ആര്‍എസ്‌എസ് ആസ്ഥാനം തകര്‍ക്കുന്നതിനായി നാഗ്പൂരില്‍ രഹസ്യനിരീക്ഷണം നടത്തി മടങ്ങിയ തീവ്രവാദി പിടിയില്‍

For full experience, Download our mobile application:
Get it on Google Play

മുംബൈ : നാഗ്പൂരിലെ ആര്‍എസ്‌എസ് ആസ്ഥാനം തകര്‍ക്കുന്നതിനായി നാഗ്പൂരില്‍ രഹസ്യനിരീക്ഷണം നടത്തി മടങ്ങിയ ജെയ്ഷ് ഇ മൊഹമ്മദുമായി ബന്ധമുള്ള തീവ്രവാദി ശ്രീനഗറില്‍ പിടിയില്‍. വ്യാഴാഴ്ച ജമ്മു കശ്മീര്‍ പോലീസിന്റെയും സിആര്‍പിഎഫിന്റെയും സംയുക്ത തിരച്ചിലില്‍ അറസ്റ്റിലായ നാല് പേരില്‍ ഒരാളാണ് ബോംബ് സ്ഫോടനം നടത്താനുള്ള പദ്ധതിയുടെ ഭാഗമായി ആര്‍എസ്‌എസ് ആസ്ഥാനത്തെക്കുറിച്ച്‌ മനസ്സിലാക്കാന്‍ രഹസ്യമായി നാഗ്പൂരിലെത്തിയത്. ഈ നാല്‍വല്‍ സംഘത്തില്‍നിന്ന് വന്‍ ആയുധശേഖരം പിടികൂടിയിട്ടുണ്ട്. നായ്കൂ ഇമാദ് നാസര്‍ എന്ന തീവ്രവാദിയാണ് ചോദ്യം ചെയ്യലില്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. 2021 ജൂലായ് മാസത്തിലാണ് ഇയാള്‍ ആര്‍എസ്എസ് ആസ്ഥാനം സന്ദര്‍ശിച്ച്‌ മടങ്ങിയത്. ഇന്ത്യയിലെ മറ്റ് അഞ്ചോളം വിവിധ കേന്ദ്രങ്ങളിലും സ്‌ഫോടനം നടത്തുന്നതിനായി ഇദ്ദേഹം സന്ദര്‍ശനം നടത്തിയതായും പറയുന്നു. ഡല്‍ഹിയില്‍ വിദ്യാര്‍ത്ഥിയായ ഇയാള്‍ കശ്മീരിലെ ഷോപിയാന്‍ സ്വദേശിയാണ്.

മുജാഹിദീന്‍ ഗസ്വാത് അല്‍ ഹിന്ദ് (എംജിഎച്ച്‌) എന്ന സംഘടനയുടെ നിര്‍ദേശപ്രകാരമാണ് നായ്കൂ ഇമാദ് നാസര്‍ ആര്‍എസ്‌എസ് ആസ്ഥാനം ഉള്‍പ്പെടെ സന്ദര്‍ശിച്ചത്. ജെയ്ഷ് ഇ മൊഹമ്മദിന്റെ പോഷകസംഘടനയാണ് എംജിഎച്ച്‌. നാഗ്പൂരില്‍ നിന്നുള്ള ആര്‍എസ്‌എസ് ആസ്ഥാനത്തിന്റെ ചിത്രവും നായ്കൂ സംഘത്തിന് അയച്ചുകൊടുത്തു. ആര്‍എസ്‌എസ് ആസ്ഥാനത്തെ സുരക്ഷക്രമീകരണം സംബന്ധിച്ച എത്രത്തോളം വിശദമായ വിവരങ്ങളാണ് കൈമാറിയിരിക്കുന്നതെന്ന കാര്യം വ്യക്തമല്ല. നായ്കൂ രഹസ്യനിരീക്ഷണത്തിനായി പോയ മറ്റ് രണ്ട് കേന്ദ്രങ്ങള്‍ ദല്‍ഹിയിലെ എന്‍ഐഎ ഓഫീസും ഡല്‍ഹി പോലീസ് ആസ്ഥാനവുമാണ്. ആസിഫ് മഖ്ബൂല്‍ ദര്‍ എന്ന ബെമിനയിലെ എം ഐജി കോളനി സ്വദേശിയുടെയും സജ്ജാദ് ഗുല്‍ എന്ന പാകിസ്ഥാന്‍ സ്വദേശിയുടെയും നിര്‍ദേശപ്രകാരമാണ് അറസ്റ്റിലായ നാല് തീവ്രവാദികളും പ്രവര്‍ത്തിച്ചിരുന്നതെന്ന് പറയുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...

ആർഎസ്എസിന്റെ വിടുപണി ചെയ്യുന്ന മോഹനൻ കുന്നുമ്മൽ ഒന്നാം തരം വർ​ഗീയവാദിയാണെന്ന് എസ്. എഫ്. ഐ

0
തിരുവനന്തപുരം: കേരള സർവകലാശാല വിസി മോഹനൻ കുന്നുമ്മലിനെതിരെ എസ്എഫ്ഐ. ആർഎസ്എസിന്റെ വിടുപണി...

ചുമ്മാ ഒരു ടൈംപാസ്, ഹെലികോപ്റ്ററിൽ കണ്ണൂരിലേക്ക് പോയി ഭക്ഷണം കഴിച്ച് മടക്കം; മുഖ്യമന്ത്രിക്കെതിരെ വി...

0
കൊച്ചി: വി ഡി സതീശൻ്റെ ഹെലികോപ്റ്റർ യാത്രയെ പരിഹസിച്ച് ഡിവൈഎഫ്ഐ സംസ്ഥാന...