പഞ്ചായത്തുകൾ തോറും ജല സുരക്ഷ ഉറപ്പാക്കുന്നതിനായി ജല മിത്ര പദ്ധതികൾക്ക് തുടക്കം കുറിച്ചു

For full experience, Download our mobile application:
Get it on Google Play

റാന്നി: ജനസമൃദ്ധമായി ജലമിത്രയുടെ യോഗങ്ങൾ. പഞ്ചായത്തുകൾ തോറും ജല സുരക്ഷ ഉറപ്പാക്കുന്നതിനായി അഡ്വ. പ്രമോദ് നാരായണൻ എംഎൽഎ നേതൃത്വം നൽകുന്ന ജല മിത്ര പദ്ധതികൾക്കാണ് വ്യാഴാഴ്ച രാവിലെ കോട്ടാങ്ങലിൽ തുടക്കം കുറിച്ചത്. ജല സുരക്ഷ ഉറപ്പാക്കുന്നതിന് എല്ലാ പിന്തുണകളും ഏറ്റുവാങ്ങി എഴുമറ്റൂര്‍, കൊറ്റനാട് പഞ്ചായത്തുകളിൽ യോഗം പൂർത്തിയാക്കി. വെള്ളിയാഴ്ച രാവിലെ 11:30ന് നാറാണമൂഴി 2.30 പെരുന്നാട് എന്നിവിടങ്ങളിൽ യോഗം ചേരും. ജനപ്രതിനിധികളെ കൂടാതെ കുടുംബശ്രീ സംസ്ഥാന ഭാരവാഹികൾ, ജല വിഭവ വകുപ്പ് ഉദ്യോഗസ്ഥർ, ഭൂഗർഭജല വകുപ്പ് ഉദ്യോഗസ്ഥർ, കൃഷിവകുപ്പ് ഉദ്യോഗസ്ഥർ ഉൾപ്പെടെ വിവിധ വകുപ്പുകളുടെ ഉദ്യോഗസ്ഥരും പങ്കെടുത്തു.

ജലസാധ്യത മനസ്സിലാക്കുന്നതിനായി കേരള ലാൻഡ് യൂസ് ബോർഡ് ഓരോ പഞ്ചായത്തിലെയും നീർച്ചാളുകളുടെയും മറ്റ് ജല ലഭ്യതയ്ക്കുള്ള മാർഗ്ഗങ്ങളുടെയും വിശദമായ പഠനം സാറ്റലൈറ്റിന്റെ സഹായത്തോടെ ശാസ്ത്രീയമായി നടത്തി ആദ്യഘട്ടം പൂർത്തിയാക്കിയിട്ടുണ്ട്. തുടർന്നുള്ള ഘട്ടം ആലോചിക്കുന്നതിനു വേണ്ടിയാണ് വിപുലമായ യോഗം വിളിച്ച് ചേർത്തിരിക്കുന്നത്. മഴവെള്ളം പരമാവധി പ്രയോജനപ്പെടുത്തുക, കിണറുകൾ റീചാർജ് ചെയ്യാനുള്ള പദ്ധതികൾ, മഴവെള്ള സംഭരണികൾ, പാറമടകളിലും മറ്റും ഉപയോഗശൂന്യമായി കിടക്കുന്ന കുളങ്ങൾ വൃത്തിയാക്കി ജലവിതരണം സാധ്യമാക്കുക, കേടായി കിടക്കുന്ന കുഴൽ കിണറുകളുടെ പുനർനിർമ്മാണം, ജലത്തിൻറെ ദുരുപയോഗം തടയുക, ജലസംരക്ഷണത്തെക്കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കുക തുടങ്ങിയവയെല്ലാം പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മംഗള ട്രെയിനിൽ വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധ ; കരാർ കമ്പനിക്ക് 5 ലക്ഷം പിഴ ചുമത്തി...

0
കൊച്ചി : ട്രെയിനിൽ വിദ്യാർഥികൾക്കു ഭക്ഷ്യവിഷബാധയേറ്റ സംഭവത്തിൽ വിതരണക്കാർക്കെതിരെ നടപടിയുമായി ഐആർസിടിസി....

മെസ്സിയുടെ പേരിൽ തട്ടിപ്പ് : സമ​ഗ്ര അന്വേഷണത്തിന് സർക്കാർ ; പ്രത്യേക സംഘത്തെ വൈകാതെ...

0
തിരുവനന്തപുരം: അർജന്റീന ഫുട്ബോൾ ടീമിനെയും സൂപ്പർ താരം ലയണൽ മെസ്സിയെയും കേരളത്തിൽ...

കടുത്ത വൈറൽ ബാധ ; അണ്ണാ ഹസാരെയെ മുംബൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

0
മുംബൈ : മുതിർന്ന സാമൂഹിക പ്രവർത്തകൻ അണ്ണാ ഹസാരെയെ ആരോഗ്യനില മോശമായതിനെത്തുടർന്ന്...

വിവര സ്വാതന്ത്ര്യ നിയമം നടപ്പാക്കാനൊരുങ്ങി സൗദി

0
ദമ്മാം: വിവര സ്വാതന്ത്ര്യ നിയമം നടപ്പാക്കാനൊരുങ്ങി സൗദി അറേബ്യ. സൗദി ആശയ...