വീട്ടിൽക്കയറി യുവതിയുടെ മോഷണശ്രമം ; പിടിക്കപ്പെട്ടതോടെ വസ്ത്രമുരിഞ്ഞ് പീഡനക്കേസിൽ കുടുക്കുമെന്ന് ഭീഷണി

For full experience, Download our mobile application:
Get it on Google Play

ജയ്പുർ : മോഷണശ്രമത്തിനിടെ പിടിക്കപ്പെട്ടപ്പോൾ വസ്ത്രമുരിഞ്ഞ് പീഡനക്കേസിൽ കുടുക്കുമെന്ന ഭീഷണിയുമായി യുവതി. രാജസ്ഥാനിലെ ജയ്പുരിലാണ് വീട്ടിൽക്കയറി മോഷണം നടത്തുന്നതിനിടെ പിടിക്കപ്പെട്ട യുവതി സ്വയം വസ്ത്രമുരിഞ്ഞ് ഭീഷണി മുഴക്കിയത്. തുടർന്ന് പൊലീസെത്തി യുവതിയെ കസ്റ്റഡിയിലെടുത്തു. ഇതിന്റെ വീഡിയോദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ജയ്പുരിലെ മുഹാനയിലെ ഒരു വീട്ടിലാണ് യുവതി മോഷണശ്രം നടത്തിയത്. ഇതിന്റെ ദൃശ്യങ്ങൾ ​ഗൃഹനാഥൻ സിസിടിവി ക്യാമറ വഴി കണ്ടതോടെയാണ് യുവതിയെ കൈയോടെ പിടികൂടിയത്.

ദിവസങ്ങൾക്ക് മുൻപും ഇതേ വീട്ടിൽ മോഷണം നടന്നിരുന്നു. സ്വർണാഭരണങ്ങളും പണവും അന്ന് നഷ്ടമായി. ഇതോടെയാണ് ​ഗൃഹനാഥൻ വീട്ടിൽ സിസിടിവി ക്യാമറകൾ സ്ഥാപിച്ചത്. വ്യാഴാഴ്ച ​ഗൃഹനാഥനും കുടുംബവും വീട് പൂട്ടി പുറത്തുപോയി. ഈ സമയത്താണ് യുവതി വീട്ടിൽക്കയറി മോഷണശ്രമം നടത്തിയത്. യാത്രയ്ക്കിടെ മൊബൈൽഫോണിൽ സിസിടിവി ക്യാമറ ദൃശ്യങ്ങൾ പരിശോധിച്ചതോടെയാണ് കിടപ്പുമുറിക്കുള്ളിൽ ഒരു യുവതിയെ കണ്ടത്. യുവതി അലമാര തുറക്കുന്നതും അലമാരയിൽനിന്ന് ആഭരണങ്ങൾ സൂക്ഷിച്ച പെട്ടി പുറത്തെടുത്ത് പരിശോധിക്കുന്നതും ​ഗൃഹനാഥൻ തത്സമയം മൊബൈൽഫോണിൽ കണ്ടു. ഉടൻതന്നെ ​ഗൃഹനാഥൻ അയൽക്കാരനെ വിവരമറിയിച്ചു.

അയൽക്കാരൻ ഓടിയെത്തി വീടിന്റെ ​ഗേറ്റും വാതിലും പുറത്തുനിന്ന് പൂട്ടി. ഇതിനിടെ ​ഗൃഹനാഥനും വീട്ടിൽ തിരിച്ചെത്തി. വീട്ടിനുള്ളിൽ കുടുങ്ങുകയും മോഷണശ്രമം പിടിക്കപ്പെടുകയും ചെയ്തതോടെയാണ് യുവതി രക്ഷപ്പെടാനായി വസ്ത്രമുരിഞ്ഞ് ഭീഷണി മുഴക്കിയത്. വസ്ത്രമുരിയാൻ ശ്രമിച്ച യുവതി എല്ലാവരെയും പീഡനക്കേസിൽ കുടുക്കുമെന്നാണ് ഭീഷണി മുഴക്കിയിരുന്നത്. ഇതിന്റെ ദൃശ്യങ്ങളും ​ഗ‍ൃഹനാഥൻ മൊബൈൽഫോണിൽ പകർത്തിയിരുന്നു. തുടർന്നാണ് പോലീസിനെ വിവരമറിയിച്ചത്. സംഭവത്തിൽ യുവതിക്കെതിരേ കേസെടുത്തതായി പൊലീസ് പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്രിക്സ് ഉച്ചകോടിയിൽ മാരത്തൺ ചർച്ചകൾ; സംയുക്ത പ്രസ്താവനയിൽ പലസ്തീൻ വിഷയവും പഹൽഗാം പരാമർശവും ഉൾപ്പെടുത്തി

0
ന്യൂഡല്‍ഹി: ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷത്തെയും പഹല്‍ഗാം ആക്രമണത്തെയും പരാമര്‍ശിച്ച് ബ്രിക്‌സ്...

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...

ഡൽഹിയിൽ വീണ്ടും കെട്ടിടം തകർന്നുവീണു; ഒരു കുട്ടിക്ക് പരിക്ക്

0
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വീണ്ടും കെട്ടിടം തകര്‍ന്നുവീണ് അപകടം. കെട്ടിടാവശിഷ്ടങ്ങള്‍ വീണ് ഒരു...

പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് വനിതാ ജൂനിയർ ഹെൽത്ത്...

0
പത്തനംതിട്ട: പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ വീണ്ടും വാഹനാപകടം. കെഎസ്ആർടിസി ബസും...