ഇന്ന് ജയിലര്‍ ലാസ്റ്റ് ഷോ ; പാലയിലെ തീയറ്ററില്‍ സിനിമ കാണാന്‍ ഓടിയെത്തി ചാണ്ടി ഉമ്മന്‍

For full experience, Download our mobile application:
Get it on Google Play

പുതുപ്പള്ളി: കഴിഞ്ഞ ദിവസമാണ് പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് കഴിഞ്ഞത് വലിയ പോളിംഗ് നടന്ന തെരഞ്ഞെടുപ്പില്‍ വിജയ പ്രതീക്ഷയിലാണ് സ്ഥാനാര്‍ത്ഥികള്‍. എന്നാല്‍ രണ്ട് ഒരുദിവസത്തിനപ്പുറം വോട്ടെണ്ണല്‍ ദിനത്തിന് മുന്‍പ് തീയറ്ററില്‍ എത്തിയിരിക്കുകയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്‍. ജയിലര്‍ സിനിമ കാണാനാണ് ചാണ്ടി ഉമ്മന്‍ പാലയിലെ തീയറ്ററില്‍ എത്തിയത്. നല്ല സിനിമയാണ് എന്ന് അറിഞ്ഞു. ഇന്ന് ലാസ്റ്റ് ഷോയാണെന്നും അറിഞ്ഞു. അതു കൊണ്ട് കണ്ടിട്ട് പോകാമെന്ന് കരുതിയെന്നാണ് മാധ്യമങ്ങളോട് ചാണ്ടി ഉമ്മന്‍ പറഞ്ഞത്. സിനിമ കാണാന്‍ ആഗ്രഹമുണ്ടായിരുന്നു. എന്നാല്‍ തിരക്ക് കാരണം കാണാന്‍ പറ്റിയില്ല. ഭാഷ പഠിക്കാന്‍ ഇഷ്ടമുള്ളതിനാല്‍ തമിഴ് തെലുങ്ക്, ചിത്രങ്ങള്‍ കാണാറുണ്ടെന്നും. സിനിമ കാണുന്നത് ഭാഷ പഠിക്കാന്‍ കൂടിയാണെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.

ആവേശം കൊടുമുടി കയറിയ പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ പോളിംഗ് ശതമാനത്തില്‍ 2021നേക്കാള്‍ നേരിയ കുറവ് വന്നതോടെ കണക്കുകള്‍ കൂട്ടി കാത്തിരിക്കുകയാണ് മൂന്ന് മുന്നണികളും. പുതുപ്പള്ളിയുടെ ഇതിഹാസ നേതാവ് ഉമ്മന്‍ ചാണ്ടിയില്ലാത്ത ആദ്യ തെരഞ്ഞെടുപ്പ് കണ്ണീരും കണ്ണ് ചിമ്മാത്ത പോരുമായപ്പോള്‍ വോട്ടിംഗ് ശതമാനത്തിലെ കുറവ് ഫലത്തില്‍ എന്ത് മാറ്റമാണ് സൃഷ്‌ടിക്കുക എന്ന ആശങ്കയിലാണ് മുന്നണികള്‍.

ഇക്കുറി 90,281 സ്ത്രീകളും 86,132 പുരുഷന്മാരും നാല് ട്രാൻസ്ജെൻഡറുകളും അടക്കം പുതുപ്പള്ളി മണ്ഡലത്തിൽ 1,76,417 വോട്ടർമാരാണ് വിധിയെഴുതിയത്. നാൽപതിനായിരം വരെ ഭൂരിപക്ഷം കണക്കുകൂട്ടി യുഡിഎഫ് ആത്മവിശ്വാസം പ്രകടിപ്പിക്കുമ്പോൾ ചെറിയ ഭൂരിപക്ഷമായാലും ജയിക്കുമെന്ന് പ്രതീക്ഷ പങ്കുവെയ്ക്കുകയാണ് എൽഡിഎഫ്. ഇരു പാളയങ്ങളിലും വോട്ട് ചോര്‍ച്ചയുണ്ടാക്കാന്‍ കഴിയുമെന്ന് എന്‍ഡിഎയും കണക്കുകൂട്ടുന്നു. കഴിഞ്ഞ വട്ടം ഉമ്മന്‍ ചാണ്ടിക്ക് 63,372 ഉം ജെയ്‌ക് സി തോമസിന് 54,328 ഉം ബിജെപിയുടെ എന്‍ ഹരിക്ക് 11,694 വോട്ടുകളുമാണ് പുതുപ്പള്ളിയില്‍ ലഭിച്ചത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഷഹ്‌സാദ് ഭട്ടി ഭീകര ശൃംഖലയുടെ വേരറുത്ത് അന്വേഷണ ഏജൻസികൾ; വിവിധ സംസ്ഥാനങ്ങളിൽ നിന്നായി കസ്റ്റഡിയിലായത്...

0
ദില്ലി: രാജ്യത്ത് വൻ ആക്രമണങ്ങൾക്ക് പദ്ധതിയിട്ടിരുന്ന വൻ ക്രിമിനൽ ഭീകര ബന്ധമുള്ള...

ഇടുക്കി അടിമാലി മണ്ണിടിച്ചിൽ ദുരന്തബാധിതർക്ക് നഷ്ടപരിഹാരം അനുവദിച്ച് സർക്കാർ

0
ഇടുക്കി: ഇടുക്കി അടിമാലി മണ്ണിടിച്ചിൽ ദുരന്തബാധിതർക്ക് നഷ്ടപരിഹാരം അനുവദിച്ച് സർക്കാർ. ദുരന്ത...

രണ്ട് മാസത്തിനകം മറുപടി നൽകണം; ദേശീയ നഴ്സിംഗ് കമ്മീഷൻ വൈകുന്നതിൽ കേന്ദ്ര സർക്കാരിന് ദില്ലി...

0
ദില്ലി: രാജ്യത്ത് ദേശീയ നഴ്സിംഗ് & മിഡ്‌വൈഫറി കമ്മീഷൻ രൂപീകരിക്കുന്നത് വൈകുന്നതിൽ...

കോതമംഗലം എം എ എൻജിനീയറിങ് കോളജിൽ നാളെ മുതൽ സമരം ശക്തമാക്കാൻ വിദ്യാർഥികൾ

0
കോതമംഗലം: കോതമംഗലം മാർ അതനിഷ്യസ് എൻജിനീയറിങ് കോളജിലെ വിദ്യാർഥിയുടെ മരണത്തിൽ സമരം...