സ്ത്രീ പീഡനക്കേസില്‍ സിപിഎം അനുകൂലിയും, സ്ത്രീപക്ഷവാദിയുമായ ജഹാംഗീര്‍ ആമിന റസാക്കിനെ അറസ്റ്റ് ചെയ്തു

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : സ്ത്രീ പീഡനക്കേസില്‍ സിപിഎം അനുകൂലിയും സോഷ്യല്‍ മീഡിയയിലെ സ്ത്രീപക്ഷവാദിയുമായ ജഹാംഗീര്‍ ആമിന റസാക്കിനെ പോലീസ് അറസ്റ്റ് ചെയ്തു. യുവതിയുടെ പരാതിയില്‍ കോട്ടയ്‌ക്കല്‍ പോലീസ് ആണ് ഇയാള്‍ക്കെതിരെ നടപടി സ്വീകരിച്ചത്. സമൂഹമാധ്യമത്തില്‍ യുവതിയെ അപമാനിക്കുന്ന തരത്തില്‍ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതിനാണ് ഇയാള്‍ക്കെതിരെ കേസ് എടുത്തിരിക്കുന്നത്.

അറസ്റ്റ് ചെയ്തതിന് പിന്നാലെ കോടതിയില്‍ ഹാജരാക്കിയ ഇയാള്‍ക്ക് ഇടക്കാല ജാമ്യം അനുവദിച്ചു. സംഭവത്തില്‍ ഐടി ആക്‌ട് പ്രകാരമാണ് കേസ് എടുത്തിരുന്നത്. നേരത്തെയും ഇയാള്‍ക്കെതിരെ നിരവധി പീഡന പരാതികള്‍ സമൂഹമാധ്യമങ്ങള്‍ വഴി ഉയര്‍ന്നിരുന്നു. കുടുംബാംഗമായ കുട്ടിയെ ഇയാള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി ആരോപണമുണ്ട്. സമൂഹമാധ്യമങ്ങളില്‍ സ്ത്രീകളുമായി അടുപ്പം സ്ഥാപിച്ച ശേഷം നഗ്നചിത്രങ്ങള്‍ കൈക്കലാക്കി സാമ്പത്തികമായും ലൈംഗികമായും ദുരുപയോഗം ചെയ്യുന്നതാണ് എസ്‌എഫ്‌ഐ മുന്‍ ജില്ലാ ഭാരവാഹികൂടിയായ ജഹാംഗീറിന്‍റെ പതിവ് രീതിയെന്നാണ് പറയപ്പെടുന്നത്. ജഹാംഗീര്‍ അഭിഭാഷകന്‍ കൂടിയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഉത്തർപ്രദേശിലെ സംഭലിൽ സ്കൂൾ കെട്ടിടം തകർന്ന് വീണ് എട്ടുവയസ്സുകാരന് ദാരുണാന്ത്യം

0
സംഭൽ: ഉത്തർപ്രദേശിലെ സംഭലിൽ സ്കൂൾ കെട്ടിടം തകർന്ന് വീണ് എട്ടുവയസ്സുകാരന് ദാരുണാന്ത്യം....

കേരള കൗൺസിൽ ഓഫ് ചർച്ചസ് യൂത്ത് കമ്മീഷൻ സൗത്ത് റീജനൽ യൂത്ത് അസംബ്ലി നടന്നു

0
കോന്നി : കേരള കൗൺസിൽ ഓഫ് ചർച്ചസ് യൂത്ത് കമ്മീഷൻ സൗത്ത്...

മൈലപ്രയിൽ കോൺഗ്രസ് സ്വാതന്ത്ര്യദിനം ആഘോഷിച്ചു

0
മൈലപ്ര : രാജ്യത്തിന്‍റെ 80 ആം സ്വാതന്ത്ര്യദിന ആഘോഷം മണ്ഡലം കോൺഗ്രസ്...

എൻ.എസ്.എസ് വോളണ്ടിയർമാർ ക്രിയാത്മകമായി സമൂഹത്തിന്‍റെ പ്രശ്നങ്ങളിൽ ഇടപെടണം : മന്ത്രി പി.സി വിഷ്ണുനാഥ്‌

0
പത്തനംതിട്ട :എൻ.എസ്.എസ് വോളണ്ടിയർമാർ ക്രിയാത്മകമായി സമൂഹത്തിന്‍റെ പ്രശ്നങ്ങളിൽ ഇടപെടണമെന്ന് സിനിമാ, ടൂറിസം...