ഇനി സർ, മാഡം എന്ന് വിളിക്കാൻ പാടില്ല ; ജന്‍ഡര്‍ ന്യൂട്രാലിക്ക് മാതൃകയുമായി പാലക്കാട്ടെ ഈ സ്‌കൂള്‍ 

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : അദ്ധ്യാപകരെ അഭിസംബോധന ചെയ്യുന്നതില്‍ ലിംഗ നിഷ്പക്ഷത കൊണ്ടുവന്നിരിക്കുകയാണ് ഓലശ്ശേരി വില്ലേജിലെ സീനിയര്‍ ബേസിക് സ്കൂള്‍. ഇനി മുതല്‍ സ്കൂളിലെ കുട്ടികള്‍ അദ്ധ്യാപകരെ സാര്‍, അല്ലെങ്കില്‍ മാഡം എന്നതിനു പകരം ‘ടീച്ചര്‍’ എന്നാകും വിളിക്കുക. ഇതോടെ ലിംഗ നിഷ്പക്ഷത നടപ്പിലാക്കുന്ന സംസ്ഥാനത്തെ ആദ്യത്തെ സ്‌കൂളായി മാറിയിരിക്കുകയാണ് പാലക്കാട് ജില്ലയിലെ സീനിയര്‍ ബേസിക് സ്കൂള്‍.

ഒന്‍പത് സ്ത്രീ അദ്ധ്യാപകരും എട്ട് പുരുഷ അദ്ധ്യാപകരും 300 വിദ്യാര്‍ത്ഥികളുമാണ് സ്കൂളിലുള്ളത്. ഈ ആശയം ആദ്യം നിര്‍ദ്ദേശിച്ചത് സ്കൂളിലെ ഒരു പുരുഷ അദ്ധ്യാപകനാണെന്ന് ഹെ‌ഡ്മാസ്റ്റര്‍ വേണുഗോപാലന്‍ പറഞ്ഞു. അദ്ധ്യാപകരെ ലിംഗഭേദം കൊണ്ടല്ല അവരുടെ പദവിയ്ക്കനുസരിച്ചാണ് അഭിസംബോധന ചെയ്യേണ്ടത് എന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ നിരവധി സ്കൂളുകള്‍ ലിംഗ നിഷ്പക്ഷ യൂണിഫോമിനെ പിന്തുണച്ചതിനെ തുടര്‍ന്നാണ് ഈ തീരുമാനം. കേരളത്തിലെ പത്തിലധികം സ്കൂളുകളിലാണ് യൂണിഫോമില്‍ ലിംഗസമത്വം നടപ്പിലാക്കിയത്. സംസ്ഥാനത്തുടനീളം ഇത് നടപ്പാക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചിരുന്നു. നിരവധി സ്ത്രീകളാണ് ഈ തീരുമാനത്തെ പിന്തുണച്ചത്.

കഴിഞ്ഞ വര്‍ഷം പാലക്കാട് ജില്ലയില്‍ തന്നെയുള്ള മാത്തൂര്‍ പഞ്ചായത്ത് ഭരണസമിതി അവിടുത്തെ ജീവനക്കാരെയും മറ്റ് അംഗങ്ങളെയും സര്‍ അല്ലെങ്കില്‍ മാഡം എന്ന് വിളിക്കുന്നതിന് പകരം അവരുടെ പദവിയ്ക്കനുസരിച്ച്‌ അഭിസംബോധന ചെയ്യാന്‍ പൊതുജനങ്ങളോട് ആവശ്യപ്പെട്ടിരുന്നു. പഞ്ചായത്തിന്റെ ഈ തീരുമാനം സ്കൂളിന് പ്രചോദനമായെന്ന് ഹെഡ്മാസ്റ്റര്‍ പറഞ്ഞു. ഈ തീരുമാനത്തെ രക്ഷിതാക്കളും സ്വാഗതം ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...

ആർഎസ്എസിന്റെ വിടുപണി ചെയ്യുന്ന മോഹനൻ കുന്നുമ്മൽ ഒന്നാം തരം വർ​ഗീയവാദിയാണെന്ന് എസ്. എഫ്. ഐ

0
തിരുവനന്തപുരം: കേരള സർവകലാശാല വിസി മോഹനൻ കുന്നുമ്മലിനെതിരെ എസ്എഫ്ഐ. ആർഎസ്എസിന്റെ വിടുപണി...

ചുമ്മാ ഒരു ടൈംപാസ്, ഹെലികോപ്റ്ററിൽ കണ്ണൂരിലേക്ക് പോയി ഭക്ഷണം കഴിച്ച് മടക്കം; മുഖ്യമന്ത്രിക്കെതിരെ വി...

0
കൊച്ചി: വി ഡി സതീശൻ്റെ ഹെലികോപ്റ്റർ യാത്രയെ പരിഹസിച്ച് ഡിവൈഎഫ്ഐ സംസ്ഥാന...

സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക് പോകണമെന്ന വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് സ്കൂൾ ചെയർമാൻ...

0
തൃശൂർ: മാളയിലെ ഇന്റർനാഷണൽ സൈനിക് സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക്...