മഹാരാഷ്​ട്രയില്‍ വെട്ടിക്കൊലപ്പെടുത്തിയ കുട്ടികള്‍ ബലാത്സംഗത്തിന് ഇരയാതായി പോലീസ്

For full experience, Download our mobile application:
Get it on Google Play

മുംബൈ: മഹാരാഷ്​ട്രയിലെ ജാല്‍ഗാവില്‍ സഹോദരങ്ങളായ നാലു കുഞ്ഞുങ്ങളെ കോടാലി ഉപയോഗിച്ച്‌​ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ബലാത്സംഗ വകുപ്പുകള്‍ ഉള്‍പ്പെടുത്തി. കുട്ടികള്‍ ബലാത്സംഗത്തിന് ഇരയാതായി സാഹചര്യ തെളിവുകളില്‍ നിന്നും ശാസ്ത്രീയ പരിശോധനയില്‍ നിന്നും വ്യക്തമായെന്ന് പോലീസ് പറഞ്ഞു. അതേസമയം, കേസില്‍ ആരെയും അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞിട്ടില്ല.

കഴിഞ്ഞ 15നാണ് സഹോദരങ്ങളായ നാല് കുട്ടികളെ കൂട്ടക്കൊല ചെയ്തത്. 13ഉം ആറും വയസുള്ള രണ്ട് പെണ്‍കുട്ടികളും 11ഉം എട്ടും വയസുള്ള ആണ്‍കുട്ടികളുമാണ് കൊല്ലപ്പെട്ടത്. മഴുകൊണ്ട് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

അന്വേഷണം കൃത്യമായ ദിശയിലാണെന്നും ഉടന്‍ അറസ്റ്റ് ഉണ്ടാകുമെന്നും പോലീസ് ഐ.ജി പ്രതാപ് ദിഗാവ്കര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം സ്ഥലം സന്ദര്‍ശിച്ച മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖും ഇക്കാര്യമാണ് പറഞ്ഞത്.

ആദിവാസി വിഭാഗത്തില്‍ പെട്ടവരാണ് കുട്ടികള്‍. മാതാപിതാക്കള്‍ മൂത്ത മകനോടൊപ്പം മരിച്ച മറ്റൊരു ബന്ധുവിന്‍റെ സംസ്കാര ചടങ്ങിന് പോയ സമയത്തായിരുന്നു കൊലപാതകം നടന്നത്. അതേസമയം, പ്രതിയെ പിടികൂടാത്തതില്‍ വ്യാപക പ്രതിഷേധം ഉയരുകയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണാഘോഷം ലഹരിമുക്തവും സമാധാനപരവുമാക്കാൻ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി

0
തിരുവനന്തപുരം: ഓണാഘോഷം ലഹരിമുക്തവും സമാധാനപരവുമാക്കാൻ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്...

മുസ്ലിം ലീഗിന് എംഎൽഎമാർ ഇല്ലാത്തതിനാലാണോ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലെ ദുരിതബാധിതരെ സർക്കാർ കൈയ്യൊഴിയുന്നതെന്ന്...

0
തിരുവനന്തപുരം: വിവാദപ്രസ്താവനയുമായി ബിജെപി ജനറൽ സെക്രട്ടറി അനൂപ് ആന്റണി. മുസ്ലിം ലീഗിന്...

വിളപ്പിൽശാലയിൽ കാർ തടഞ്ഞുനിർത്തി കരാറുകാരനെ നടുറോഡിലിട്ട് ക്രൂരമായി മർദിച്ച കേസിൽ മൂന്ന് പ്രതികൾ‌ പിടിയിൽ

0
തിരുവനന്തപുരം: വിളപ്പിൽശാലയിൽ കാർ തടഞ്ഞുനിർത്തി കരാറുകാരനെ നടുറോഡിലിട്ട് ക്രൂരമായി മർദിച്ച കേസിൽ...