഫീസ് മല്ലപ്പള്ളിയില്‍ മന്ത്രി കെ.മുരളീധരന്‍ ഉദ്ഘാടനം ചെയ്യും

0
തിരുവല്ല : തിരുവല്ല എം.എല്‍.എ ഓഫീസ് മല്ലപ്പള്ളിയില്‍ ഓഗസ്റ്റ് 24 തിങ്കളാഴ്ച...

പിണറായി വിജയനെ തോൽപ്പിച്ചത് സ്ഥാന മോഹികളായ കമ്യൂണിസ്റ്റുകാരെന്ന് വെള്ളാപ്പള്ളി നടേശൻ

0
ആലപ്പുഴ: പിണറായി വിജയനെ തോൽപ്പിച്ചത് സ്ഥാന മോഹികളായ കമ്യൂണിസ്റ്റുകാരെന്ന് എസ്എൻഡിപി...

പ്രളയം കഴിഞ്ഞിട്ട് മൂന്നാഴ്ച : ഇട്ടിയപ്പാറ ടൗണിൽ മാലിന്യക്കൂമ്പാരം ചീഞ്ഞുനാറുന്നു

0
റാന്നി : പ്രളയക്കെടുതിയിൽ നിന്നും റാന്നി പതുക്കെ കരകയറുമ്പോള്‍ അധികൃതരുടെ അനാസ്ഥ...

കോട്ടാങ്ങല്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ ഓണം ഫെയറിന് തുടക്കമായി

0
ചുങ്കപ്പാറ : കണ്‍സ്യൂമര്‍ ഫെഡിന്റെ ആഭിമുഖ്യത്തിൽ കോട്ടാങ്ങല്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ...