‘ഭീരുവായ മോദി എന്‍റെ നിരപരാധികളായ കുഞ്ഞുങ്ങളെ ലക്ഷ്യം വെച്ചു’ ; കുടുംബാംഗങ്ങൾ കൊല്ലപ്പെട്ടെന്ന് മസൂദ് അസർ

For full experience, Download our mobile application:
Get it on Google Play

പാകിസ്ഥാൻ : ഇന്ത്യൻ സൈന്യത്തിന്റെ ഓപ്പറേഷൻ സിന്ദൂരിൽ തന്‍റെ പത്ത് കുടുംബാംഗങ്ങൾ കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ച് ജെയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസർ. ‘തന്റെ കുടുംബത്തിലെ പത്ത് പേര്‍ കൊല്ലപ്പെട്ടു. എന്നാല്‍ തനിക്ക് ഖേദമോ നിരാശയോ ഇല്ല. സര്‍വ്വശക്തനായ അല്ലാഹുവിനെ കാണാനുള്ള സമയം മാറ്റിവെയ്ക്കാന്‍ കഴിയുന്നതല്ല. ഭീരുവായ മോദി നിരപരാധികളായ തന്‍റെ കുട്ടികളെയും സ്ത്രീകളെയും വൃദ്ധരെയും ലക്ഷ്യം വെച്ചു. അവർ ഒരുമിച്ചാണ് സ്വര്‍ഗത്തിലേക്ക് പോയത്. അവരുടെ വേര്‍പാടിന് അല്ലാഹു നിശ്ചയിച്ച സമയം ഇതായിരുന്നു. ഇനി ആരും കരുണ പ്രതീക്ഷിക്കരുത്. ശവസംസ്‌കാര പ്രാര്‍ത്ഥനകള്‍ ഇന്ന് നടക്കും’- മസൂദ് അസർ പ്രസ്താവനയിൽ പറയുന്നു.

ഇന്ത്യൻ സൈന്യത്തിന്റെ ഓപ്പറേഷൻ സിന്ദൂരിലാണ് മസൂദ് അസറിന്റെ പത്ത് കുടുംബാംഗങ്ങൾ കൊല്ലപ്പെട്ടത്. അസറിന്റെ സഹോദരിയും ഭർത്താവും ആക്രമണത്തിൽ കൊല്ലപ്പെട്ടെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഇന്ന് പുലര്‍ച്ചെ നടന്ന ആക്രമണത്തില്‍ പാകിസ്ഥാനിലെ 9 തീവ്രവാദ കേന്ദ്രങ്ങള്‍ ഇന്ത്യ തകര്‍ത്തു. 70 ഭീകരരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ട്. അനിവാര്യമായ മറുപടിയാണ് നല്‍കിയതെന്നും പ്രകോപനം തുടര്‍ന്നാല്‍ ശക്തമായി തിരിച്ചടിക്കുമെന്നും ഇന്ത്യ വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കരട് വോട്ടർ പട്ടികയിൽ പേരില്ല ; പഞ്ചാബ് സർക്കാരിനെതിരെ രാഘവ് ഛദ്ദ

0
ചണ്ഡീഗഢ്: ബിജെപി രാജ്യസഭാംഗം രാഘവ് ഛദ്ദയുടെ പേര് പഞ്ചാബിലെ കരട് വോട്ടർ...

പാകിസ്ഥാനിൽ 125 വർഷം പഴക്കമുള്ള ക്ഷേത്രം തകർത്തു ; അപലപിച്ച് ഇന്ത്യ

0
ന്യൂഡൽഹി : പാക് പഞ്ചാബിലെ 125 വർഷത്തിലധികം പഴക്കമുള്ള ക്ഷേത്രം തകർത്ത...

മുന്നണി മര്യാദ പാലിക്കണം ; സിപിഎം സംസ്ഥാന നേതൃത്വത്തിന് കേന്ദ്ര നേതൃത്വത്തിൻ്റെ നിർദേശം

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവിയുമായി ബന്ധപ്പെട്ട് കേരള ഘടകത്തിന് സിപിഎം കേന്ദ്ര...

3024 രൂപ കുടിശിക ; വണ്ടൂർ വിദ്യാഭ്യാസ ജില്ലാ കാര്യാലയത്തിന്റെ ഫ്യൂസ് ഊരി കെഎസ്ഇബി

0
വണ്ടൂർ : 4 ഉപജില്ലകളിലായി 65 വിദ്യാലയങ്ങളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കേണ്ട വണ്ടൂർ...