തോട്ടക്കോണം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മാ കെയര്‍ സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചു

For full experience, Download our mobile application:
Get it on Google Play

പന്തളം : ജില്ലാ കുടുംബശ്രീ മിഷന്റെ നേതൃത്വത്തില്‍ തോട്ടക്കോണം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മാ കെയര്‍ സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചു. സി ഡി എസ് ചെയർ പേഴ്സൻ വി എ രാജലക്ഷമിയുടെ അധ്യക്ഷതയില്‍ പന്തളം നഗരസഭ കൗൺസിലർ കെ ആർ വിജയകുമാർ ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ഥികള്‍ക്ക് ആരോഗ്യകരമായ ലഘുഭക്ഷണങ്ങള്‍, പാനീയങ്ങള്‍, സ്‌കൂള്‍ സ്റ്റേഷനറി, സാനിട്ടറി നാപ്കിന്‍ എന്നിവ ലഭ്യമാക്കുന്നതിന് സ്‌കൂള്‍ കോമ്പൗണ്ടില്‍ കിയോസ്‌കുകള്‍ സ്ഥാപിക്കുന്ന പദ്ധതിയാണിത്. അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ കെ. ബിന്ദുരേഖ പദ്ധതി വിശദീകരണം നടത്തി.

പന്തളം നഗരസഭ കൗൺസിലറന്മാരായ ബിന്ദു കുമാരി, സുനിത വേണു
പിടിഎ പ്രസിഡന്റ് കെ എച്ച് ഷിജു, എസ് എം സി ചെയർമാൻ ജി അനൂപ് കുമാർ, സ്കൂൾ പ്രൻസിപ്പാൾ എൻ ഗിരിജ, പ്രഥമാധ്യാപകൻ പി ഉദയൻ, എൽ പി സ്കൂൾ പ്രഥമാധ്യാപിക ജി അശ്വതി, എം പി ടി എ കൺവീനർ രഞ്ചു ബിനൂപ്, അജിത്ത് കുമാർ, ആതിര, അഞ്ജന, ജയ്സൺ ബേബി, ശോഭ അജയൻ, ശ്രീലത എന്നിവര്‍ സംസാരിച്ചു. വിവിധ വാർഡുകളിലെ സി ഡി എസ് അംഗങ്ങളും പി ടി എ എസ് എം സി അംഗങ്ങളും പങ്കെടുത്തു. കുട്ടികൾ പുറത്ത് പോകുന്നതും അപരിചിതരുമായി ഇടപെടുന്നത് ഒഴിവാക്കുന്നതിനാണ് മാ കെയർ പദ്ധതി ലക്ഷ്യമിടുന്നു. സ്കൂൾ കോമ്പൗണ്ടിനുള്ളിൽ തന്നെയാണ് സ്റ്റോർ പ്രവർത്തിക്കുക.

വിദ്യാർത്ഥികൾ, അധ്യാപകർ എന്നിവർ ഉൾപ്പെടെയുള്ളവർക്ക് ഇവിടെ നിന്നും ഭക്ഷണ പാനീയങ്ങളും മറ്റു സാധനങ്ങളും മിതമായ നിരക്കിൽ വാങ്ങാനാകും. ലഘുഭക്ഷണങ്ങളും പാനീയങ്ങളും പഠന സഹായത്തിനാവശ്യമായ സ്റ്റേഷനറികളും ഉൾപ്പെടെ ലഭ്യമാക്കുന്നതു വഴി സ്കൂൾ സമയത്ത് കുട്ടികൾ പുറത്തു പോകുന്നത് ഒഴിവാക്കാനാകും. കൂടാതെ സ്കൂളിനു വെളിയിലുളള അനാരോഗ്യകരമായ ഭക്ഷണങ്ങളും ലഹരി പദാർത്ഥങ്ങളും ഉപയോഗിക്കുന്ന സാഹചര്യങ്ങൾക്ക് തടയിടാനും കഴിയും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മംഗള ട്രെയിനിൽ വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധ ; കരാർ കമ്പനിക്ക് 5 ലക്ഷം പിഴ ചുമത്തി...

0
കൊച്ചി : ട്രെയിനിൽ വിദ്യാർഥികൾക്കു ഭക്ഷ്യവിഷബാധയേറ്റ സംഭവത്തിൽ വിതരണക്കാർക്കെതിരെ നടപടിയുമായി ഐആർസിടിസി....

മെസ്സിയുടെ പേരിൽ തട്ടിപ്പ് : സമ​ഗ്ര അന്വേഷണത്തിന് സർക്കാർ ; പ്രത്യേക സംഘത്തെ വൈകാതെ...

0
തിരുവനന്തപുരം: അർജന്റീന ഫുട്ബോൾ ടീമിനെയും സൂപ്പർ താരം ലയണൽ മെസ്സിയെയും കേരളത്തിൽ...

കടുത്ത വൈറൽ ബാധ ; അണ്ണാ ഹസാരെയെ മുംബൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

0
മുംബൈ : മുതിർന്ന സാമൂഹിക പ്രവർത്തകൻ അണ്ണാ ഹസാരെയെ ആരോഗ്യനില മോശമായതിനെത്തുടർന്ന്...

വിവര സ്വാതന്ത്ര്യ നിയമം നടപ്പാക്കാനൊരുങ്ങി സൗദി

0
ദമ്മാം: വിവര സ്വാതന്ത്ര്യ നിയമം നടപ്പാക്കാനൊരുങ്ങി സൗദി അറേബ്യ. സൗദി ആശയ...