ജാമിയ മിലിയ സർവകലാശാലയിൽ അടുത്ത അധ്യയന വർഷത്തേക്കുള്ള ഫീസുകൾ കുത്തനെ കൂട്ടി

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : രാജ്യത്തെ പ്രധാന സർവകലാശാലകളിൽ ഒന്നായ ഡൽഹിയിലെ ജാമിയ മിലിയ ഇസ്ലാമിയ സർവ്വകലാശാല അടുത്ത അധ്യയന വർഷത്തേക്കുള്ള ഫീസുകൾ കുത്തനെ കൂട്ടി. 2025-26 അധ്യയന വർഷത്തേക്കുള്ള വിവിധ കോഴ്സുകളിലെ ഫീസുകൾ 16 ശതമാനം മുതൽ 41 ശതമാനം വരെയാണ് വർധിപ്പിച്ചത്. പേർഷ്യൻ വകുപ്പിൽ 6700 രൂപയായിരുന്ന ട്യൂഷൻ ഫീ 9475 രൂപയാക്കി വർദ്ധിപ്പിച്ചു. 41.41 ശതമാനമാണ് വർദ്ധന. അറബിക് വകുപ്പിലും സമാനമാണ് സ്ഥിതി. 7200 രൂപയായിരുന്ന ഫീസ് 9875 രൂപയാക്കി ഉയർത്തി. ഫോറിൻ ലാംഗ്വേജ് പ്രോഗ്രാം, ബി എ ഓണററി തുർക്കിഷ്, മറ്റ് ഭാഷ വകുപ്പുകളിലും 37.15 ശതമാനം ഫീസ് വാർദ്ധിപ്പിച്ചിട്ടുണ്ട്. വിവിധ സയൻസ് പ്രോഗ്രാമുകളിൽ 7800 രൂപയായിരുന്ന വാർഷിക ഫീസ് ഇനിമുതൽ 10475 രൂപയായിരിക്കും. എംഎ, ബിഎ പൊളിറ്റിക്കൽ സയൻസ്, ബികോം, സോഷ്യൽ സയൻസ് പ്രോഗ്രാമുകളിൽ ഫീസ് നേരത്തെ ഉണ്ടായിരുന്ന 7425 രൂപ 32.99 ശതമാനം ഉയർത്തി 9875 രൂപയാക്കി.

പ്രൊഫഷണൽ കോഴ്സുകളുടെ ഫീസിലും വർദ്ധനവ് ഉണ്ട്. ബിടെക് പ്രോഗ്രാമുകളുടെ കോഴ്സ് ഫീ വർഷം 16150 രൂപയിൽ നിന്ന് വർഷം 19225 ആക്കി. എംടെക് പ്രോഗ്രാമുകളിൽ 21375 രൂപയാണ് പുതുക്കിയ വാർഷിക ഫീസ്. ബിഎ എൽഎൽബി, എൽ എൽ എം കോഴ്സുകളുടെ ഫീസ് 15,000 ത്തിൽ നിന്ന് 17850 ആക്കി വർദ്ധിപ്പിച്ചു. ഇതിനെല്ലാം പുറമേ സർവകലാശാലയിൽ പുതിയ 14 കോഴ്സുകളും പ്രഖ്യാപിച്ചിട്ടുണ്ട്. വിശദമായ വിവരങ്ങൾ സർവകലാശാല വെബ്സൈറ്റിൽ നിന്ന് ലഭ്യമാകും.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എറണാകുളത്തെ പുതിയ കെഎസ്ആർടിസി ബസ് സ്റ്റാൻഡ് ; 9.85 കോടിയുടെ പദ്ധതിക്ക് ടെൻ‌ഡർ

0
കൊച്ചി : ഒടുവിൽ കാരിക്കാമുറിയിലെ പുതിയ കെഎസ്ആർടിസി ബസ് ടെർമിനൽ നിർമാണത്തിനുള്ള...

കുട്ടികളുടെ എണ്ണം പെരുപ്പിച്ചു കാണിച്ചു ; കണ്ണൂരിലെ സ്കൂളുകൾക്കെതിരെ കേസ് എടുക്കാൻ വിജിലൻസ്

0
കണ്ണൂർ : കണ്ണൂരിൽ അധ്യാപകർ ഉൾപ്പടെയുള്ളവരുടെ തസ്തിക നിലനിർത്താൻ കുട്ടികളുടെ എണ്ണം...

കുംഭമേളയ്ക്ക് ചെലവഴിക്കുന്ന തുകയുടെ അല്പമെങ്കിലും നൽകിയാൽ 150 സ്കൂളുകൾ പൂട്ടുന്നത് ഒഴിവാക്കാം ; ജസ്റ്റിസ്...

0
ന്യൂഡൽഹി : സർക്കാർ ഫണ്ടുകളുടെ അപര്യാപ്തത മൂലം സ്കൂളുകൾ അടച്ചുപൂട്ടുന്നതിനെതിരെ രൂക്ഷവിമർശനവുമായി...

പ്രതിപക്ഷ ഉപനേതൃ പദവി ; പരസ്യ പ്രതികരണം വേണ്ടെന്ന് സിപിഎം നേതാക്കൾക്ക് നിർദേശം

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് സ്ഥാനം സംബന്ധിച്ച് പരസ്യ പ്രതികരണം വേണ്ടെന്ന് സിപിഎം...