ജയ്പൂരിൽ കുടിവെള്ള സംഭരണിയിൽ മലിനജലം കലർന്നു ; നിരവധി ആളുകൾ ചികിത്സയിൽ

For full experience, Download our mobile application:
Get it on Google Play

ജയ്പൂർ : ജയ്പൂരിലെ സുശീൽപുരയിൽ കുടിവെള്ളത്തിൽ മലിനജലം കലർന്നതിനെ തുടർന്ന് ആളുകൾക്ക് വ്യാപകമായി ആരോഗ്യപ്രശ്നങ്ങൾ. നൂറുകണക്കിന് ആളുകളെയാണ് ഇത് ദുരിതത്തിലാക്കിയത്. സുശീൽപുരയിലെ 45ാം വാർഡിൽ താമസിക്കുന്നവർക്കാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി ശാരീരിക അസ്വസ്ഥതകൾ റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ ഒരാഴ്ചയായി തുടരുന്ന പ്രശ്നം പരിഹരിക്കാൻ സാധിച്ചിട്ടില്ല. ഓരോരുത്തരായി ആശുപത്രിയിലാവുന്നത് പ്രദേശത്താകെ ആശങ്ക പടർത്തിയിട്ടുണ്ട്. ഛർദ്ദി, വയറിളക്കം, മനംപുരട്ടൽ, പനി, തുടങ്ങിയ ലക്ഷണങ്ങളോടെയാണ് ഭൂരിഭാഗം ആളുകളും ചികിത്സ തേടിയത്.

മുതിർന്നവരും കുട്ടികളുമാണ് രോഗബാധിതരിൽ കൂടുതലും. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി മാത്രം സമാന ലക്ഷമങ്ങളുള്ള 150-ൽ അധികം ആളുകൾ ചികിത്സ തേടിയിരുന്നതായാണ് തൊട്ടടുത്ത ഡിസ്പെൻസറിയിൽ നിന്ന് അറിയിച്ചത്. സ്വകാര്യ ആശുപത്രികളിലും ക്ലിനിക്കുകളിലും ചികിത്സ തേടുന്നവരുടെ എണ്ണവും വർദ്ധിച്ചിട്ടുണ്ട്. പ്രദേശത്ത് റോഡ് നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. നിർമ്മാണ പ്രവർത്തനങ്ങൾക്ക് കുഴിയെടുത്തപ്പോൾ അബദ്ധത്തിൽ പൈപ്പുകൾക്ക് കേടുപാടുകൾ സംഭവിച്ചിരുന്നു. ഇതാവാം ജലം മലിനമാവാനുള്ള കാരണം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേന്ദ്രസര്‍ക്കാര്‍ തൊഴിലാളികളെ ദ്രോഹിക്കുന്നു : പ്രൊഫ.സതീഷ് കൊച്ചുപറമ്പില്‍

0
കോന്നി : യു.ഡി.എഫ് സര്‍ക്കാര്‍ നടപ്പിലാക്കിയ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ്...

കണ്ണൂരില്‍ എംബിബിഎസ് വിദ്യാര്‍ത്ഥി കുളത്തില്‍ മുങ്ങി മരിച്ചു

0
കണ്ണൂർ: കണ്ണൂരില്‍ എംബിബിഎസ് വിദ്യാര്‍ത്ഥി കുളത്തില്‍ മുങ്ങി മരിച്ചു. കോയമ്പത്തൂര്‍ സ്വദേശി അനിരുദ്ധ്...

മോദി ദിനം മുതല്‍ ഗാന്ധി ജയന്തിവരെ ; 15 ദിവസം സേവനവാരം ആചരിക്കാന്‍ ബിജെപി

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി പൊതുസേവന രംഗത്ത് 25 വര്‍ഷം പൂര്‍ത്തിയാക്കുന്നതിന്റെ...