കാര്‍ ലോറിയിലേക്ക് ഇടിച്ചു കയറി ദമ്പതികള്‍ക്ക് പരിക്ക്‌

For full experience, Download our mobile application:
Get it on Google Play

കൊല്ലം : ബൈപ്പാസില്‍ കാര്‍ ലോറിയിലേക്ക് ഇടിച്ചു കയറി നോര്‍ത്ത് പറവൂര്‍ സ്വദേശികളായ ഷമീര്‍ (28), ഫാത്തിമ (26) എന്നിവര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇന്നലെ വൈകിട്ട് 5.30 ന് മങ്ങാട് ക്ഷേത്രത്തിന് സമീപമായിരുന്നു അപകടം. നോര്‍ത്ത് പറവൂരില്‍ കോണ്‍ട്രാക്ടറായ ഷമീര്‍ ബില്ല് മാറാനായി തിരുവനന്തപുരത്തെ പി.ഡബ്ല്യു.ഡി ഓഫീസില്‍ പോയി മടങ്ങവേ കടവൂരില്‍ നിന്ന് കല്ലുംതാഴത്തേക്ക് പോയ ലോറിയുമായി ഇടിക്കുകയായിരുന്നു. ഷമീര്‍ ഉറങ്ങിയതാകാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.

കാര്‍ ലോറിക്കടിയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. കല്ലുംതാഴത്തേക്ക് പോകുകയായിരുന്ന അബീസ് എന്ന ആംബുലന്‍സ് സര്‍വീസിലെ ജീവനക്കാരായ അലക്സ് ബേബി, വൈശാഖ്, അബു എന്നിവരും നാട്ടുകാരും ചേര്‍ന്നാണ് കാര്‍ യാത്രികരെ രക്ഷപ്പെടുത്തിയത്. ദമ്പതികളായ ഷമീറിനും ഫാത്തിമയ്ക്കും തലയ്ക്കും മുഖത്തുമാണ് പരിക്കേറ്റത്. ഇരുവരും മേവറഞ്ഞ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. കിളികൊല്ലൂര്‍ പോലീസെത്തി ഗതാഗതം നിയന്ത്രിച്ചു. ഏറെ നേരം ഗതാഗത തടസമുണ്ടായി. വാഹനങ്ങള്‍ സ്റ്റേഷനിലേക്ക് മാറ്റി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...

ആർഎസ്എസിന്റെ വിടുപണി ചെയ്യുന്ന മോഹനൻ കുന്നുമ്മൽ ഒന്നാം തരം വർ​ഗീയവാദിയാണെന്ന് എസ്. എഫ്. ഐ

0
തിരുവനന്തപുരം: കേരള സർവകലാശാല വിസി മോഹനൻ കുന്നുമ്മലിനെതിരെ എസ്എഫ്ഐ. ആർഎസ്എസിന്റെ വിടുപണി...

ചുമ്മാ ഒരു ടൈംപാസ്, ഹെലികോപ്റ്ററിൽ കണ്ണൂരിലേക്ക് പോയി ഭക്ഷണം കഴിച്ച് മടക്കം; മുഖ്യമന്ത്രിക്കെതിരെ വി...

0
കൊച്ചി: വി ഡി സതീശൻ്റെ ഹെലികോപ്റ്റർ യാത്രയെ പരിഹസിച്ച് ഡിവൈഎഫ്ഐ സംസ്ഥാന...