ജല്‍ ജീവന്‍ മിഷന്‍ പദ്ധതിയുടെ പൂര്‍ത്തീകരണത്തിലൂടെ കുടിവെള്ള സ്വാശ്രയ ജില്ലയായി കോട്ടയം മാറും : നിര്‍മ്മലാ ജിമ്മി

For full experience, Download our mobile application:
Get it on Google Play

കോട്ടയം : ജല്‍ ജീവന്‍ മിഷന്‍ പദ്ധതിയുടെ പൂര്‍ത്തീകരണത്തിലൂടെ കുടിവെള്ള സ്വാശ്രയ ജില്ലയായി കോട്ടയം മാറുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മലാ ജിമ്മി പറഞ്ഞു. ഇംപ്ലിമെന്റിംഗ് സപ്പോര്‍ട്ടീവ് ഏജന്‍സി (ഐ.എസ്. എ) പ്ലാറ്റ്‌ഫോറവും ജില്ലാപഞ്ചായത്തും സംയുക്തമായി ജില്ലാ പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ത്രികക്ഷി സംഗമം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു പ്രസിഡന്റ്.

ജില്ലാ ജലശുചിത്വ മിഷന്‍ ചെയര്‍പേഴ്‌സണ്‍ കൂടിയായ ജില്ലാ കളക്ടര്‍ ഡോ.പി.കെ. ജയശ്രീ അധ്യക്ഷയായി. പഞ്ചായത്ത് വിഹിതം, സ്ഥലമെടുപ്പ് തുടങ്ങി എല്ലാ പ്രശ്‌നവും പരിഹരിക്കാന്‍ ഗ്രാമ പഞ്ചായത്തിനെയും വാട്ടര്‍ അതോറിറ്റിയേയും സഹായിക്കുന്നവരായി പ്രവര്‍ത്തിക്കാന്‍ ഐ.എസ്.എ കള്‍ക്കാവണമെന്നും സമയബന്ധിതമായ പദ്ധതി നിര്‍വഹണം ഉറപ്പുവരുത്തണമെന്നും കളക്ടര്‍ നിര്‍ദേശിച്ചു.

തദ്ദശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ബിനു ജോണ്‍, പഞ്ചായത്ത് പ്രസിഡന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് കെ.സി ബിജു, സെക്രട്ടറി അജയന്‍ കെ മേനോന്‍, ഐ.എസ്.എ പ്ലാറ്റ്‌ഫോം ചെയര്‍മാന്‍ അഡ്വ.റ്റി.കെ തുളസീധരന്‍ പിള്ള, വൈസ് ചെയര്‍മാന്‍ ഡാന്റീസ് കൂനാനിക്കല്‍, വാട്ടര്‍ അതോറിറ്റി സൂപ്രണ്ടിങ് എന്‍ജിനീയര്‍ പി.സിദ്ധിഖ്, ജില്ലാ ജലശുചിത്വ മിഷന്‍ മെമ്പര്‍ സെക്രട്ടറി സി.ബിനീഷ്, കുടുംബശ്രീ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ അഭിലാഷ് ദിവാകര്‍, എം.സുശീല്‍, മഞ്ജു ബിജു, പി.കെ കുമാരന്‍, ജയ്‌സണ്‍ ഫിലിപ് തുടങ്ങിയവര്‍ പ്രസംഗിച്ചു. ഉച്ചകഴിഞ്ഞ് നടന്ന ശില്പശാലയ്ക്ക് ഐ.എസ്.എ. പ്ലാറ്റ്‌ഫോം സാരഥികളായ സജി സെബാസ്റ്റ്യന്‍, കെ.ഡി ജോസഫ്, സണ്ണി ആശാരി പറമ്പില്‍, പി.ജി തങ്കമ്മ എന്നിവര്‍ നേതൃത്വം നല്‍കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആധാറിലെ തെറ്റ് തിരുത്തൽ ; പിഴ 25 രൂപയിൽനിന്ന് 1,000 രൂപയാക്കി : കേരളത്തിനു...

0
ആലപ്പുഴ : ആധാറിലെ തെറ്റുകളുടെ പേരിൽ സംസ്ഥാനത്തെ സേവനകേന്ദ്രങ്ങൾക്ക് ആധാർ അതോറിറ്റി...

റെയിൽവേയുടെ നടപടിയിൽ ആശങ്കയോടെ കേരളം ; മംഗളൂരു നഷ്ടപ്പെടുന്നതോടെ വരുമാനത്തിന്റെ 75 ശതമാനം കുറയും

0
പാലക്കാട് : കോച്ച് ഫാക്ടറി നഷ്ടപ്പെട്ട പാലക്കാടിന് മറ്റൊരു തിരിച്ചടിയായി മംഗലാപുരവും...

ട്രിപ്പിനു വേണ്ടി വിളിച്ചുവരുത്തിയ ശേഷം 22-കാരനായ ടാക്സി ഡ്രൈവറെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി

0
ഡൽഹി: ജയ്പൂരിലേക്ക് ട്രിപ്പിനു വേണ്ടി വിളിച്ചുവരുത്തിയ ശേഷം 22-കാരനായ ടാക്സി ഡ്രൈവറെ...

നെഹ്‌റു ട്രോഫി വള്ളംകളിക്കു മുൻപേ വാക്കേറ്റം ; അതിഥിത്തൊഴിലാളി തുഴച്ചിലുകാരുടെ എണ്ണത്തെച്ചൊല്ലി തർക്കം

0
ആലപ്പുഴ : അതിഥിത്തുഴച്ചിലുകാരുടെ എണ്ണത്തിലും സ്റ്റാർട്ടിങ്ങിലും തട്ടി ബഹളമയമായി നെഹ്റു പവിലിയനിൽ...